നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Vitamin B12 Deficiency | നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? വിറ്റാമിൻ ബി12 ന്റെ കുറവാകാം കാരണം

  Vitamin B12 Deficiency | നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ? വിറ്റാമിൻ ബി12 ന്റെ കുറവാകാം കാരണം

  വിവിധതരം ഭക്ഷണപദാര്‍ത്ഥങ്ങളിലാണ് ഇതിന്റെ അളവ് കൂടുതലായും കാണപ്പെടുന്നത്

  • Share this:
   ഭക്ഷണങ്ങളില്‍ ചെറിയ അളവില്‍ കാണുന്ന ഓര്‍ഗാനിക് സംയുക്തങ്ങളുടെ കൂട്ടമാണ് വിറ്റാമിനുകള്‍ (Vitamins). ഇവ ആവശ്യമായ അളവില്‍ ലഭിക്കുന്നില്ലെങ്കില്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അത് കാരണമാകും. ബി ഗ്രൂപ്പ് വിറ്റാമിനുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ബി12 (Vitamin B12). ശരീര വളര്‍ച്ചയ്ക്ക് സുപ്രധാനമായ പോഷകമാണ് വിറ്റാമിന്‍ ബി12. സെല്‍ ഉത്പാദനം (Cell Production), രക്ത രൂപീകരണം, പ്രോട്ടീന്‍, ടിഷ്യു സിന്തെസിസ് (Tissue Synthesis) തുടങ്ങിയവയ്‌ക്കെല്ലാം ആവശ്യമായ പോഷകം കൂടിയാണ് വിറ്റാമിന്‍ ബി12. ഇത് അനീമിയ, ക്ഷീണം (Fatigue), കൈകളിലെയും കാല്‍പ്പാദങ്ങളിലെയും മരവിപ്പ് എന്നിവയില്‍ നിന്ന് ശരീരത്തെ സംരക്ഷിച്ച് നിര്‍ത്തുന്നു. ഡിഎന്‍എ രൂപീകരണത്തിനും ഇത് സഹായിക്കുന്നു.


   എന്നാല്‍, ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ് വിറ്റാമിന്‍ ബി12 ന്റെ അഭാവം. കണക്കുകൾ പ്രകാരം 15 ശതമാനം ആളുകൾ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. 40 ശതമാനത്തിനു മുകളില്‍ ആളുകളില്‍ ഇതിന്റെ ലക്ഷണങ്ങളുമുണ്ട്. നമ്മുടെ ശരീരം ഒരിക്കലും വിറ്റാമിന്‍ ബി12 സ്വാഭാവികമായി ഉത്പ്പാദിപ്പിക്കില്ല. വിവിധതരം ഭക്ഷണപദാര്‍ത്ഥങ്ങളിലാണ് ഇതിന്റെ അളവ് കൂടുതലായും കാണപ്പെടുന്നത്. മത്സ്യം (Fish), തോടുള്ള മത്സ്യം, മാംസം, പക്ഷിമാംസം, മുട്ട, പാല്‍, പാല്‍ ഉത്പന്നങ്ങള്‍, ശുദ്ധീകരിച്ച ധാന്യങ്ങള്‍, സോയ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് ബി12 ന്റെ പ്രധാന സ്രോതസ്സുകള്‍.


   വിറ്റാമിന്‍ ബി12 ന്റെ അഭാവം : ലക്ഷണങ്ങള്‍


   1. നാവിന്റെ ഘടനയില്‍ മാറ്റം


   വിറ്റാമിന്‍ ബി12 ന്റെ കുറവു മൂലം നാവിന്റെ ഘടനയില്‍ വരുന്ന മാറ്റം എടുത്തുപറയേണ്ട ലക്ഷണങ്ങളില്‍ ഒന്നാണ്. വിറ്റാമിന്‍ ബി12 കുറഞ്ഞാല്‍, നാവിലെ പാപ്പില്ലകള്‍ നഷ്ടപ്പെടുകയും രുചി അനുഭവപ്പെടാതിരിക്കുകയും നാവിന്റെ മുകളില്‍ ചെറിയ കുരുക്കള്‍ ഉണ്ടാകുകയും ചെയ്യും. ഇത് ഭക്ഷണത്തില്‍ രുചി വ്യത്യാസം അനുഭവപ്പെടുന്നതിനും നാവ് വീര്‍ക്കുന്നതിനും കാരണമാകും. മൗത്ത് അള്‍സര്‍, വായ്ക്കകത്ത് പുകച്ചില്‍ തുടങ്ങിയവയും വിറ്റാമിന്‍ ബി12 കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.


   2. സൂചി കൊണ്ട് കുത്തുന്നത് പോലെയുള്ള വേദന

    

   കൈകാലുകളില്‍ മുള്‍ച്ചെടികളില്‍ തട്ടുന്ന പോലെയോ, സൂചി കൊണ്ട് കുത്തുന്ന പോലെയോ ഉള്ള വേദന അനുഭവപ്പെടാം. ഇത് നാഡീവ്യൂഹങ്ങള്‍ക്ക് അപചയം സംഭവിക്കാനും കാരണമാകാം. തലകറക്കം, ക്ഷീണം തുടങ്ങിയവയും വിറ്റാമിന്‍ ബി12 കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.


   3. ഓര്‍മ്മ നഷ്ടപ്പെടല്‍


   ഓര്‍മ്മ നഷ്ടപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. വിറ്റാമിന്‍ ബി12 കുറയുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തുവെയ്ക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത്തരത്തില്‍ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് ഡിമെന്‍ഷ്യ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടായേക്കാം.


   4. ഉത്കണ്ഠ


   ഉത്കണ്ഠയാണ് മറ്റൊരു ലക്ഷണം. വിറ്റാമിന്‍ ബി12 ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയുകയാണെങ്കില്‍ മാനസികമായ ബാലന്‍സ് ഇല്ലാതാവുകയും അത് വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുകയും ചെയ്യും.


   5. വർദ്ധിച്ച ഹൃദയമിടിപ്പ്, ശ്വാസതടസം


   വിറ്റാമിന്‍ ബി12 ന്റെ കുറവ് ഹൃദയമിടിപ്പ് കൂടുന്നതിനും ശ്വാസതടസം ഉണ്ടാകുന്നതിനുംകാരണമാകും.


   Published by:Karthika M
   First published:
   )}