നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • 'ആസാദി കാ അമൃത് മഹോത്സവ്' ജന്‍ ഔഷധി പദ്ധതിയുടെ കീഴില്‍, രാജ്യത്തുടനീളം 750 സ്ഥലങ്ങളില്‍ ആഘോഷങ്ങല്‍ സംഘടിപ്പിച്ചു

    'ആസാദി കാ അമൃത് മഹോത്സവ്' ജന്‍ ഔഷധി പദ്ധതിയുടെ കീഴില്‍, രാജ്യത്തുടനീളം 750 സ്ഥലങ്ങളില്‍ ആഘോഷങ്ങല്‍ സംഘടിപ്പിച്ചു

    ജന്‍ ഔഷധി പദ്ധതിയെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും ഇവിടങ്ങളില്‍ സംഘടിപ്പിച്ചു.

    • Share this:
      ന്യൂ ഡല്‍ഹി:പ്രധാന മന്ത്രി ജന്‍ ഔഷധി പദ്ധതി നടപ്പാക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന് കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് & മെഡിക്കല്‍ ഡിവൈസ്സ് ബ്യൂറോ ഓഫ് ഇന്ത്യ (PMBI) രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 750 സ്ഥലങ്ങളില്‍ ഒക്ടോബര്‍് ന് ആസാദി കാ അമൃത് മഹോത്സവ് ആഘോഷിച്ചു.

      34 പ്രധാന സ്ഥലങ്ങളിലും, രണ്ട് പ്രസിദ്ധമായ ഇടങ്ങളിലും, ഒരു ദിവസത്തെ പരിപാടി സംഘടിപ്പിച്ചു. ഇവിടങ്ങളില്‍ ആരോഗ്യ പരിശോധന ക്യാമ്പുകള്‍ നടത്തുകയും, 75 വയസ്സ് മുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു.

      മറ്റ് 714 ഇടങ്ങളില്‍, 75 ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ വീതം, 75 വയസ്സ് മുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കി. പൊതുജനങ്ങള്‍ക്കും, ഡോക്ടര്‍മാര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, നഴ്‌സുമാര്‍ക്കും, ജന്‍ ഔഷധി മിത്രമാര്‍ക്കും, മറ്റ്തത്പര കക്ഷികള്‍ക്കും ജന്‍ ഔഷധി പദ്ധതിയെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയും ഇവിടങ്ങളില്‍ സംഘടിപ്പിച്ചു.

      50000-ത്തില്‍ പരം പേര്‍ക്ക് PMBJP ഉത്പന്നങ്ങള്‍ അടങ്ങിയ ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ നല്‍കി. പ്രധാന മന്ത്രിയുടെ സന്ദേശം അടങ്ങിയ ലഘു ലേഖനവും കിറ്റിനൊപ്പം ഉണ്ടായിരുന്നു. ഒരു ലക്ഷത്തോളം പേര്‍ ആരോഗ്യ പരിശോധന ക്യാമ്പുകളില്‍ പങ്കെടുത്തു.

      'ആസാദി കാ അമൃത് മഹോത്സവ്' പദ്ധതി: എച്ച്‌ഐവി,എയ്ഡ്‌സ് ,ടിബി ബോധവല്‍ക്കരണത്തിന് തുടക്കം

      ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍ എച്ച്‌ഐവി/എയ്ഡ്‌സ്, ടിബി എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്യാമ്പയ്നുകളുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഇന്ന് തുടക്കം കുറിച്ചു .രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളുമായി അവര്‍ ആശയവിനിമയം നടത്തുകയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

      പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ ചിത്രരചന, വിപുലമായ സംവാദം, എച്ച്‌ഐവി/എയ്ഡ്‌സ്, ടിബി, രക്തദാനം എന്നിവയുടെ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട മാസ്‌ക് നിര്‍മ്മാണം എന്നിങ്ങനെ ഒരാഴ്ച നീളുന്ന പരിപാടികള്‍ എല്ലാ സംസ്ഥാനങ്ങളിലെയും 25 സ്‌കൂളുകളിലും 25 കോളേജുകളിലും സംഘടിപ്പിച്ചതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തി.ആഗസ്റ്റ് 12 ന് ഒന്നാം ഘട്ടം വിജയകരമായി ആരംഭിച്ചതിന് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെയും (NACO) അവര്‍ അഭിനന്ദിച്ചു.

      ഈ അവസരത്തില്‍, ഒന്നാം ഘട്ടത്തിന് കീഴില്‍ നടത്തിയ വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി നാകോ വികസിപ്പിച്ച ഒരു ഇ-ബുക്ക്ലെറ്റും ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പ്രകാശനം ചെയ്തു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഗൈഡായി ഈ ബുക്ക്‌ലെറ്റ് പ്രവര്‍ത്തിക്കും. പരിപാടിയുടെ സമയത്ത് പ്രദര്‍ശിപ്പിച്ച സിനിമയുടെ ലിങ്ക്: https://www.youtube.com/watch?v=MUWe7wj7ufE
      Published by:Jayashankar AV
      First published:
      )}