• HOME
  • »
  • NEWS
  • »
  • life
  • »
  • ബ്രേക്ക് ഫാസ്റ്റിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ; ശീലിക്കാം ആരോഗ്യകരമായ പ്രാതൽ

ബ്രേക്ക് ഫാസ്റ്റിൽ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ; ശീലിക്കാം ആരോഗ്യകരമായ പ്രാതൽ

രാവിലെ തന്നെ വയറ് നിറയെ എന്തെങ്കിലും കഴിക്കുകയല്ല, മറിച്ച് ശരീരത്തിന് വേണ്ടത് കഴിക്കുകയാണ് പ്രധാനം

food

food

  • Last Updated :
  • Share this:
    ഒരു ദിവസത്തിന്റെ ആരംഭത്തിൽ ഊർജം പകരേണ്ടതാണ് പ്രഭാത ഭക്ഷണം. രാത്രി മുഴുവനുമുള്ള വ്രതം അവസാനിപ്പിച്ചു കൊണ്ടുള്ള ആരോഗ്യകരമായ പ്രാതലാണ് ഒരാൾക്ക് ദിവസം മുഴുവൻ ഊർജം നൽകുന്നത്. രാവിലെ തന്നെ വയറ് നിറയെ എന്തെങ്കിലും കഴിക്കുകയല്ല, മറിച്ച് ശരീരത്തിന് വേണ്ടത് കഴിക്കുകയാണ് പ്രധാനം. ചില ഭക്ഷണ ശീലങ്ങൾ രാവിലെ തന്നെ ഒഴിവാക്കേണ്ടത് ഇതിന് അത്യന്താപേക്ഷിതമാണ്.

    രാവിലെ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ


    സാന്‍ഡ്‌വിച്ച്

    തിരക്കു പിടിച്ച ജീവിതത്തിൽ എളുപ്പത്തിൽ കഴിക്കാവുന്നതും ഉണ്ടാക്കാനാവുന്നതും എന്നതാണ് സാന്‍ഡ്‌വിച്ചിനെ ബ്രേക്ക്ഫാസ്റ്റായി തിരഞ്ഞെടുക്കാൻ പലരേയും പ്രേരിപ്പിക്കുന്നത്. എന്നാൽ ഇതിലെ വെണ്ണയും കൊഴുപ്പും ശരീരത്തിന് നല്ലതല്ല. പ്രാതലിന് സാന്‍ഡ്‌വിച്ച് പൂർണമായും ഒഴിവാക്കുക എന്നതാണ് ശരിയായ വഴി.

    സാലഡ്

    പച്ചക്കറി ശരീരത്തിന് നല്ലതാണ്. എന്നാൽ രാവിലെ തന്നെ അത് നല്ല ശീലമല്ല. നിറയെ ഫൈബർ അടങ്ങിയിട്ടുള്ള പച്ചക്കറി രാവിലെ തന്നെ കഴിക്കുന്നത് ദഹനപ്രശ്നം ഉണ്ടാക്കും. അസിഡിറ്റിക്കും കാരണമാകും. രാവിലെ തന്നെ വയറ് വേദനയോടെ തുടങ്ങുന്നത് ദിവസം മുഴുവനുമുള്ള അസ്വസ്ഥതയ്ക്ക് കാരണമാകും.

    ജ്യൂസ്

    ആരോഗ്യകരമായ പ്രഭാത ഭക്ഷണം എന്ന് കരുതി ജ്യൂസുകൾ ഉൾപ്പെടുത്തുന്നവരാണ് മിക്കവരും. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള ഫ്രക്ടോസ് ഇന്‍സുലിന്റെ തോത് ഉയര്‍ത്തും. പഴങ്ങൾ ജ്യൂസാക്കാതെ കഴിക്കുന്നതാണ് രാവിലെ നല്ലത്. കോളയും രാവിലെ കുടിക്കരുത്.

    You may also like:മത്സ്യം ധാരാളം കഴിച്ചിട്ടും കേരളീയരിൽ ഹൃദ്രോഗവും പക്ഷാഘാതവും വർധിക്കുന്നതെന്തുകൊണ്ട്?' ഡോ.ബി ഇക്ബാൽ പറയുന്നു

    സിട്രിക് പഴങ്ങൾ

    ജ്യൂസാക്കാതെ പഴങ്ങൾ കഴിക്കുക എന്ന് പറയുമ്പോൾ, എല്ലാ പഴങ്ങളും രാവിലെ കഴിക്കാൻ യോഗ്യമല്ല. ഓറഞ്ച്, തക്കാളി പോലുള്ളവ രാവിലെ ഒഴിവാക്കാം. പ്രതിരോധശേഷി വർധിപ്പിക്കാനും ചർമത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ നല്ലതാണെങ്കിലും ഇവ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകും.

    യോഗർട്ട്

    ദഹനത്തിന് സഹായിക്കുന്ന ഭക്ഷണമാണ് യോഗർട്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ യോഗർട്ട് കഴിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും. രാവിലെ ശരീരത്തിന് ആവശ്യമായ ഭക്ഷണം നൽകി പിന്നീട് യോഗർട്ട് കഴിക്കാം. എങ്കിലേ ഗുണം ലഭിക്കുകയുള്ളൂ.

    You may also like:'പുട്ടും കടലയും' ആരോഗ്യകാരണങ്ങളാൽ 'കടലയും പുട്ടുമായി' മാറ്റണം; മലയാളികൾക്ക് പുതിയ ഭക്ഷണശീലം നിർദേശിച്ച് ഡോ. ഇക്ബാൽ

    കാപ്പി

    കടുപ്പമുള്ള കാപ്പി കുടിച്ച് ഒരു ദിവസം ആരംഭിക്കുന്നവരാണ് കൂടുതൽ പേരും. വെറും വയറ്റിൽ കാപ്പി ഒഴിച്ചു കൊടുക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.

    വാഴപ്പഴം

    രാവിലെ തന്നെ വാഴപ്പഴം കഴിക്കുന്നതും നല്ല ശീലമല്ല. മഗ്നീഷ്യവും പൊട്ടാസ്യവും കൂടുതലുള്ള വാഴപ്പഴം രാവിലെ കഴിക്കുന്നത് രക്തത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും.
    Published by:Naseeba TC
    First published: