• HOME
 • »
 • NEWS
 • »
 • life
 • »
 • Skin Cancer | ഈ വാക്സിനുകൾക്ക് സ്കിൻ കാൻസറിനെ തടയാൻ കഴിയുമെന്ന് ഗവേഷണ റിപ്പോർട്ട്

Skin Cancer | ഈ വാക്സിനുകൾക്ക് സ്കിൻ കാൻസറിനെ തടയാൻ കഴിയുമെന്ന് ഗവേഷണ റിപ്പോർട്ട്

വെയിലേൽക്കുമ്പോൾ ടാൻ രൂപപ്പെടുന്നതിന് കാരണം ചൂടേറ്റ് ചർമ്മത്തിന് പൊള്ളലേൽക്കാതിരിക്കാൻ ത്വക്ക് മെലാനിൻ ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായാണ്

Image Credits: Reuters

Image Credits: Reuters

 • Share this:
  ചർമ്മത്തിലെ (Skin) ആന്റിഓക്‌സിഡന്റുകൾക്ക് വളരെ നിർണായകമായ ഒരു പ്രോട്ടീനിന്റെ (Protein) ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന വാക്സിൻ (vaccine) സ്കിൻ കാൻസറിനെതിരായ (Skin cancer) പ്രതിരോധം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഫാർമസി (Oregon State University College of Pharmacy) നടത്തിയ ഒരു ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. 'ജേണൽ ഓഫ് ഇൻവെസ്റ്റിഗേറ്റ് ഡെർമറ്റോളജി' എന്ന ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണം ഓക്സിഡേറ്റീവ് സ്ട്രെസ്സിലേയ്ക്ക് നയിക്കുന്നു. ഇത് മെലനോമ പോലുള്ള സ്കിൻ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. ഒഎസ്യുവിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് പ്രൊഫസറും പഠനത്തിന് നേതൃത്വം നൽകിയ വ്യക്തിയുമായ അരൂപ് ഇന്ദ്ര വിശദീകരിച്ചു.

  കോവിഡിനെ (COVID-19) പ്രതിരോധിക്കുന്നതിനുള്ള മോഡേണ, ഫൈസർ വാക്‌സിനുകൾ പോലെയുള്ള മെസഞ്ചർ ആർഎൻഎ വാക്‌സിനുകൾ, ചർമ്മകോശങ്ങളിലെ പ്രോട്ടീനായ TR1-ന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും യുവി വികിരണങ്ങൾ കാരണമുണ്ടാകുന്ന കാൻസറുകളുടെയും മറ്റ് ചർമ്മ പ്രശ്‌നങ്ങളുടെയും സാധ്യത ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർമ്മകോശങ്ങളുടെ ആരോഗ്യത്തിലും സ്ഥിരതയിലും TR1 ന്റെ പങ്ക് കണ്ടെത്തുന്നതിനായി അരൂപും സഹഗവേഷകരും എലിയിലാണ് പരീക്ഷണം നടത്തിയത്. ഈ ഗവേഷണത്തിന്റെ കണ്ടെത്തലുകളാണ് ജേണൽ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ അഭിപ്രായത്തിൽ അമേരിക്കയിൽ വളരെ സാധാരണമായ കാൻസറാണ് സ്കിൻ ക്യാൻസർ. സ്കിൻ കാൻസറിന്റെ മിക്ക കേസുകളും അൾട്രാവയലറ്റ് റേഡിയേഷനുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും സിഡിസി പറയുന്നു. വെയിലേൽക്കുമ്പോൾ ടാൻ രൂപപ്പെടുന്നതിന് കാരണം ചൂടേറ്റ് ചർമ്മത്തിന് പൊള്ളലേൽക്കാതിരിക്കാൻ ത്വക്ക് മെലാനിൻ ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായാണ്. മെലാനോമയെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അൾട്രാവയലറ്റ് വികിരണങ്ങൾ അമിതമായി ഏൽക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചും പൊതുജനങ്ങളുടെ അവബോധം മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടും മെലാനോമ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും" അരൂപ് പറഞ്ഞു.

  തയോറെഡോക്സിൻ റിഡക്റ്റേസ് 1 എന്നതിന്റെ ചുരുക്കമാണ് TR1. മെസഞ്ചർ ആർഎൻഎ വാക്സിനുകൾ ഒരു പ്രത്യേക പ്രോട്ടീൻ ഉണ്ടാക്കാൻ കോശങ്ങളോട് നിർദ്ദേശിക്കും. ഇത് ശരീരത്തിൽ രോഗപ്രതിരോധ പ്രതികരണം ഉണർത്തുന്നു.

  "കോശത്തിലേക്ക് mRNA ആഗിരണം ചെയ്യപ്പെടുകയും സെല്ലിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, സെൽ ഉയർന്ന ആന്റിഓക്‌സിഡന്റ് ഉത്പാദിപ്പിക്കുകയും കൂടാതെ അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഡിഎൻഎ കേടുപാടുകൾ എന്നിവ പരിഹരിക്കുകയും ചെയ്യും " ഗവേഷകൻ പറയുന്നു. "സ്കിൻ ക്യാൻസറിനുള്ള സാധ്യത കൂടുതലുള്ളവരിൽ, ഉദാഹരണത്തിന്, സൂര്യപ്രകാശത്തിൽ നിന്ന് പുറത്ത് ജോലി ചെയ്യുന്നവർക്ക് വർഷത്തിലൊരിക്കൽ വാക്സിനേഷൻ നൽകുന്നത് ഉത്തമമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

  "എല്ലാ വാക്സിനുകളും പ്രീ ക്ലിനിക്കൽ മോഡലുകളിൽ പരീക്ഷിക്കുകയും സാധൂകരിക്കുകയും ചെയ്യേണ്ടതുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. "ഞങ്ങൾക്ക് ഒരു എംആർഎൻഎ വാക്സിൻ സൃഷ്ടിക്കേണ്ടതുണ്ട്, തുടർന്ന് അത് മനുഷ്യ ശരീരത്തിൽ പ്രതിരോധം എങ്ങനെ വർദ്ധിപ്പിക്കുന്നുവെന്ന് നിരീക്ഷിക്കണം. ഞങ്ങൾ അതിനായുള്ള ശ്രമത്തിലാണ്. ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് സംവിധാനം മോഡുലേറ്റ് ചെയ്യുന്നതിലൂടെ കാൻസർ ഉൾപ്പെടെയുള്ള വിവിധതരം രോഗങ്ങൾ തടയുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നത് ആവേശകരമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Naveen
  First published: