മുഖ സൗന്ദര്യം നിലനില്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. ഇതിനായി നമ്മള്‍ നിരവധി വഴികളാണ് പരീക്ഷിക്കാറുള്ളത്. നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും പാരമ്പര്യ ഘടകങ്ങളും മുഖത്ത് കൊഴുപ്പ് (fat) അടിഞ്ഞുകൂടാന്‍ കാരണമാകും. ചില സ്ത്രീകള്‍ കാണാന്‍ മെലിഞ്ഞവരായിരിക്കും. പക്ഷേ, മുഖത്ത് ധാരാളം കൊഴുപ്പ് ഉണ്ടാകും. മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വ്യായമങ്ങള്‍ സഹായിക്കും എന്നാല്‍ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
സോയ സോസ്: സോയ സോസില്‍ സോഡിയം കൂടുതലാണ്.സോയ സോസില്‍ കലോറി കുറവാണെങ്കിലും ഇത് നിങ്ങളുടെ മുഖത്തിന് അത്രനല്ല.
മദ്യം: മുഖത്തെ തടി വര്‍ധിക്കുന്നതില്‍ മദ്യത്തിന് പങ്കുണ്ട്. നിങ്ങള്‍ സ്ഥിരമായി മദ്യമിക്കുന്നവര്‍ ആണ് എങ്കില്‍ ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. മദ്യം ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാരും.
ജങ്ക് ഫുഡുകള്‍: ജങ്ക് ഫുഡുകള്‍ എന്നറിയപ്പെടുന്ന സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ സോഡിയം കൂടുതലാണ്. ഇവ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് മുഖത്തും പ്രതിഫലിക്കും.
ബ്രെഡ്: ഫ്രൈഡ് ബ്രെഡും സാന്‍ഡ്വിച്ചുമാണ് മിക്കവരും പ്രഭാതഭക്ഷണത്തിന് കഴിക്കുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ബ്രെഡുകളുടെ ഉപയോഗം കഴിയുന്നത്ര കുറക്കുന്നത് നല്ലതാണ്
ചുവന്ന മാംസം: ചുവന്ന മാംസം ഉയര്‍ന്ന കലോറിയും കൊഴുപ്പും ഉള്ളതിനാല്‍ നിങ്ങളുടെ മുഖത്ത് കൂടുതല്‍ കൊഴുപ്പ് അടിയുന്നതിന് കാരണമാകും അതുകൊണ്ട് ആട്ടിറച്ചി, പോത്ത്, പോര്‍ക്ക് തുടങ്ങിയ ഭക്ഷണങ്ങള്‍ മിതമായി കഴിക്കുന്നതാണ് നല്ലത്
തടി കുറയ്ക്കാന്‍ : ദിവസം മുഴുവന്‍ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്പോള്‍ വിശപ്പ് കുറയും. അങ്ങനെ ശരീരത്തിലെ കലോറിയുടെ അളവും നിയന്ത്രിക്കപ്പെടും. തല്‍ഫലമായി, മുഖത്തെ കൊഴുപ്പ് ചുരുങ്ങാന്‍ തുടങ്ങും. ആവശ്യത്തിന് ഉറങ്ങാത്തതും മുഖത്ത് തടി കൂടാന്‍ കാരണമാകും അതുപോലെ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് മുഖത്തെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും
READ ALSO- Belly fat | സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കളയാൻ പ്രതിവിധി; വിദഗ്ധർ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങൾ(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.