നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Weight Loss | ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ സംഭവിക്കാവുന്ന ചില അബദ്ധങ്ങൾ ഒഴിവാക്കാം

  Weight Loss | ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ സംഭവിക്കാവുന്ന ചില അബദ്ധങ്ങൾ ഒഴിവാക്കാം

  ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയിൽ ആളുകൾ പലപ്പോഴും ചെയ്യുന്ന തെറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം.

  • Share this:
   2022 നമ്മുടെ വാതിൽപടിയിലെത്തി നിൽക്കുകയാണ്. ആളുകൾ അവരുടെ പുതുവർഷ തീരുമാനങ്ങളെടുക്കാൻ ഒരുങ്ങുന്ന സമയം. ശരീരഭാരം കുറയ്ക്കുക എന്നത് പല വ്യക്തികളുടെയും മുൻ‌ഗണനയാണ്. ബോഡി ഫിറ്റ്നസ് (Body Fitness) ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള വ്യക്തിത്വത്തെ തന്നെ മാറ്റിമറിക്കുന്നു.

   ശരീരഭാരം കുറയ്ക്കാനായി (weight loss) നിരവധി മാര്‍ഗങ്ങളും ടിപ്പുകളും ഇന്റര്‍നെറ്റില്‍ വ്യാപകമായി ലഭ്യമാണ്. എന്നാൽ അവയെല്ലാം എല്ലാവരിലും എല്ലായ്‌പ്പോഴും പ്രായോഗികമാകണമെന്നില്ല. എന്നാല്‍ ആരോഗ്യകരമായ ആഹാരവും പതിവ് വ്യായാമവും (exercise) പിന്തുടരുന്നില്ലെങ്കില്‍ ഒന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. കഠിനമായ വ്യായാമത്തിനും ഡയറ്റിനും (diet) പുറമെ, ശരീരഭാരം കുറയ്ക്കുന്നതില്‍ നിങ്ങളുടെ ദിനചര്യയും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ചില ജീവിതശൈലികള്‍ (lifestyles) പിന്തുടരുന്നത് ഭാരം കുറയ്ക്കൽ എളുപ്പത്തിലാക്കും. ആയുര്‍വേദ വിദഗ്ധ ഡോ.ദിക്ഷ ഭാവ്‌സര്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ശരീരഭാരം കുറയ്ക്കാന്‍ ചില ബദല്‍ മാര്‍ഗങ്ങളാണ് അവര്‍ നിര്‍ദേശിക്കുന്നത്.

   ലക്ഷ്യം നല്ലതാണെങ്കിലും ശരീരഭാരം കുറയ്ക്കാനുള്ള പ്രക്രിയയിലൂടെ കടന്നുപോകുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. അതിന് വളരെയധികം ക്ഷമയും പ്രതിബദ്ധതയും ആവശ്യമാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കുന്നതിനുള്ള തെറ്റായ രീതികൾ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയിൽ ആളുകൾ പലപ്പോഴും ചെയ്യുന്ന തെറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം.

   അമിത വ്യായാമം

   വ്യായാമം ചെയ്യുന്നത് വ്യക്തിയുടെ ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് കുറയ്ക്കുന്നു. ഇത് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് മെറ്റബോളിസത്തിന്റെ അളവ് ശക്തമാക്കുകയും ചെയ്യുന്നു. എന്നാൽ ഒരു പരിധിക്കപ്പുറം വ്യായാമം ചെയ്യുന്നത് സ്ട്രെസ് ലെവലുകൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ശരീരത്തിലുടനീളമുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന എൻഡോക്രൈൻ ഹോർമോണുകളെ ഇത് പ്രതികൂലമായി ബാധിക്കും.

   ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താതിരിക്കുന്നത്

   നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ പ്രോട്ടീൻ നിങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കണം. പ്രോട്ടീനുകൾക്ക് വിശപ്പ് കുറയ്ക്കാൻ കഴിയും. ഇത് ശരീരഭാരം കുറയുമ്പോൾ പേശികളെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ തീർച്ചയായും ഭക്ഷണത്തിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

   ഭക്ഷണ പായ്ക്കറ്റുകളിലെ ലേബലുകൾ വായിക്കാതിരിക്കുന്നത്

   പായ്ക്കറ്റ് ഭക്ഷണങ്ങളുടെ ലേബൽ വിവരങ്ങൾ വളരെ ശ്രദ്ധാപൂർവ്വം വായിക്കണം. ലേബൽ വിവരങ്ങൾ ഒഴിവാക്കുന്നത് അനാവശ്യമായ കലോറി ഉപഭോഗത്തിന് കാരണമാകും. ഒരു ഉൽപ്പന്നത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ ചേരുവകളുടെ പട്ടികയും കണ്ടെയ്‌നറിന്റെ പിൻഭാഗത്തുള്ള പോഷകങ്ങൾ സംബന്ധിച്ച വസ്തുതകളും ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ടതുണ്ട്. ആരോഗ്യകരമായ ശരീരഭാരം മികച്ച ആരോഗ്യത്തിന് അനിവാര്യ ഘടകമാണ്. ശരീരഭാരം നിലനിര്‍ത്തുന്നതിനോ കുറയ്ക്കുന്നതിനോ നിങ്ങള്‍ എത്രമാത്രം കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നതും നിര്‍ണ്ണായക ഘടകങ്ങളാണ്.
   Published by:Karthika M
   First published: