നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പോസ്റ്റ് കോവിഡ് സീക്വ്യൂലെ മൊഡ്യൂൾസ്: കോവിഡ് മൂലമുളള ദീർഘകാല ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള മാർഗനിർദ്ദേശം പുറത്തിറക്കി

  പോസ്റ്റ് കോവിഡ് സീക്വ്യൂലെ മൊഡ്യൂൾസ്: കോവിഡ് മൂലമുളള ദീർഘകാല ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള മാർഗനിർദ്ദേശം പുറത്തിറക്കി

  ഏറ്റവും കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ചികിത്സയുടെ പ്രതികൂല ഫലങ്ങളില്ലാതാക്കുന്നതിനും സജീവവും സമഗ്രവുമായ കോവിഡ് ചികിത്സ ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.

  • Share this:
   ന്യൂഡല്‍ഹി:കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കോവിഡ് രോഗബാധ മൂലം സംഭവിക്കുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമായ പോസ്റ്റ് കോവിഡ് സീക്വ്യൂലെ മൊഡ്യൂള്‍സ് പുറത്തിറക്കി.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ സന്നിഹിതയായിരുന്നു.

   ഇന്ത്യയിലുടനീളമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സാമൂഹികാരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ, കോവിഡ് മൂലമുണ്ടാകുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഈ മൊഡ്യൂളുകള്‍ സഹായിക്കും.

   ഏറ്റവും കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ചികിത്സയുടെ പ്രതികൂല ഫലങ്ങളില്ലാതാക്കുന്നതിനും സജീവവും സമഗ്രവുമായ കോവിഡ് ചികിത്സ ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. ഉയര്‍ന്ന അളവിലുള്ള സ്റ്റിറോയിഡുകള്‍ കഴിക്കുന്നതിലൂടെ രോഗികളില്‍ മ്യുക്കോര്‍മൈക്കോസിസ് പോലുള്ള കോവിഡനന്തര പ്രത്യാഘാതങ്ങള്‍ ഉണ്ടായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   കുറഞ്ഞതോ അവഗണിക്കാവുന്നതോ ആയ പാര്‍ശ്വഫലങ്ങള്‍ ഉള്ള മരുന്നുകള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ജാഗ്രത പുലര്‍ത്തുകയാണെങ്കില്‍ കോവിഡിന്റെ ഭാവി പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അത് സഹായകമാകും. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന കോവിഡ് മൂലമുള്ള ഭയാശങ്കകള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ കോവിഡനന്തര പ്രശ്‌നങ്ങളും കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. കോവിഡനന്തര പ്രശ്‌നങ്ങള്‍ വ്യക്തമായി മനസ്സിലാക്കി അവ പരിഹരിക്കേണ്ടതും പ്രധാനമാണ്.

   കോവിഡനന്തര സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനായി രാജ്യമെമ്പാടുമുള്ള റിസോഴ്‌സ് പേഴ്‌സന്‍സ് (കോവിഡ് വിദഗ്ധര്‍) കോവിഡ് സീക്വലെ മൊഡ്യൂളുകള്‍ തയ്യാറാക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ ഉദ്ദേശിച്ച് തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളുകളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

   ചടങ്ങില്‍ സംസാരിച്ച ഡോ ഭാരതി പ്രവീണ്‍ പവാര്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സംസ്ഥാനതലത്തിലെ ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി മാനസികാരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിശീലന മൊഡ്യൂളുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
   Published by:Jayashankar AV
   First published: