നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • അപസ്മാരം എന്തെന്ന് മനസ്സിലാക്കാം, മുക്തി നേടാം

  അപസ്മാരം എന്തെന്ന് മനസ്സിലാക്കാം, മുക്തി നേടാം

  epilepsy

  epilepsy

  • Share this:
   ഇയ്യിടെ നടത്തിയ പഠനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ 1.3 കോടി ജനങ്ങള്‍ക്ക് അപസ്മാരമുണ്ട്, പക്ഷെ 29 ലക്ഷം പേര്‍ക്ക് മാത്രമാണ് ചികിത്സ ലഭിക്കുന്നത്(1).

   അപസ്മാര രോഗികളില്‍ 1 കോടിയോളം പേര്‍ക്ക് രോഗം നിര്‍ണയിക്കപ്പെടുന്നില്ല, മരുന്ന് നല്‍കിയുള്ള ചികിത്സ ലഭിക്കാറുമില്ല. മാത്രമല്ല, വേണ്ടത്ര അവബോധം ഇല്ലാത്തതുകൊണ്ടും മിഥ്യാധാരണകള്‍ മൂലവും അവരെ അകറ്റി നിര്‍ത്തുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്2.

   അപസ്മാരം ന്യൂറോളജിക്കലായ തകരാറാണ്, ഇടയ്ക്കിടെ ചുഴലിദീനം ഉണ്ടാകും.   തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന രോഗമാണ് അപസ്മാരം. മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം1.

   എന്താണ് അപസ്മാരം ഉണ്ടാക്കുന്നത്? 

   പലവിധ രോഗങ്ങള്‍ അപസ്മാരത്തിന് കാരണമാകാം. തലച്ചോറിലെ ട്യൂമര്‍, മസ്തിഷ്‌ക്ക ക്ഷതങ്ങള്‍, ഇന്‍ഫെക്ഷനുകള്‍, സ്‌ട്രോക്ക് എന്നിവയോ ജനിതക രോഗങ്ങളോ അതിന് കാരണമായെന്ന് വരും. എന്നാല്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും അപസ്മാര രോഗികളില്‍ 70 ശതമാനത്തോളം പേരില്‍ രോഗകാരണം നിര്‍ണയിക്കാന്‍ കഴിയില്ല11. ഉത്തേജക ഘടകങ്ങളില്‍ ചിലത് ഇവയാണ്: മരുന്ന് മുടങ്ങല്‍, പിരിമുറുക്കം, ഉല്‍ക്കണ്ഠ അഥവാ ആകാംക്ഷ, ഹോര്‍മോണിലെ മാറ്റങ്ങള്‍, ചില ഭക്ഷണങ്ങള്‍, മദ്യം, ഫോട്ടോസെന്‍സിറ്റിവിറ്റി, സംഗീതം1.

   അപസ്മാരത്തിലെ പ്രധാന വെല്ലുവിളികള്‍:

   അപസ്മാരത്തെ സംബന്ധിച്ച് പറഞ്ഞാല്‍ രോഗനിര്‍ണയമാണ് പ്രശ്‌നം. ഇതുമായി ചുറ്റിപ്പറ്റി നിരവധി മിഥ്യാധാരണകള്‍ നിലിവലുണ്ട്. സാമൂഹ്യ-സാംസ്‌ക്കാരിക പ്രശ്‌നങ്ങളും, വിവേചനവും തെറ്റിദ്ധാരണകളും അതില്‍ ഉള്‍പ്പെടുന്നു. ചിലപ്പോള്‍ രോഗനിര്‍ണയം ശരിയാകണമെന്നുമില്ല. അത് അനാവശ്യ മരുന്നുകള്‍ നല്‍കുന്നതിനോ, ചികിത്സ നീണ്ടുപോകാനോ ഇടയാക്കും.

   അപസ്മാരമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണെങ്കിലും അതെന്താണെന്ന് നന്നായി മനസ്സിലാക്കുകയോ നന്നായി ചികിത്സ ലഭ്യമാക്കുകയോ ചെയ്യാത്ത ഒന്നാണ്. അപസ്മാര രോഗികള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് പുറമെ സാമൂഹ്യമായ വിവേചനവും നേരിടാറുണ്ട്. അതവരുടെ ജീവിത നിലവാരത്തെ പൊതുവെ ബാധിക്കുകയും ചെയ്യും7.

   അപസ്മാരം നന്നായി നിയന്ത്രണത്തിലായിട്ടുള്ളവരും തങ്ങളുടെ ഈ പ്രശ്‌നം കൂട്ടുകാരോടോ സഹപ്രവര്‍ത്തകരോടോ വെളിപ്പെടുത്താറില്ല. അനന്തരഫലത്തെക്കുറിച്ചും, വിവേചനത്തെക്കുറിച്ചുമുള്ള ആശങ്കയാണ് അതിന് കാരണം. എന്നാല്‍ അത് നല്ലതല്ല. അപസ്മാരമുള്ളവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടവര്‍ അല്ലെന്ന് കൂട്ടുകാരെയും  കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തണം.

   ഇത് പൈശാചികമോ ദുരാത്മാക്കള്‍ വരുത്തുന്നതോ ആണെന്ന  മിഥ്യാധാരണയാണ് ഇന്ത്യയിലുള്ളത്. അത് ശരിയല്ല, പൂര്‍വ്വജന്മവുമായി അതിന് ബന്ധവുമില്ല. ശാസ്ത്രീയമായി പറഞ്ഞാല്‍ ഇതൊരു ന്യൂറോളജിക്കല്‍ തകരാറാണ്. ശരിയായ ചികിത്സ കൊണ്ട് അത് നിയന്ത്രിക്കാനാകും. അപസ്മാര വ്യാപനത്തെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയത് സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് അല്‍പ്പം കൂടുതലായി ഇത് കാണപ്പെടുന്നത് എന്നാണ്.2

   നിങ്ങള്‍ക്കോ ബന്ധുക്കളില്‍ ആര്‍ക്കെങ്കിലുമോ ചുഴലിദീനം ഉണ്ടെന്ന് അറിയാമെങ്കില്‍ അതേക്കുറിച്ച് ഡോക്ടറുമായി ചര്‍ച്ച ചെയ്യേണ്ടത് വളരെ പ്രധാനമാണ്.  കടുത്ത ചുഴലിദീനം എപ്പോഴൊക്കെ, ഏത് സമയത്ത് ഉണ്ടാകുന്നുവെന്നതും, അതെത്ര തീവ്രമാണെന്നതും രേഖപ്പെടുത്തി വെക്കുക. നിങ്ങള്‍ വിവരിക്കുന്നത് അപസ്മാരത്തിന്റെ ലക്ഷണമാണോയെന്ന് ഡോക്ടര്‍ക്ക് നര്‍ണയിക്കാന്‍ അത് സഹായകമാകും.
   രോഗചരിത്രം ശ്രദ്ധയോടെ മനസ്സിലാക്കുന്നതാണ് രോഗം നിര്‍ണയിക്കാന്‍ ഒരു ഡോക്ടര്‍ ആശ്രയിക്കുന്ന ആദ്യത്തെ ഉപാധി. ചുഴലി ഉണ്ടാകുന്ന രീതിയും, അതുണ്ടാകുന്നതിന് തൊട്ടുമുമ്പുള്ള ഭാവവ്യത്യാസങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങളുടെ ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും അപസ്മാരമുണ്ടെങ്കില്‍ അത് മനസ്സിലാക്കി ആവശ്യമായ പിന്തുണ നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

   അപസ്മാരം 30 മുതല്‍ 40 ശതമാനം വരെ ഉണ്ടാകുന്നത് ജനിതകമായ കാരണങ്ങളാലാണ്. പാരമ്പര്യമായി അപസ്മാരം ഉള്ളവരുടെ അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലുമൊക്കെ ഈ രോഗം ഉണ്ടാകാനുള്ള സാധ്യത രണ്ട് മുതല്‍ നാല് മടങ്ങ് കൂടുതലായിരിക്കും. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ ഡോക്ടറാണ് ചുഴലിദീനത്തിന് ചികിത്സ നല്‍കേണ്ടത്. ശരിയായ രോഗനിര്‍ണയം നടത്തി യഥാസമയം രോഗിക്ക് ചികിത്സ ലഭ്യമാക്കാന്‍ കഴിയണം. കഴിയുമെങ്കില്‍, ശരിയായ ചികിത്സ നല്‍കി സഹായിക്കാനാകുന്ന ന്യൂറോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.

   അപസ്മാരമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും പ്രത്യേകം ഉപദേശം നല്‍കാനുണ്ടോ? ഈ രോഗത്തിന് ഒരു ശുശ്രൂഷിക്ക് എന്താണ് ചെയ്യാനാകുക? 

   കുട്ടിയെ ശുശ്രൂഷി എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കുട്ടി തനിച്ച് ദീര്‍ഘനേരം മാറി നില്‍ക്കാന്‍ അനുവദിക്കരുത്. എന്താണ് ഉത്തേജകമാകുന്നതെന്ന് അറിഞ്ഞിരിക്കുകയും, കഴിവതും അവ ഒഴിവാക്കുകയും വേണം. കുട്ടിയുടെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഈ രോഗത്തെക്കുറിച്ച് അറിയാമെന്ന് ഉറപ്പ് വരുത്തുകയും, അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ നല്‍കുകയും വേണം.

   മരുന്നുകള്‍ യഥാസമയത്ത് മുടക്കം വരാതെ നല്‍കുകയും, ഫോളോ അപ്പ് സന്ദര്‍ശനങ്ങളും പരിശോധനകളും നടത്തുകയും വേണം. അപായ സൂചനകള്‍ തിരിച്ചറിയാന്‍ കഴിയണം, എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളതായി തോന്നിയാലുടന്‍ ഡോക്ടറിന്റെ പക്കല്‍ എത്തിക്കുകയും വേണം. ചുഴലിദീനം വരുന്ന സമയത്ത് കുട്ടിക്ക് വായിലൂടെ യാതൊന്നും (വെള്ളം/ ടാബ്‌ലറ്റ് /സിറപ്പ്) നല്‍കാന്‍ പാടില്ല. പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്.

   സ്ത്രീകളെ ബാധിക്കുന്നത് പ്രത്യേക രീതിയിലാണോ? അവരില്‍ ദീര്‍ഘകാല പ്രത്യാഘാതം ഉണ്ടാക്കുമോ  അതായത് അവരുടെ പൊതുവെയുള്ള ആരോഗ്യത്തെയോ ഗര്‍ഭധാരണ ശേഷിയെയോ ബാധിക്കുമോ? 

   അപസ്മാരമുള്ള പെണ്‍കുട്ടികളെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും സമൂഹത്തില്‍ വിവേചനവും മിഥ്യാധാരണകളും ഉണ്ടാകാം, അതൊക്കെ കുടുംബാംഗങ്ങളെ പറഞ്ഞ് മനസ്സിലാക്കി പരിഹരിക്കേണ്ടതാണ്. ഉചിതമായ ചികിത്സയും മുന്‍കരുതലും എടുത്താല്‍, വീട്ടിലെ പിന്തുണയും കൂടിയാകുമ്പോള്‍ രോഗിക്ക് മിക്കവാറും സാധാരണമായ ജീവിതം പുലര്‍ത്താന്‍ കഴിയും. അപസ്മാരമുള്ള സ്ത്രീകള്‍ക്ക് അവരുടെ പ്രായത്തിലുള്ള രോഗമില്ലാത്ത സ്ത്രീകളെപ്പോലെ ഗര്‍ഭം ധരിക്കാവുന്നതാണ്. എന്നാല്‍ ഗര്‍ഭാവസ്ഥ എങ്ങനെ അപസ്മാരത്തില്‍ വ്യത്യാസം വരുത്തുമെന്നത്  പ്രവചിക്കാനാകില്ല. ചില സ്ത്രീകളില്‍ അപസ്മാരം തുടര്‍ന്നും ഉണ്ടാകാറുണ്ടെങ്കിലും, മറ്റ് ചിലരില്‍ സ്ഥിതി മെച്ചപ്പെടാറുമുണ്ട്.

   എന്നാല്‍ ഗര്‍ഭാവസ്ഥ ശാരീരികവും മാനസികവുമായി വിഷമതകള്‍ക്ക് ഇടയാക്കാമെന്നതിനാല്‍, ക്ഷീണം കൂടുന്നതനുസരിച്ച് ചുഴലിദീനവും കൂടുതല്‍ തവണ, കൂടുതല്‍ തീവ്രമായി ഉണ്ടായെന്ന് വരാം. ആ റിസ്‌ക്ക് കുറയ്ക്കുന്നതിന്, ഗര്‍ഭധാരണത്തിന് മുമ്പ്, അല്ലെങ്കില്‍ ഗര്‍ഭം ധരിക്കണമെന്ന് ഉദ്ദേശിക്കുമ്പോള്‍ ന്യൂറോളജിസ്റ്റിനെ കണ്ട് മരുന്നിനെക്കുറിച്ച് സംസാരിക്കുക. നിങ്ങളെ ഒരു ബദല്‍ ചികിത്സയിലേക്ക് മാറ്റിയെന്ന് വരാം. ഗര്‍ഭാവസ്ഥയിലേതിനേക്കാള്‍, അതിന് മുമ്പ് മരുന്നുകളില്‍ മാറ്റം വരുത്തുന്നതാണ് നല്ലത്.

   അപസ്മാരത്തിന് മരുന്ന് കഴിക്കുന്ന കാലയളവില്‍ ഗര്‍ഭം ധരിച്ചാല്‍, മരുന്ന് തുടരണം, അതോടൊപ്പം ഉടന്‍തന്നെ ഡോക്ടറെ അഥവാ സ്‌പെഷ്യലിസ്റ്റിനെ കണ്ട് ചികിത്സയെക്കുറിച്ച് സംസാരിക്കുകയും വേണം. പ്രത്യേകിച്ചും ഗര്‍ഭാവസ്ഥയില്‍ ഡോക്ടറിന്റെ ഉപദേശമില്ലാതെ ചികിത്സയില്‍ മാറ്റം വരുത്തുകയോ മരുന്ന് നിര്‍ത്തുകയോ ചെയ്യാന്‍ പാടില്ല. കാരണം ഗര്‍ഭാവസ്ഥയില്‍ കടുത്ത ചുഴലിദീനം വന്നാല്‍ അത് നിങ്ങളുടെ ശിശുവിന് ഹാനിയോ ക്ഷതമോ വരുത്തിയേക്കാം9.

   അപസ്മാരമുള്ളവര്‍ക്ക് സാധാരണ ജീവിതം സാധ്യമാണോ? അവരുടെ ജീവിത നിലവാരത്തെ അത് എങ്ങനെയാണ് ബാധിക്കുക?

   ശരിയായ ചികിത്സയും ആരോഗ്യ പ്രവര്‍ത്തകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശവും ഉണ്ടെങ്കില്‍ അപസ്മാര രോഗികളില്‍ മിക്കവര്‍ക്കും ആരോഗ്യകരമായ സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്നതാണ്8,10.

   ആബൊട്ട് ഇന്ത്യയുടെ 'ജോയിന്‍ സീഷര്‍ ഫ്രീഡം മൂവ്‌മെന്റ് - ട്രീറ്റ് ഇറ്റ് ടു ഡിഫീറ്റ് ഇറ്റ്' കാംപെയിന്‍ ലക്ഷ്യമിടുന്നത് രോഗലക്ഷണമുള്ളവര്‍ ഉടന്‍ ന്യൂറോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണ്.

   കൂടുതല്‍ വിവരത്തിന്  ഇവിടെ ക്ലിക്ക് ചെയ്യുക.

   This is a partnered post.

   Disclaimer:** This is in partnership with Abbott India, written by Prof. (Dr.) Muhamad Kunju, Prof. & Ex. Head of Paediatric Neurology at Medical College., Sr. Neurologist at KIMS, Trivandrum.   Information appearing in this material is for general awareness only and does not constitute any medical advice. Please consult your doctor for any questions or concerns you may have regarding your condition.

   References: References:

   • • 1 National Center for Chronic Disease Prevention and Health Promotion, Division of Population Health. https://www.cdc.gov/epilepsy/about/faq.htm

   • • 2 Santhosh NS, Sinha S, Satishchandra P. Epilepsy: Indian perspective. Ann Indian Acad Neurol. 2014;17(Suppl 1):S3-S11.

   • • 4.

   • • 5https://www.uchicagomedicine.org/conditions-services/neurology-neurosurgery/epilepsy-seizures/causes

   • • 6

   • • 7 Durugkar S, Gujjarlamudi HB, Sewliker N. Quality of life in epileptic patients in doctor's perspective. Int J Nutr Pharmacol Neurol Dis 2014;4:53-7

   • • 8 Shetty PH, Naik RK, Saroja A, Punith K. Quality of life in patients with epilepsy in India. J Neurosci Rural Pract. 2011;2(1):33-38.

   • • 9 Jacqueline French, Cynthia Harden, Page Pennell, Emilia Bagiella, Evie Andreopoulos, Connie Lau, Stephanie Cornely, Sarah Barnard, and Anne Davis; Neurology April 5, 2016 vol. 86 no. 16 Supplement I5.001

   • • 10 https://www.nebraskamed.com/neurological-care/epilepsy/with-right-treatment-most-epilepsy-patients-can-live-normal-lives

   •  • 11 https://www.aans.org/en/Patients/Neurosurgical-Conditions-and-Treatments/Epilepsy


   Published by:Naseeba TC
   First published:
   )}