നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Weight Loss Tips | ആഘോഷ ദിവസങ്ങൾ നിങ്ങളുടെ ശരീരഭാരം കൂട്ടിയോ? വണ്ണം കുറയ്ക്കാൻ അഞ്ചു പൊടിക്കൈകൾ

  Weight Loss Tips | ആഘോഷ ദിവസങ്ങൾ നിങ്ങളുടെ ശരീരഭാരം കൂട്ടിയോ? വണ്ണം കുറയ്ക്കാൻ അഞ്ചു പൊടിക്കൈകൾ

  നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

  • Share this:
   ദീപാവലി(diwali)  എന്നാല്‍ ദീപങ്ങളും കൊതിയൂറുന്ന മധുര പലഹാരങ്ങളും നിറഞ്ഞതാണ്. അത്‌കൊണ്ടു തന്നെ ആഘോഷങ്ങളുടെ ആരവങ്ങള്‍ ഒഴിയുമ്പോഴേക്കും നമ്മുടെ ശരീരഭാരം കൂടിയിട്ടുണ്ടാവും. ആഘോഷവേളകളില്‍ അല്‍പം അശ്രദ്ധമായി മനസ്സിന് സംതൃപ്തി നല്‍കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചാലും കുഴപ്പമില്ല.

   എന്നാല്‍ ദീപാവലിക്ക് ശേഷം, മധുര പലഹാരങ്ങളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും മൂലം ശരീരഭാരം വര്‍ദ്ധിക്കുന്നത് നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

   ദീപാവലിക്ക് മുമ്പുള്ള നിങ്ങളുടെ ശരീരഭാരം തിരിച്ചെടുക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ആ അധിക ഭാരം കുറയ്ക്കാനും ശരീരഭാരം വര്‍ദ്ധിക്കുമോ എന്ന ആശങ്കയില്ലാതെ ഉത്സവങ്ങള്‍ ആസ്വദിക്കാനും നിങ്ങളെ സഹായിക്കുന്ന ചില എളുപ്പവഴികളുണ്ട്.

   ഡീടോക്‌സ്
   മോശം ഭക്ഷണശീലം, മദ്യം, മരുന്നുകള്‍, അസുഖം, സമ്മര്‍ദ്ദം എന്നിവ മൂലമുണ്ടാകുന്ന വിഷവസ്തുക്കളെയും ശരീരത്തില്‍ നിന്നും ഇല്ലാതാക്കാന്‍ സ്വയം ഡിടോക്‌സ് ചെയ്യുക. ഒരു തരത്തില്‍ ശരീരത്തിന്റെ റീബൂട്ട് പ്രക്രിയയാണിത്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

   കറുവാപ്പട്ട, തുളസി, ഓറഞ്ച് എന്നിവ ചേര്‍ന്ന വെള്ളം, സലാഡുകള്‍, സ്മൂത്തികള്‍, ജ്യൂസുകള്‍ എന്നിവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മാത്രവുമല്ല ഇത് ദഹനവ്യവസ്ഥയുടെ മൊത്തത്തിലുള്ള ക്ഷേമത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

   വേഗത്തില്‍ ശരീരഭാരം കുറയ്ക്കാം: ചില ഭക്ഷണങ്ങള്‍

   ഇന്ത്യന്‍ അടുക്കളകളില്‍ തീര്‍ച്ചയായും കാണുന്ന വസ്തുക്കളാണ് കറുവാപ്പട്ട, ജീരകം, അയമോദകം തുടങ്ങിയവ. ഇവ ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും പാര്‍ശ്വഫലങ്ങളില്ലാതെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

   ഇവ കൂടാതെ, ശരീരഭാരം കുറയ്ക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളും ചീര പോലുള്ള ഇലക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

   തൈര് പോലുള്ള പ്രോബയോട്ടിക്കുകള്‍ ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.ബീന്‍സ്, കടല, ചെറുപയര്‍, വന്‍ പയര്‍ എന്നിവയില്‍ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

   മധുരം കുറയ്ക്കാം

   ദീപാവലിക്ക് ശേഷം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതാണ്. ആഘോഷങ്ങളുടെ ഭാഗമായി നിങ്ങള്‍ വറുത്ത ലഘുഭക്ഷണങ്ങളും രുചികരമായ മധുരപലഹാരങ്ങളും ആവശ്യത്തിന് കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ആഘോഷത്തിന് ശേഷം ഭക്ഷണത്തില്‍ നിന്ന് പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

   നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. എണ്ണമയമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.

   ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ്

   ദീപാവലിക്ക് ശേഷം നിങ്ങള്‍ ഒരു ഭക്ഷണക്രമം ഉണ്ടാക്കിയെടുക്കുന്നത് വളരെ പ്രധാനമാണ്. ശരീരഭാരം കുറയ്ക്കുന്നതില്‍ നിങ്ങളുടെ ഡയറ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഓട്സ്, മോര്, ബദാം, സ്മൂത്തികള്‍ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

   ഉച്ചഭക്ഷണത്തിന്, നിങ്ങള്‍ക്ക് ചപ്പാത്തി, പരിപ്പ്, ഇഡ്ലി, സാലഡ് എന്നിവ കഴിക്കാം. നിങ്ങളുടെ അത്താഴത്തില്‍ ബ്രൗണ്‍ റൈസ്, ചപ്പാത്തി, പച്ചക്കറികള്‍, പരിപ്പ് എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

   വിശപ്പിനെ ശമിപ്പിക്കാന്‍ സഹായിക്കുന്ന സൂപ്പര്‍ ഭക്ഷണങ്ങള്‍

   നിങ്ങളുടെ ഭക്ഷണത്തില്‍ സൂപ്പര്‍ഫുഡുകള്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ വിശപ്പിനെ ശമിപ്പിക്കും. അമിത വിശപ്പ് അനുഭവപ്പെടുമ്പോള്‍ പ്രോട്ടീനുകള്‍, മാംഗനീസ്, സിങ്ക്, ഇരുമ്പ്, നിയാസിന്‍, കോപ്പര്‍ ഫോസ്ഫറസ്, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞ മത്തങ്ങ കുരു, തിന, ചിയ സീഡ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവ കഴിക്കാന്‍ ശ്രമിക്കുക.

   Published by:Jayashankar AV
   First published:
   )}