അടുത്ത മഹാമാരിയെ ചെറുക്കാന്‍ കൊതുകിന്റെ ഉമിനീരില്‍നിന്നും വാക്സിൻ വികസിപ്പിച്ച് യു.എസ് സ്ഥാപനം

മലേറിയ, ചിക്കന്‍ ഗുനിയ, ഡെങ്കു, സിക്ക, യെല്ലോ ഫീവര്‍, വെസ്റ്റ് നൈല്‍, മയാറോ വൈറസുകളെ ചെറുക്കാന്‍ ഈ വാക്സിന് ശേഷിയുണ്ടെന്നാണ് അവകാശവാദം.

News18 Malayalam | news18-malayalam
Updated: June 12, 2020, 9:33 PM IST
അടുത്ത മഹാമാരിയെ  ചെറുക്കാന്‍ കൊതുകിന്റെ ഉമിനീരില്‍നിന്നും വാക്സിൻ വികസിപ്പിച്ച് യു.എസ് സ്ഥാപനം
News 18
  • Share this:
ന്യൂഡൽഹി:  ലോകം കൊറോണ ഭീതിയിൽ കഴിയുന്നതിനിടെ  കൊതുകുകളിൽ നിന്നുണ്ടാകുന്ന പകർച്ചവ്യാധി ചെറുക്കാന്‍ കൊതുകിന്റെ ഉമിനീരില്‍നിന്നുള്ള വാക്സിനുമായി യു.എസ് ഗവേഷണ സ്ഥാപനം. ജെസിക്ക മാനിങ് എന്ന ഗവേഷകയാണ് വാക്സിന്റെ ആദ്യ ക്ലിനിക്കല്‍ ട്രയലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലാന്‍സെറ്റ് മാസികയിൽ പ്രസിദ്ധീകരിച്ചത്.

മലേറിയ, ചിക്കന്‍ ഗുനിയ, ഡെങ്കു, സിക്ക, യെല്ലോ ഫീവര്‍, വെസ്റ്റ് നൈല്‍, മയാറോ വൈറസുകളെ ചെറുക്കാന്‍ ഈ വാക്സിന് ശേഷിയുണ്ടെന്നാണ് അവകാശവാദം. മലേറിയ വാക്സിനു വേണ്ടിയുള്ള ഗവേണങ്ങള്‍ക്കിടെയാണ് കൊതുകുജന്യ രോഗങ്ങള്‍ക്കെല്ലാം ചേര്‍ത്ത് ഒരു വാക്സിന്‍ എന്ന ആശയത്തിലേക്ക് എത്തിയത്.

You may also like:Covid 19 | സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ്, 18 പേര്‍ രോഗമുക്തരായി [NEWS]Covid 19 | 'പുറത്തുനിന്നെത്തുന്നവർക്ക് പാസ് വേണം; അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കും': മുഖ്യമന്ത്രി [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിലെ ഗവേഷകയാണ് ജെസിക്ക മാനിങ്. കൊതുകിന്റെ ഉമിനീരില്‍നിന്നുള്ള പ്രോട്ടീന്‍ ഉപയോഗിച്ചാണ് വാക്സിന്‍ നിര്‍മിക്കുന്നത്. അനോഫിലിസ് കൊതുകിന്റെ ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള വാക്സിന്‍ സുരക്ഷിതമാണെന്നും ശരീരത്തില്‍ ആന്റിബോഡി നിര്‍മിക്കപ്പെടുന്നുണ്ടെന്നും പരീക്ഷണത്തില്‍ വ്യക്തമായെന്ന് ഗവേഷകര്‍ പറയുന്നു.

അണുബാധ ഒഴിവാക്കുകയോ ക്ഷയിപ്പിക്കുകയോ ചെയ്യാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്റെ ലക്ഷ്യം. ആരോഗ്യവാന്മാരായ 49 വൊളന്റിയര്‍മാരിലാണ് വാക്സിന്‍ ആദ്യഘട്ടത്തില്‍ പരീക്ഷിച്ചത്. വാക്സിന്‍ നല്‍കി ആഴ്ചകള്‍ക്കു ശേഷം ഇവരുടെ കൈകളില്‍ കൊതുകിനെ വയ്ക്കുകയാണ് ചെയ്തത്. കൊതുകിന്റെ ഉമിനീരിനോടു ശരീരത്തിന്റെ പ്രതിരോധസംവിധാനം പ്രതികരിക്കുന്നതെങ്ങിനെയെന്നു നിരീക്ഷിച്ചു. ഇതില്‍ അനുകൂലമായ ഫലമാണു ലഭിച്ചത്.

 
First published: June 12, 2020, 9:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading