കോവിഡ് അണുബാധയ്ക്ക് ശേഷം ഗന്ധം നഷ്ടപ്പെട്ട ആളുകൾക്ക് വിറ്റാമിൻ എ അടങ്ങിയ നാസൽ ഡ്രോപ്പ് ഉപയോഗിച്ച് അത് വീണ്ടെടുക്കാൻ കഴിയുമെന്ന് യു കെ ഗവേഷകർ. ഒരു വ്യക്തിയുടെ ഭാഗികമായോ മൊത്തത്തിലുള്ളതോ ആയ ഗന്ധം നഷ്ടപ്പെടുന്നതിനുള്ള മെഡിക്കൽ പദമാണ് അനോസ്മിയ. ഒരു വ്യക്തിക്ക് കോവിഡ് ഉണ്ടെന്ന് പറയുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് ഇത്. എന്നാൽ ഈ അവസ്ഥ ദീർഘകാലത്തേക്കും തുടരാം. ഏകദേശം 5 ശതമാനം കോവിഡ് രോഗികൾക്ക് ഒരു വർഷം കഴിഞ്ഞിട്ടും അവരുടെ ഗന്ധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ, ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ നിന്നുള്ള ഒരു സംഘം 12 ആഴ്ച ട്രയൽ നടത്തും. മണം നഷ്ടപ്പെട്ട രോഗബാധിതരെ പോഷകങ്ങൾ അടങ്ങിയ നാസൽഡ്രോപ്പ് ഉപയോഗിച്ച് ചികിത്സിക്കുമെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. വിറ്റാമിന്റെ ഗുണഫലങ്ങൾ കാണിക്കുന്ന ഒരു ജർമ്മൻ പഠനത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷണം. “വൈറസുകളാൽ നശിച്ച മൂക്കിലെ ടിഷ്യൂകൾ നന്നാക്കാൻ ഈ ചികിത്സ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പര്യവേക്ഷണം ചെയ്യും” എന്ന് പുതിയ പഠനം. ഈ ചികിത്സ" ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അഞ്ചാമത്തെ ഇന്ദ്രിയം തിരിച്ചു നൽകി ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നു" എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ പങ്കെടുക്കുന്നവരെ റിക്രൂട്ട് ചെയ്യുന്നതിന്റെ ട്രയൽ ഡിസംബറിൽ ആരംഭിക്കും. ട്രയലിന്റെ ഭാഗമായി, പ്രത്യേക ബ്രെയിൻ സ്കാനിംഗിന് വിധേയരാകുമ്പോൾ പങ്കെടുക്കുന്ന എല്ലാവരോടും റോസാപ്പൂക്കൾ, ചീഞ്ഞ മുട്ടകൾ തുടങ്ങിയ പ്രത്യേക ഗന്ധം അനുഭവിക്കാൻ ആവശ്യപ്പെടും. വാസനയിൽ ഉൾപ്പെട്ടിരിക്കുന്ന ഞരമ്പുകൾ ശരിയായിട്ടുണ്ടോ എന്ന് തിരിച്ചറിയാനും ഗന്ധം തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവർത്തനം കണ്ടെത്താനും സ്കാനുകൾക്ക് കഴിയുമെന്ന് യുഇഎയു മെഡിക്കൽ പ്രൊഫസർ കാൾ ഫിൽപോട്ട് വിശദീകരിച്ചു.
വിറ്റാമിൻ എ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും മൂക്ക് പോലുള്ള ശരീരഭാഗങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ചീസ്, മുട്ട, എണ്ണമയമുള്ള മത്സ്യം, കരൾ എന്നിവ വിറ്റാമിന്റെ നല്ല ഉറവിടങ്ങളാണ്. എന്നിരുന്നാലും, ഭക്ഷണത്തിലെ അമിതമായ വിറ്റാമിൻ എ ദോഷകരമാകുകയും പിന്നീടുള്ള ജീവിതത്തിൽ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്.
ഫ്രാൻസിലെ യൂണിവേഴ്സിറ്റിയായ ഹോസ്പിറ്റൽസ് ഓഫ് സ്ട്രാസ്ബർഗിലെ ഗവേഷകരുടെ നേതൃത്വത്തിൽ ജൂണിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത് കോവിഡ് -19 സംബന്ധമായ അനോസ്മിയ തിരിച്ചുവരാൻ ഒരു വർഷം വരെ എടുത്തേക്കാം എന്നാണ്.
ജെ എ എം എ നെറ്റ്വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനം പല കോവിഡ് രോഗികൾക്കും അവരുടെ ഗന്ധം തിരിച്ചുകിട്ടിയിട്ടില്ലെന്നും അത് എപ്പോൾ തിരിച്ചുവരുമെന്നതിനെക്കുറിച്ചും അറിവില്ലെന്നു സൂചിപ്പിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.