ദിവസവും 10,000 ചുവട് നടക്കണം; കോളജ് വിദ്യാർഥികൾക്ക് യുജിസിയുടെ മാർഗ നിർദേശം

ദിവസം കുറഞ്ഞത് പതിനായിരം ചുവട് നടക്കാനും സൈക്കിൾ യാത്രയ്ക്കും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനും നിർദേശത്തിലുണ്ട്.

news18-malayalam
Updated: September 30, 2019, 10:01 AM IST
ദിവസവും 10,000 ചുവട് നടക്കണം; കോളജ് വിദ്യാർഥികൾക്ക് യുജിസിയുടെ മാർഗ നിർദേശം
ദിവസം കുറഞ്ഞത് പതിനായിരം ചുവട് നടക്കാനും സൈക്കിൾ യാത്രയ്ക്കും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനും നിർദേശത്തിലുണ്ട്.
  • Share this:
കൊച്ചി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പുതിയ മാര്‍ഗനിർദേശങ്ങളുമായി യുജിസി. 'ഫിറ്റ് ഇന്ത്യ മൂവ്മെന്റ്' പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നാണ് നിർദേശം.

ഇതിന്റെ ഭാഗമായി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കായിക പരിശീലനം അനുവദിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. മൂന്നു മാസത്തിലൊരിക്കൽ കായിക മേളകൾ സംഘടിപ്പിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

also read:Curious:15 മാസത്തിനിടെ നാലുസഹോദരങ്ങൾ മരിച്ചു; എല്ലാം ഒരിടത്തുണ്ടായ അപകടത്തിൽ

എല്ലാദിവസവും കായിക പരിശീലനത്തിന് പ്രത്യേക സമയം അനുവദിക്കണം, വ്യായാമം, യോഗ,ധ്യാനം, നടപ്പ്, സൈക്ലിംഗ്, എയ്റോബിക്സ്, നൃത്തം, പ്രാദേശികആയോധന കല എന്നീ ഇനങ്ങൾക്ക് ഒരു മണിക്കൂറെങ്കിലും നീക്കിവെയ്ക്കണം, സന്നദ്ധ സേവകരായ പരിശീലകരെ കണ്ടെത്തണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ.

ദിവസം കുറഞ്ഞത് പതിനായിരം ചുവട് നടക്കാനും സൈക്കിൾ യാത്രയ്ക്കും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനും നിർദേശത്തിലുണ്ട്. മാനസിക ആരോഗ്യം വർധിപ്പിക്കുന്നതിന് ശിൽപ്പശാലകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കണം, ആരോഗ്യകരമായ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുക, എല്ലാ വർഷവും ആരോഗ്യ പരിശോധനകൾ നടത്തുക തുടങ്ങിയ നിർദേശങ്ങളും യുജിസി നൽകിയിട്ടുണ്ട്.

ഓരോ സ്ഥാപനത്തിനും അതിന്റെ സവിശേഷതകൾ കണക്കിലെടുത്തുള്ള പദ്ധതികൾ നടപ്പാക്കാം. പൊതുവായി സ്വീകരിക്കേണ്ട മാനദണ്ഡങ്ങളാണ് യുജിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
First published: September 30, 2019, 10:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading