നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • No To Exploitation: രോഗിക്ക് വെന്‍റിലേറ്റർ സഹായമെന്ന പേരിൽ കബളിപ്പിക്കാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ

    No To Exploitation: രോഗിക്ക് വെന്‍റിലേറ്റർ സഹായമെന്ന പേരിൽ കബളിപ്പിക്കാനാവില്ല; സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണിടാൻ സർക്കാർ

    മസ്തിഷ്ക മരണങ്ങൾ സ്ഥിരീകരിക്കുവാൻ സർക്കാർ പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചു

    ventilator

    ventilator

    • Share this:
    തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിക്കാൻ സാധ്യതയുള്ള രോഗികളെ വെറുതെ വെന്റിലേറ്ററിൽ കിടത്തി ചൂഷണം ചെയ്യാന്‍ ഇനി സ്വകാര്യ ആശുപത്രികൾക്ക് കഴിയില്ല. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ വെന്‍റിലേറ്ററിലേയ്ക്ക് മാറ്റിയാൽ, മസ്തിഷ്ക മരണത്തിന് സാധ്യതയുണ്ടൊ എന്ന് അറിയാനുള്ള പരിശോധന നടത്താൻ സർക്കാൻ ഉത്തരവ്. അവയവദാനവുമായി ബന്ധപ്പെടാത്ത രോഗികളിലും പരിശോധന നടത്തണം.

    മസ്തിഷ്ക മരണങ്ങൾ സ്ഥിരീകരിക്കുവാൻ സർക്കാർ പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചു. അവയവദാനത്തിന് സന്നദ്ധരായ രോഗികള്‍ക്ക് മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ മാത്രമായിരുന്നു നേരത്തെ മാർഗനിർദ്ദേശം ഉണ്ടായിരുന്നത്. ഇതിലെ നിർദ്ദേശങ്ങൾ പരിഷ്കരിച്ചാണ് പുതിയ ഉത്തരവ് സർക്കാർ ഇറക്കിയത്.

    അതീവ ഗുരുതരാവസ്ഥയിൽ വെൻറിലേറ്റർ ആയ രോഗി മസ്തിഷ്ക മരണത്തിൻറെ രോഗലക്ഷണങ്ങൾ കാട്ടിയാൽ ഉടൻ അപ്നിയ ടെസ്റ്റ് നടത്തണം. ഒരു സർക്കാർ ഡോക്ടർ അടക്കമുള്ള നാല് ഡോക്ടർമാരുടെ സംഘമാണ് മസ്തിഷ്കമരണ സാധ്യത നിശ്ചയിക്കേണ്ടത്. രോഗിക്കു സ്വയം ശ്വാസോച്ഛ്വാസം ചെയ്യുവാനുള്ള ഉള്ള കഴിവ് ഇല്ല എങ്കിൽ വെൻറിലേറ്ററിൽ തുടരേണ്ടതില്ലെന്നതാണ് ഉത്തരവിലെ പ്രധാന നിർദ്ദേശം.

    Also read: കേരളത്തിലും കൊറോണ വൈറസ് ജാഗ്രതാ നിർദേശം; വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണം

    ആറ് മണിക്കൂർ ഇടവേളയിൽ രണ്ട് തവണ അപ്നിയ ടെസ്റ്റ് നടത്തിയ ശേഷമെ മസ്തിഷ്ക മരണം സ്ഥിരീകരിക്കാനാകു. രക്ഷപ്പെടാൻ സാധ്യയില്ലാത്ത രോഗികളെ ദിവസങ്ങള്‍ വെന്റിലേറ്ററിൽ കിടത്ത് സ്വകാര്യ ആശുപത്രികൾ ചൂഷണം ചെയ്യുന്നു എന്ന ആരോപണം പുതിയ ഉത്തരവോടെ ഇല്ലാതാകുമെന്നതാണ് പ്രതീക്ഷ.

    മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതും, അവയവദാന നടപടിക്രമങ്ങളും വീഡിയൊയിൽ ചിത്രീകരിക്കണമെന്ന മുൻ നിർദ്ദേശം പുതിയ ഉത്തരവിൽ ഇല്ല. രാജ്യത്ത് ആദ്യമായാണ് അവയവദാനവുമായി ബന്ധമില്ലാത്ത രോഗിയ്ക്കും മസ്തിഷ്കമരണ സാധ്യത പരിശോധിക്കണമെന്ന ഉത്തരവ് വന്നത്. വ്യവസ്ഥകൾ ലളിതമാക്കിയതോടെ കൂടുതൽ അവയവദാനം നടക്കുമെന്നും ആരോഗ്യമേഖല പ്രതീക്ഷിക്കുന്നു.
    Published by:user_49
    First published:
    )}