Special to News18: ആ പൂജാരി പറഞ്ഞു: 'നിങ്ങളുടെ ശരീരത്തില്‍ ഒരു ബാധയുമില്ല, പക്ഷെ നിങ്ങള്‍ അത്യാവശ്യമായി ഒരു മന:ശാസ്ത്രജ്ഞനെ കാണണം'

നമ്മുക്ക് ഒരു ഡിസ്‌ട്രെസ്സ് ലൈന്‍ അത്യാവശ്യമായി വേണം. ആളുകള്‍ക്ക് അവരുടെ മാനസികമായ അസ്വസ്ഥതകള്‍, ആകുലതകള്‍ ഒക്കെ വിളിച്ചു പറയാവുന്ന ഒരു 24 hrs സൗജന്യ കോള്‍ സെന്റര്‍

News18 Malayalam
Updated: May 4, 2019, 7:29 AM IST
Special to News18: ആ പൂജാരി പറഞ്ഞു: 'നിങ്ങളുടെ ശരീരത്തില്‍ ഒരു ബാധയുമില്ല, പക്ഷെ നിങ്ങള്‍ അത്യാവശ്യമായി ഒരു മന:ശാസ്ത്രജ്ഞനെ കാണണം'
news18
  • Share this:
ഡോ. റോബിൻ കെ മാത്യു, ബിഹേവിയറൽ സൈക്കോളജിസ്റ്റ്

മൈസൂരിലെ ക്ലിനിക്കില്‍ നിന്ന് ജോലി കഴിഞ്ഞ് ഇറങ്ങാന്‍ തുടങ്ങുന്ന സമയത്താണ് അഖിലേഷ് വിളിക്കുന്നത്.. ( പേരുകള്‍ മാറ്റിയിരിക്കുന്നു)

'എനിക്ക് അത്യാവശ്യമായി താങ്കളെ കാണണം. '

ഞാന്‍ പറഞ്ഞു ..സമയം 8.30 ആയല്ലോ !ഇന്നത്തെ ജോലി കഴിഞ്ഞു ഇറങ്ങുകയാണ്.

'വളരെ അത്യാവശ്യമാണ് ,ഞാന്‍ നാളെ രാവിലെ മുംബൈയ്ക്ക് പോവുകയാണ് '..അയാള്‍ നിര്‍ബന്ധം പറഞ്ഞു.

ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ ഒരു കോള്‍ എടുക്കുകയും അവരോട് സംസാരിക്കുവാന്‍ സാധിക്കുകയും ചെയ്തത് കൊണ്ട് മാത്രം പലരുടെയും ജീവിതത്തില്‍ ഒരു വഴിത്തിരിവാകുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് ..ആത്യമഹത്യയില്‍ നിന്നും ,പല ദുരന്തങ്ങളില്‍ നിന്നും ,കുറ്റകൃത്യങ്ങളില്‍ നിന്നും പലരേയും രക്ഷിക്കുവാന്‍ സാധിച്ചിട്ടുണ്ട് .അതുകൊണ്ടുതന്നെ സമയം വളരെ വൈകിയെങ്കിലും ഞാന്‍ അദ്ദേഹത്തെ കാണുവാന്‍ സമ്മതിച്ചു.

അരമണിക്കൂര്‍ കഴിഞ്ഞു അദ്ദേഹം എത്തി. കൂടെ രണ്ട് സ്ത്രീകളും ഉണ്ട്. സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു.

'ക്ഷമിക്കണം സര്‍. ഞാന്‍ താങ്കളുടെ സമയം മിനക്കെടുത്തുകയാണോ എന്ന് എനിക്ക് സംശയമുണ്ട്. എനിക്ക് എന്തെങ്കിലും ഒരു മാനസിക പ്രശ്‌നം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..'

അദ്ദേഹം തന്റെ അനുഭവം പറഞ്ഞു..

മുംബൈയില്‍ വച്ച് ഒരു നിഗൂഢമായ സ്ഥലത്തേക്ക് ഒരാള്‍ അയാളെ സ്‌നേഹ പൂര്‍വ്വം കൂട്ടിക്കൊണ്ടുപോയി.ഒരു ഇടുങ്ങിയ ഇടനാഴിയില്‍ വച്ചു അയാള്‍ ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് അമര്‍ന്നു കിടന്ന് വരിഞ്ഞു മുറുക്കുകയും, ശ്വാസം മുട്ടിക്കുന്ന വിധം ചുംബിക്കുയും ചെയ്തു. ആ ഇടനാഴിയില്‍ ആരൊക്കെയോ ഇത് കാണുന്നുണ്ടായിരുന്നു.പക്ഷെ ആരും രക്ഷക്ക് എത്തിയില്ല.നല്ല ആരോഗ്യമുള്ള അഖിലേഷ് അയാളെ കുടഞ്ഞെറിഞ്ഞു ഓടി രക്ഷപെട്ടു. അതിനു ശേഷം മുറിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ എല്ലാം ഒരു നിഴല്‍ അദ്ദേഹത്തിന് കാണുവാന്‍ സാധിക്കും. ആ നിഴലിന് പൂര്‍ണമായ ഒരു മനുഷ്യ രൂപമില്ല. അത് ഒറ്റയിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ദൃശ്യമാകൂ.. അതുകൊണ്ടുതന്നെ കമ്പനിയിലെ ജോലി കഴിഞ്ഞാലും അദ്ദേഹം ഏറെ സമയം അവിടെ കംപ്യൂട്ടറിന് മുന്‍പില്‍ ഇരിക്കും. വീട്ടില്‍ എത്തിയാല്‍ ഈ നിഴലുകള്‍ കാണുവാന്‍ തുടങ്ങും.ശബ്ദം കേള്‍ക്കുന്നില്ല . ഒരു മൃഗത്തിന് സമാനമായ രൂപമാണ് തന്നെ പിന്തുടരുന്ന നിഴലുകള്‍ക്ക് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു ..പല സ്ഥലങ്ങളിലും ആളുകള്‍ അദ്ദേഹത്തെ ചൂണ്ടി എന്തൊക്കെയോ പറയുന്നു.എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നു .

അയാള്‍ ബോംബയിലെ ഒന്ന് രണ്ട് അമ്പലങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തി . അതിനുശേഷം മൈസൂര്‍ തിരിച്ചെത്തിയപ്പോള്‍ അവിടത്തെ പൂജാരി പറഞ്ഞു 'നിങ്ങളുടെ ശരീരത്തില്‍ ഒരു ബാധയുമില്ല.നിങ്ങള്‍ക്ക് ഒരു കുഴപ്പവും ഇല്ല .പക്ഷെ നിങ്ങള്‍ വളരെ അത്യാവശ്യമായി ഒരു മനശാത്രജ്ഞനെ കാണണം. '

അങ്ങനെ പൂജാരിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം എന്റെ അടുത്തു വന്നത്.

പാരനോയിക് സ്‌കീസോഫ്രീനിയയുടെ ക്ലാസിക് ലക്ഷണങ്ങള്‍ എല്ലാമുണ്ട് അയാള്‍ക്ക്.ഞാന്‍ അയാളോടും അദ്ദേഹത്തിന്റെ കൂടെ വന്ന സഹോദരിയോടും കാര്യങ്ങളുടെ ഗൗവരം പറഞ്ഞു മനസിലാക്കി. രോഗങ്ങള്‍ വളരെവേഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്. തന്നെ പിന്തുടരുന്നവരെ അദ്ദേഹം ആക്രമിച്ചു കൂടായ്കയില്ല. സൈക്കോതെറാപ്പിക്ക് മുന്‍പ് മെഡിക്കല്‍ മാനേജ്മെന്റ് ആവശ്യമാണ്.

അടുത്ത ദിവസം ബോംബെയ്ക്കുള്ള യാത്ര ഒഴിവാക്കുവാനും ഒരു സൈക്കാട്രിസ്റ്റിനെ തീര്‍ച്ചയായി കണ്ടു ചികിത്സ തുടങ്ങണം എന്നും ഞാന്‍ നിഷ്‌ക്കര്‍ഷിച്ചു. അദ്ദേഹം നാളെ പോയാല്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് ഒരുപക്ഷേ കൂടുതല്‍ പ്രശ്‌നങ്ങള്‍ ആയിരിക്കും..
ഒരു റെഫ്രന്‍സ് ലെറ്റെറില്‍ ആദ്ദേഹത്തിന്റെ രോഗ വിവരം എഴുതി അയാളെ ഏല്‍പ്പിച്ചു.

അദ്ദേഹം യാത്ര ഒഴിവാക്കുകയും ചികിത്സ തേടുകയും ചെയ്തു.അവസ്ഥകള്‍ക്ക് ശമനമുണ്ട് എന്ന് ഇന്നലെ അറിയിച്ചു.

നമ്മുടെ രാജ്യത്ത് എന്ത് മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ക്കും ആളുകള്‍ ആദ്യം സമീപിക്കുന്നത് മത പുരോഹിതരെയാണ്. പഠന വൈകല്ല്യം, കുടുംബ പ്രശനങ്ങള്‍ തുടങ്ങിയവ മുതല്‍ മനോരോഗങ്ങള്‍ വരെ ആദ്യം എത്തുന്നത് പുരോഹിതര്‍/സന്ന്യാസികള്‍ തുടങ്ങിയവരുടെ അടുത്താണ്. എന്റെ അടുത്തു വരുന്ന ഒരു 90 % കേസുകളും ഇപ്രകാരം ഒരു ലെവല്‍ പുരോഹിത/മത ചികിത്സ കഴിഞ്ഞതായിരിക്കും.എന്നാല്‍ ഈ പൂജാരിയെ പോലെ ആദ്യം തന്നെ മനശാസ്ത്രകഞന്മാരുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുന്നവരും ഉണ്ട്.

നമ്മുക്ക് ഒരു ഡിസ്‌ട്രെസ്സ് ലൈന്‍ അത്യാവശ്യമായി വേണം. ആളുകള്‍ക്ക് അവരുടെ മാനസികമായ അസ്വസ്ഥതകള്‍, ആകുലതകള്‍ ഒക്കെ വിളിച്ചു പറയാവുന്ന ഒരു 24 hrs സൗജന്യ കോള്‍ സെന്റര്‍ .. അവര്‍ ഇങ്ങനെയുള്ള ആളുകളെ സ്വാന്തനിപ്പിച്ചു ശരിയായ ചികിത്സ വേണ്ട സ്ഥലത്തേയ്ക്ക് റെഫര്‍ ചെയ്യണം. നമ്മുടെ നാട്ടിലെ പല കൊലപാതകങ്ങള്‍ (മക്കളെ കൊല്ലുന്ന മാതാപിതാക്കന്മാര്‍,കാമുകി കാമുക പ്രശ്‌നങ്ങള്‍, ഭാര്യ ഭര്‍തൃ പ്രശ്‌നങ്ങള്‍ ,)ആതമഹത്യകള്‍ ,ഒളിച്ചോട്ടങ്ങള്‍ ഒക്കെ ഇങ്ങനെയൊരു കേള്‍വികാരന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒഴിവാക്കാവുന്നതായിരുന്നു.

ആരോഗ്യ വകുപ്പ് ,സന്നദ്ധ സംഘടനകള്‍/മെഡിക്കല്‍ കൂട്ടായ്മകള്‍ ഒക്കെ ഇതിനെയായി ശ്രമിക്കണം...
First published: May 3, 2019, 10:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading