നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കോവിഡിനു ശേഷം മാനസികാരോഗ്യപ്രശ്നം നേരിടുന്നവരിലധികവും ദരിദ്രകുടുംബങ്ങളിലെ പെൺകുട്ടികൾ: UNICEF

  കോവിഡിനു ശേഷം മാനസികാരോഗ്യപ്രശ്നം നേരിടുന്നവരിലധികവും ദരിദ്രകുടുംബങ്ങളിലെ പെൺകുട്ടികൾ: UNICEF

  പെൺകുട്ടികൾക്ക് വിഷാദരോഗ ലക്ഷണങ്ങൾ, ഉത്കണ്ഠ, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ ആൺകുട്ടികളിൽ ലഹരിവസ്തുക്കൾക്ക് അടിമപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പിന്നോക്കാവസ്ഥയിലുള്ള പെൺകുട്ടികളും കുഞ്ഞുങ്ങളും കോവിഡ് 19 മഹാമാരി മൂലം വലിയ മാനസികാരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുവെന്ന് UNICEF ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

   പെൺകുട്ടികൾക്ക് വിഷാദരോഗ ലക്ഷണങ്ങൾ, ഉത്കണ്ഠ, പെരുമാറ്റ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ ആൺകുട്ടികളിൽ ലഹരിവസ്തുക്കൾക്ക് അടിമപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ.

   കോവിഡ് -19 ന്റെ ഗുരുതരമായ ശാരീരിക പ്രത്യാഘാതങ്ങളിൽ നിന്ന് കുട്ടികൾ വലിയതോതിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടാകാമെങ്കിലും പകർച്ചവ്യാധി ഇപ്പോഴും അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും നേരെ ചോദ്യങ്ങൾ ഉയർത്തുകയാണെന്ന് “ഓൺ മൈ മൈൻഡ് (ലോകത്തിലെ കുട്ടികളുടെ അവസ്ഥ 2021)” എന്ന തലക്കെട്ടോടെ തയ്യാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

   ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, സർവേയിൽ പങ്കെടുത്ത 130 രാജ്യങ്ങളിൽ മൂന്നിൽ രണ്ട് രാജ്യങ്ങളിലും കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള മാനസികാരോഗ്യ സേവനങ്ങൾ തടസപ്പെട്ടതായും അഞ്ചിൽ നാല് രാജ്യങ്ങളിലും വിദ്യാലയങ്ങളിലെ മാനസികാരോഗ്യ സേവനങ്ങൾ തടസപ്പെട്ടതായും 262 പേജുള്ള റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

   മഹാമാരിയെത്തുടർന്ന് ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവുണ്ടായി. എന്നാൽ "എല്ലാ കുട്ടികളെയും മഹാമാരി ഒരുപോലെ ബാധിച്ചിട്ടില്ല" എന്നും റിപ്പോർട്ട് പറയുന്നു.

   "ഏറ്റവും വലിയ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളും കൗമാരക്കാരും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിൽ നിന്നുള്ളവരോ മാനസികാരോഗ്യ പ്രശ്നങ്ങളുടെ പൂർവചരിത്രം ഉള്ളവരോ കുട്ടിക്കാലത്ത് ദുരനുഭവങ്ങൾ നേരിട്ടവരോ ആണ്." റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

   വാസ്തവത്തിൽ, കുടുംബത്തിലെ പോസിറ്റീവ് ആയ അന്തരീക്ഷവും മാതാപിതാക്കളുമായും മറ്റ് കുടുംബാംഗങ്ങളുമായും സംസാരിക്കാൻ കഴിയുന്ന സാഹചര്യവും പല കുട്ടികൾക്കും പ്രധാനപ്പെട്ട സംരക്ഷണ കവചങ്ങളായിരുന്നു. ഇത് ആവശ്യമായ പിന്തുണയും പ്രതിരോധശേഷിയും അവർക്ക് നൽകുകയും ചെയ്തു.

   റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ, ഏഴിൽ ഒരു കുട്ടിയെയെങ്കിലും ലോക്ക്ഡൗൺ നേരിട്ട് ബാധിച്ചിട്ടുണ്ട്.

   ''1.6 ബില്യണിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെട്ടു, കുറഞ്ഞത് 463 ദശലക്ഷം കുട്ടികൾക്ക് വിദൂര പഠനം പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല."

   കോവിഡ് -19 മഹാമാരി ലോകത്തെ എങ്ങനെ തകിടം മറിച്ചുവെന്നും അഭൂതപൂർവമായ ഒരു ആഗോള പ്രതിസന്ധി എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നും റിപ്പോർട്ട് പറയുന്നു.

   കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ പ്രശ്നങ്ങൾ സ്വയം പരിഹരിക്കപ്പെടാൻ വർഷങ്ങൾ സമയമെടുക്കുമെന്ന് റിപ്പോർട്ട് പറയുന്നു. "ആഘാതത്തിന്റെ തോത് വിലയിരുത്തുക എന്നത് വലിയ വെല്ലുവിളിയായിരിക്കും," റിപ്പോർട്ട് പറയുന്നു.   ഇന്ത്യയിൽ കുട്ടികളുടെ അവസ്ഥ എങ്ങനെയാണ്?

   2021-ന്റെ ആദ്യ പകുതിയിൽ 21 രാജ്യങ്ങളിൽ ഗാലപ്പ് യൂണിസെഫിനായി നടത്തിയ ഒരു സർവേ, മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള മറ്റു വ്യക്തികളിൽ നിന്ന് സഹായം തേടുന്നതാണ് നല്ലതെന്ന് യുവാക്കൾ വളരെയധികം വിശ്വസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സർവേയുടെ പഠനഫലങ്ങൾ അടുത്ത മാസം പുറത്തുവിടും.

   മറ്റുള്ളവരുമായി അനുഭവങ്ങൾ പങ്കുവെച്ചും പിന്തുണ തേടിയും മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് 83 ശതമാനം യുവാക്കളും (15 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവർ) കരുതുന്നു. നേരെമറിച്ച്, 15 ശതമാനം പേർക്ക് മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ വ്യക്തിപരമാണെന്നും അവ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യേണ്ടതാണെന്നും തോന്നിയത്.

   സർവേ പ്രകാരം, അഞ്ച് ചെറുപ്പക്കാരിൽ ഒരാൾ (19 ശതമാനം) വിഷാദരോഗം അനുഭവിക്കുകയോ അല്ലെങ്കിൽ കാര്യങ്ങൾ ചെയ്യുന്നതിൽ താൽപര്യക്കുറവ് കാണിക്കുകയോ ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഇത്തരക്കാർ 14% ആണ്.

   മാനസികാരോഗ്യത്തിനായി സമയം ചിലവഴിക്കാം

   സർക്കാരുകളും പൊതുസമൂഹവും കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും വളരെ കുറച്ച് ശ്രമങ്ങൾ മാത്രമേ നടത്തുന്നുള്ളൂ എന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

   "ലോകത്തിലെ ചില ദരിദ്ര രാജ്യങ്ങളിൽ, ഗവൺമെന്റുകൾ പ്രതിവർഷം മാനസികാരോഗ്യ ചികിത്സയ്ക്കായി ഒരാൾക്ക് 1 ഡോളറിൽ താഴെ മാത്രമാണ് ചെലവഴിക്കുന്നത്. ഉയർന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ പോലും, വാർഷിക ചെലവ് ഇപ്പോഴും ഒരാൾക്ക് ഏകദേശം 3 ഡോളർ മാത്രമാണ്."

   "കുട്ടികളുടെയും കൗമാരക്കാരുടെയും കാര്യത്തിൽ, പ്രത്യേകിച്ച് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ ചികിത്സയ്ക്കായി ചെലവഴിക്കപ്പെടുന്ന പണം ഇതിലും കുറവാണ്. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഒന്നും അവശേഷിക്കുന്നില്ല എന്നാണ് ഇതൊക്കെ അർത്ഥമാക്കുന്നത്."

   പല കുട്ടികൾക്കും കൗമാരക്കാർക്കും വിദ്യാഭ്യാസത്തിലും പഠനത്തിലും ഉണ്ടായ നഷ്ടം കുടുംബത്തെ ആശ്രയിച്ചുകൊണ്ട് നികത്താൻ കഴിഞ്ഞെങ്കിലും, സ്കൂൾ അടച്ചുപൂട്ടിയത് അവരുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
   Published by:user_57
   First published:
   )}