• HOME
  • »
  • NEWS
  • »
  • life
  • »
  • Vitamin B12 | നിങ്ങൾ വെജിറ്റേറിയൻ ആണോ? വിറ്റാമിന്‍ ബി 12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Vitamin B12 | നിങ്ങൾ വെജിറ്റേറിയൻ ആണോ? വിറ്റാമിന്‍ ബി 12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

സസ്യാഹാരികളിലെ വിറ്റാമിന്‍ ബി 12ന്റെ കുറവ് ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ

  • Share this:
    ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് വിറ്റാമിന്‍ ബി12 ന്റെ (Vitamin B12) അഭാവം. കണക്കുകള്‍ പ്രകാരം 15 ശതമാനം ആളുകള്‍ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. 40 ശതമാനത്തിനു മുകളില്‍ ആളുകളില്‍ ഇതിന്റെ ലക്ഷണങ്ങളുമുണ്ട്. നമ്മുടെ ശരീരം ഒരിക്കലും വിറ്റാമിന്‍ ബി12 സ്വാഭാവികമായി ഉത്പ്പാദിപ്പിക്കില്ല.

    മത്സ്യം, മാംസം, മുട്ട, പാല്‍, തോടുള്ള മത്സ്യം എന്നിവയിലാണ് വിറ്റാമിന്‍ ബി 12 ധാരാളം അടങ്ങിയിരിക്കുന്നത്. എന്നാല്‍, നിങ്ങളൊരു സസ്യാഹാരി (vegetarian) ആണെങ്കില്‍ വിറ്റാമിന്‍ ബി 12 മതിയായ അളവില്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. വിറ്റാമിന്‍ ബി 12 ന്റെ കുറവ് വിളർച്ച, ഓര്‍മ്മക്കുറവ്, വയറിളകക്കം, മലബന്ധം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സസ്യാഹാരികളിലെ വിറ്റാമിന്‍ ബി 12ന്റെ കുറവ് ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് ഡയറ്റീഷ്യന്‍ നതാഷ മോഹന്‍ നിര്‍ദേശിച്ചിട്ടുള്ളത്. അവ എതെല്ലാമെന്ന് നോക്കാം.

    1. വെള്ളക്കടല (Chickpeas)

    കോഴിയിറച്ചിയും മറ്റ് മാംസവും കഴിക്കാത്തവര്‍ക്ക് വിറ്റാമിന്‍ ബി 12 ലഭിക്കാന്‍ വെള്ളക്കടല ഒരു മികച്ച ഓപ്ഷനാണ്. ഇത് പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. കൂടാതെ ഇതില്‍ ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്.

    2. പാല് തൈര് ആകുമ്പോള്‍ അവശേഷിക്കുന്ന വെള്ളം (Whey)

    പാല് തൈര് ആകുമ്പോള്‍ അവശേഷിക്കുന്ന വെള്ളത്തില്‍ അവശ്യ വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിന്‍ ബി 12 ന്റെ മികച്ച ഉറവിടമാണ്.

    3. യോ​ഗർട്ട് (Yoghurt)

    യോ​ഗർട്ടിൽ ധാരാളം പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല, യോ​ഗർട്ട് വിറ്റാമിന്‍ ബി 12 ന്റെ മികച്ച ഉറവിടമാണ്. ഇതോടൊപ്പം മറ്റ് പാലുല്‍പ്പന്നങ്ങളും വിറ്റാമിന്‍ ബി 12 ന്റെ മികച്ച ഉറവിടങ്ങളാണ്. നിങ്ങള്‍ ഒരു വെജിറ്റേറിയന്‍ ആണെങ്കില്‍, സോയ മില്‍ക്കും ടോഫുവും കോട്ടേജ് ചീസിനും പാലിനും പകരം ഉപയോഗിക്കാം.

    4. ചീര (Spinach)

    പച്ച ഇലക്കറികളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചീരയാണ് പച്ച ഇലക്കറികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അതിനാല്‍, ഇത് ഒരു സൂപ്പര്‍ഫുഡ് എന്നറിയപ്പെടുന്നു. ഇതുപയോഗിച്ച് പോഷക സമൃദ്ധമായ ചട്ണിയും സൂപ്പും ഉണ്ടാക്കാം.

    5. ബീറ്റ്‌റൂട്ട് (Beetroot)

    വിറ്റാമിന്‍ ബി 12 ന്റെ മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വിറ്റാമിന്‍ ബി 12 നൊപ്പം നമ്മുടെ ശരീരത്തിലെ രക്തയോട്ടത്തിന് ആവശ്യമായ ഇരുമ്പും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

    6. തവിടു കളയാത്ത ധാന്യങ്ങള്‍

    തവിടു കളയാത്ത മുഴുവന്‍ ധാന്യങ്ങള്‍ അവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഒഴിവാക്കാതെ പ്രത്യേകമായി തയ്യാറാക്കുന്നവയാണ്. ഓട്‌സ്, കോണ്‍ ഫ്‌ലെക്‌സ് തുടങ്ങിയ മുഴു ധാന്യങ്ങള്‍ വിറ്റാമിന്‍ ബി 12 കൊണ്ട് സമ്പന്നമാണ്.

    Summary: If you are a vegetarian facing deficiency of Vitamin B12, try these alternatives out 
    Published by:user_57
    First published: