നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Weight Loss Tips | നിങ്ങള്‍ക്ക് കുടവയര്‍ കുറയ്ക്കണോ? എങ്കിൽ ഈ 4 കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

    Weight Loss Tips | നിങ്ങള്‍ക്ക് കുടവയര്‍ കുറയ്ക്കണോ? എങ്കിൽ ഈ 4 കാര്യങ്ങൾ ശ്രദ്ധിയ്ക്കുക

    നമ്മുടെ ശരീരത്തിൽ കൊഴുപ്പിന്റെയും അന്നജത്തിന്റെയും അമിതമായ പ്രവര്‍ത്തനമാണ് കുടവയറിന് പ്രധാന കാരണം

    • Share this:
      കുടവയര്‍ ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. വയറിന് ചുറ്റുമുള്ള കൊഴുപ്പാണ് പലപ്പോഴും കുടവയര്‍ എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും കുടവയര്‍ കാരണമാകാം. പണ്ട് പ്രായമായവരില്‍ മാത്രം കണ്ടുവരുന്ന ഒരു അവസ്ഥയായിരുന്നു കുടവയര്‍. എന്നാല്‍ ഇന്ന് സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അനുഭവിക്കുന്ന പ്രശ്‌നമായി ഇത് മാറി. ചെറുപ്പക്കാരെ പോലും ബാധിക്കുന്നുണ്ട് കുടവയര്‍.

      നമ്മുടെ ശരീരത്തിൽ കൊഴുപ്പിന്റെയും അന്നജത്തിന്റെയും അമിതമായ പ്രവര്‍ത്തനമാണ് കുടവയറിന് പ്രധാന കാരണം. ചില കൊഴുപ്പുകള്‍ ശരീരത്തിന്റെ കീഴ്ഭാഗത്ത് ചുറ്റപ്പെട്ടു നില്‍ക്കുന്നവയാണ്. എന്നാല്‍ മറ്റ് ചിലത് നിങ്ങളുടെ ശരീരത്തിനുള്ളില്‍ കൂടുതല്‍ ആഴ്ന്നിറങ്ങിയും കാണപ്പെടാം. ഹൃദയം, ശ്വാസകോശം, കരള്‍, മറ്റ് അവയവങ്ങളിലെല്ലാം ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാറുണ്ട്.

      മെലിഞ്ഞ ആളുകളില്‍ ആഴത്തിലുള്ള കൊഴുപ്പ് വിസെറല്‍ കൊഴുപ്പ് (visceral fat) എന്നാണ് അറിയപ്പെടുന്നത്. ഇത് കൂടുതല്‍ ആശങ്കയുണ്ടാക്കാം. എന്നാല്‍ വിസെറല്‍ കൊഴുപ്പ് നിങ്ങള്‍ക്ക് ആവശ്യമാണ്. അത് നിങ്ങളുടെ അവയവങ്ങള്‍ക്ക് ചുറ്റുമുള്ള തലയണയാണ്. നിങ്ങളുടെ ശരീരത്തില്‍ അമിതമായ കൊഴുപ്പ് ഉണ്ടെങ്കില്‍ അത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് (high blood pressure) ഇടയാക്കും. കൂടാതെ, പ്രമേഹം, കാര്‍ഡിയോവാസ്‌കുലര്‍ രോഗം, ഡിമെന്‍ഷ്യ, സ്തനങ്ങളിലെയുംകോളനിലെയും ക്യാന്‍സര്‍ തുടങ്ങിയമാരകരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

      കുടവയര്‍ കുറയ്ക്കാനുള്ള നാല് വഴികള്‍

      1. വ്യായാമം (Exercise)

      ഊര്‍ജസ്വലമായ വ്യായാമം ശരീരത്തിലെ വിസെറല്‍ കൊഴുപ്പ് ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. 30 മിനിറ്റ് വീതം ആഴ്ചയില്‍ അഞ്ച് ദിവസവും വ്യായാമം ചെയ്യണം. നടന്നുള്ള വ്യായാമവും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. നടക്കുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുകയും ഹൃദയമിടിപ്പ് കൂടുകയും ചെയ്യും.

      2. ഭക്ഷണക്രമം (Diet)

      രണ്ട് ആപ്പിള്‍, ഒരു കപ്പ് ഗ്രീന്‍ പീസ്, അല്ലെങ്കില്‍ അര കപ്പ് പിന്റോ ബീന്‍സ് എന്നിവ കഴിയ്ക്കുന്നത് കൊഴുപ്പിനെ കുറയ്ക്കാന്‍ ഉത്തമമാണ്. നിങ്ങള്‍ മറ്റെല്ലാ ഭക്ഷണങ്ങളും ഉപേക്ഷിച്ച് ഉയര്‍ന്ന അളവിൽഫൈബര്‍ അടങ്ങിയ ഭക്ഷണത്തിലേക്ക് മാറിയാലും, കാലക്രമേണ നിങ്ങളുടെ ശരീരഭാരം കൂടുതല്‍ സ്ഥിരതയോടെ നിലനിര്‍ത്താന്‍ കഴിയും.

      3. ഉറക്കം (Sleep)

      മതിയായ ഉറക്കം അത്യാവശ്യമാണ്. രാത്രിയില്‍ 6 മണിക്കൂര്‍ മുതല്‍ 7 മണിക്കൂര്‍ വരെ ഉറങ്ങുന്ന ആളുകള്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുന്ന വിസറല്‍ കൊഴുപ്പ്, രാത്രിയില്‍ 5 മണിക്കൂറോ അതില്‍ കുറവോ അല്ലെങ്കില്‍ 8 മണിക്കൂറോ അതില്‍ കൂടുതലോ മണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ കുറവായിരിക്കും. ഉറക്കം ആരോഗ്യത്തിന്റെ കാര്യത്തിൽ നിർണായകമായ ഘടകമാണ്.

      4. സമ്മര്‍ദം നിയന്ത്രിക്കുക (Stress Management)

      എല്ലാവരും സമ്മര്‍ദ്ദം അനുഭവിക്കാറുണ്ടാകും. എന്നാൽ, എങ്ങനെ അതിനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ സമയം ചെലവഴിക്കല്‍, ധ്യാനം, വ്യായാമം, കൗണ്‍സിലിംഗ് തുടങ്ങിയവയെല്ലാം സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ സഹായിക്കും.
      Published by:Karthika M
      First published:
      )}