ഇന്റർഫേസ് /വാർത്ത /Life / ജനിച്ചപ്പോൾ ആന്തരികാവയവം ശരീരത്തിന് പുറത്ത്; അപൂർവ ജനിതകാവസ്ഥയുമായി കുഞ്ഞ്

ജനിച്ചപ്പോൾ ആന്തരികാവയവം ശരീരത്തിന് പുറത്ത്; അപൂർവ ജനിതകാവസ്ഥയുമായി കുഞ്ഞ്

അപൂർവ അവസ്ഥയുമായി കുഞ്ഞിന്റെ ജനനം

അപൂർവ അവസ്ഥയുമായി കുഞ്ഞിന്റെ ജനനം

അപൂർവ അവസ്ഥയുമായി കുഞ്ഞിന്റെ ജനനം

  • Share this:

മാതാപിതാക്കളാകുക എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടമാണ്. ഈ ലോകത്തിലെ എല്ലാ മാതാപിതാക്കളും തങ്ങളുടെ കുഞ്ഞ് ആരോഗ്യവാനും സന്തോഷവാനും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു. 29 കാരിയായ ആഷ്‌ലി ഫൗളർ തന്റെ കുഞ്ഞിനെ കുറിച്ച് സമാനമായ സ്വപ്നങ്ങൾ കണ്ടിരുന്നു, എന്നാൽ 12 ആഴ്ച ഗർഭിണിയായിരിക്കുമ്പോൾ, അവളെ തകർത്തുകളഞ്ഞ ഒരു വാർത്ത ലഭിച്ചു. തന്റെ കുഞ്ഞിന് ഗാസ്ട്രോസ്കിസിസ് (Gastroschisis) എന്ന രോഗാവസ്ഥയുണ്ടെന്ന് ഡോക്ടർമാർ ആഷ്ലിയോട് പറഞ്ഞു.

LadBible റിപ്പോർട്ട് അനുസരിച്ച്, കുട്ടി ഈ ഗുരുതരമായ രോഗാവസ്ഥയോടെയാണ് ജനിച്ചത്, മൂന്നാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു. എന്നാൽ ഇപ്പോൾ കുടുംബത്തോടൊപ്പം വീട്ടിലാണുള്ളത്. കുഞ്ഞിന് കോവ എന്നാണ് മാതാപിതാക്കൾ പേരിട്ടിരിക്കുന്നത്. കോവ എന്നാൽ ഹവായിയൻ ഭാഷയിൽ പോരാളി അല്ലെങ്കിൽ യോദ്ധാവ് എന്നാണ് അർത്ഥമാക്കുന്നതെന്ന് ആഷ്ലി വിശദീകരിച്ചു. കുട്ടിക്ക് ഈ അസുഖമുണ്ടെന്ന് കണ്ടെത്തുന്നതിന് മുമ്പ് യുവതിയും പങ്കാളിയും കുട്ടിക്ക് ഈ പേര് നൽകിയിരുന്നു.

കോവ തന്റെ പേരിന് അനുസൃതമായി നിർഭയനായ പോരാളിയായി നിലകൊണ്ട് എന്നാണ് മാതാപിതാക്കളുടെ വിശ്വാസം. കുഞ്ഞിന്റെ അവസ്ഥയുള്ള മെഡിക്കൽ പദത്തെക്കുറിച്ച് ആഷ്‌ലിക്ക് ആദ്യം അറിയില്ലായിരുന്നു. എന്നിരുന്നാലും, കുട്ടി സുഖം പ്രാപിക്കുമെന്ന് സ്പെഷ്യലിസ്റ്റുകൾ അറിയിച്ചപ്പോൾ അവർക്ക് ആശ്വാസം തോന്നി.

കുഞ്ഞിന്റേത് ബ്രീച്ച് പൊസിഷൻ ആയതിനാൽ, ആഷ്‌ലിക്ക് സി-സെക്ഷൻ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നു. കോവയുടെ എല്ലാ അവയവങ്ങളും ബാഗിൽ സംരക്ഷിക്കേണ്ടി വന്നു. ചൂട് കുറയുകയോ അണുബാധ ഉണ്ടാകുകയോ ചെയ്യരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെന്ന് അമ്മ പറഞ്ഞു. തന്റെ കുഞ്ഞിനെ പരിചരിച്ച ആശുപത്രി ജീവനക്കാരെ അഭിനന്ദിക്കാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

കുഞ്ഞിന്റെ കുടൽ അവന്റെ അല്ലെങ്കിൽ അവളുടെ ശരീരത്തിന് പുറത്ത് കാണപ്പെടുന്ന ഒരു മെഡിക്കൽ അവസ്ഥയാണ് ഗാസ്ട്രോസ്കിസിസ്. കുടൽ പൊക്കിളിന് പുറമെയുള്ള ഒരു ദ്വാരത്തിൽ നിന്ന് പുറത്തുകടക്കുന്നു. ദ്വാരം വലുതോ ചെറുതോ ആകാം. കുടലിന് പുറമെ ആമാശയം, കരൾ തുടങ്ങിയ അവയവങ്ങളും ശരീരത്തിന് പുറത്ത് കാണാം. ഗർഭാവസ്ഥയുടെ ആദ്യ ഘട്ടത്തിൽ ഈ സങ്കീർണത ഉണ്ടാകുന്നു, അവിടെ കുഞ്ഞിന്റെ വയറിലെ മതിൽ രൂപപ്പെടാൻ സഹായിക്കുന്ന പേശികൾ പൂർണ്ണമായും നിർമ്മിക്കപ്പെടില്ല.

Summary: A baby was born with the rare Gastroschisis condition, where the intestines of the child is seen outside the body. The condition was identified during the 12th week of pregnancy

First published:

Tags: Viral news