• HOME
  • »
  • NEWS
  • »
  • life
  • »
  • HEALTH WHAT ARE KEGEL EXERCISES WHAT ARE THEIR BENEFITS THAT WILL CHANGE YOUR SEX LIFE FOREVER GH

എന്താണ് കെഗൽ വ്യായാമങ്ങൾ? നിങ്ങളുടെ ലൈംഗിക ജീവിതത്തെ മാറ്റിമറിക്കുന്ന ഈ വ്യായാമത്തിന്റെ ഗുണങ്ങൾ

ലൈംഗികതയെക്കുറിച്ച് വ്യാപകമായി തെറ്റായ വിവരങ്ങൾ ആളുകളിൽ എത്തുന്നത് പരിഹരിക്കുന്നതിനായി, ന്യൂസ് 18.കോം എല്ലാ വെള്ളിയാഴ്ചയും 'ലെറ്റ്സ് ടോക്ക് സെക്സ്' എന്ന പേരിൽ ഈ പ്രതിവാര സെക്സ് കോളം ആരംഭിച്ചിട്ടുണ്ട്. ഈ കോളത്തിലൂടെ ലൈംഗികതയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാനും ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ ശാസ്ത്രീയ ഉൾക്കാഴ്ചയോടെയും സൂക്ഷ്മതയോടെയും പരിഹരിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

News18 Malayalam

News18 Malayalam

  • Share this:
    പ്രൊഫ. (ഡോ) സരൺഷ് ജെയിൻ

    ലൈംഗികത നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെങ്കിലും ലൈംഗികതയെക്കുറിച്ചുള്ള സംഭാഷണങ്ങളും ചർച്ചകളും ഇപ്പോഴും ഇന്ത്യൻ വീടുകളിൽ വളരെ അപമാനകരവും ലജ്ജാവഹവുമാണ്. അതുകൊണ്ട് തന്നെ ലൈംഗികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന അല്ലെങ്കിൽ ലൈംഗികതയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന മിക്ക വ്യക്തികളും പലപ്പോഴും അടിസ്ഥാനരഹിതമായ ഓൺലൈൻ ഉറവിടങ്ങളെയാണ് ആശ്രയിക്കുന്നത്. അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്ന് അശാസ്ത്രീയമായ ഉപദേശങ്ങൾ തേടുകയും പിന്തുടരുകയും ചെയ്യും.

    ലൈംഗികതയെക്കുറിച്ച് വ്യാപകമായി തെറ്റായ വിവരങ്ങൾ ആളുകളിൽ എത്തുന്നത് പരിഹരിക്കുന്നതിനായി, ന്യൂസ് 18.കോം എല്ലാ വെള്ളിയാഴ്ചയും 'ലെറ്റ്സ് ടോക്ക് സെക്സ്' എന്ന പേരിൽ ഈ പ്രതിവാര സെക്സ് കോളം ആരംഭിച്ചിട്ടുണ്ട്. ഈ കോളത്തിലൂടെ ലൈംഗികതയെക്കുറിച്ചുള്ള കാര്യങ്ങൾ അറിയാനും ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ ശാസ്ത്രീയ ഉൾക്കാഴ്ചയോടെയും സൂക്ഷ്മതയോടെയും പരിഹരിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

    സെക്‌സോളജിസ്റ്റ് പ്രൊഫസർ (ഡോ) സരൺഷ് ജെയിൻ ആണ് കോളം എഴുതുന്നത്. ഇന്നത്തെ കോളത്തിൽ, നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ കെഗൽ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഡോ. ജെയിൻ പറയുന്നത്.

    കെഗൽ വ്യായാമങ്ങൾ ലൈംഗിക വേളയിൽ ചലിക്കുന്ന നിങ്ങളുടെ ഇടുപ്പിന് ചുറ്റുമുള്ള പേശികൾക്ക് വേണ്ടിയുള്ളതാണ്. 'പെൽവിക് ഫ്ലോർ വ്യായാമങ്ങൾ' എന്ന് വിളിക്കപ്പെടുന്ന കെഗൽ വർക്ക് ഔട്ടുകൾ മൂത്രസഞ്ചി നിയന്ത്രണത്തിനും മലവിസർജ്ജനത്തിനും സഹായിക്കുന്ന പേശികളെ ശക്തിപ്പെടുത്തുന്നു. അറിയാതെ മൂത്രം പോകുന്ന സ്ഥിതിയിൽ നിന്നും പെൽവിക് അവയവങ്ങൾ ദൃഢമാക്കുന്നതിനും ഇത് സഹായിക്കും.

    1948ൽ അമേരിക്കൻ ഗൈനക്കോളജിസ്റ്റ് ആർനോൾഡ് കെഗൽ വികസിപ്പിച്ചെടുത്ത ഈ വ്യായാമങ്ങൾ ചെയ്യാൻ വളരെ എളുപ്പമാണ്. അവ മിക്കവാറും എവിടെയും ഏത് സാഹചര്യത്തിലും നിങ്ങൾക്ക് ചെയ്യാം. നിങ്ങൾ ഇരിക്കുകയോ കിടക്കുകയോ അല്ലെങ്കിൽ നിങ്ങൾ കാർ ഓടിക്കുമ്പോഴോ ഒക്കെ ഇത് നിങ്ങൾക്ക് ചെയ്യാം. എന്നാൽ മൂത്രമൊഴിക്കുമ്പോൾ കെഗൽ വ്യായാമങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക. കാരണം മൂത്രത്തിന്റെ ഒഴുക്ക് ഇടയ്ക്ക് വച്ച് തടയുന്നത് നിങ്ങളുടെ മൂത്രസഞ്ചിയിൽ കുറച്ച് മൂത്രം അവശേഷിക്കാൻ ഇടയാക്കും, ഇത് നിങ്ങളുടെ മൂത്രാശയ അണുബാധ (UTIs) സാധ്യത വർദ്ധിപ്പിക്കും.

    കെഗൽ വ്യായാമങ്ങളുടെ പ്രയോജനങ്ങൾ

    കെഗൽ വ്യായാമങ്ങൾ വളരെ കുറച്ച് സമയവും പരിശ്രമവും ആവശ്യമായ വ്യായാമമാണ്. എന്നാൽ നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താനും മൊത്തത്തിലുള്ള ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

    ലൈംഗികാനുഭവം മെച്ചപ്പെടുത്തും

    പെൽവിക് ഫ്ലോർ പേശികൾക്കുള്ള വ്യായാമം ചെയ്യുന്നത് നട്ടെല്ലിലേയ്ക്ക് രക്തയോട്ടം വർദ്ധിപ്പിക്കും. ഇത് പുരുഷന്മാരിൽ ഉദ്ധാരണത്തിന് അത്യാവശ്യമാണ്. ഈ വ്യായാമങ്ങൾ ലൈംഗികവേളയിൽ രതിമൂർച്ഛയും ആനന്ദവും വർദ്ധിപ്പിക്കും.

    കൂടാതെ, ഉദ്ധാരണം, രതിമൂർച്ഛ, സ്ഖലനം തുടങ്ങിയ ലൈംഗിക പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന ബൾബോസ്പോംഗിയോസസ് പേശി വികസിപ്പിക്കാനും ശക്തിപ്പെടുത്താനും കെഗൽ വ്യായാമങ്ങൾ സഹായിക്കും.

    പെട്ടെന്നുള്ള സ്ഖലനം നിയന്ത്രിക്കാം

    പെട്ടെന്നുള്ള സ്ഖലനം തടയാൻ കെഗൽ വ്യായാമങ്ങൾ സഹായിക്കും. നിങ്ങൾ പ്രധാനമായും ഈ ആവശ്യത്തിനായാണ് കെഗൽ വ്യായാമങ്ങൾ ചെയ്യുന്നതെങ്കിൽ നിങ്ങൾ പഠിക്കേണ്ട ചില കാര്യങ്ങൾ ഉള്ളതിനാൽ ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്.

    മൂത്രസഞ്ചിയുടെ നിയന്ത്രണം വർദ്ധിപ്പിക്കാം

    പെൽവിക് ഫ്ലോർ പേശികൾ മൂത്രവും മല വിസർജ്ജനവും നിയന്ത്രിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ശരീരഭാഗമാണ്. ഈ പേശികൾ ദുർബലമാണെങ്കിൽ, നിങ്ങൾക്ക് മലബന്ധം, അമിതമായ മൂത്രപോക്ക്, മൂത്രതടസ്സം, മലമൂത്ര വിസർജ്ജനം, കഠിനമായി ജോലികൾ ചെയ്യുമ്പോഴുള്ള മൂത്ര ചോർച്ച എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. തുമ്മൽ, ചുമ, അല്ലെങ്കിൽ ചിരിക്കുമ്പോഴൊക്കെ ചിലർക്ക് മൂത്രം പോകാറുണ്ട്. കെഗൽ വ്യായാമങ്ങളിലൂടെ നിങ്ങളുടെ പെൽവിക് ഫ്ലോർ ശക്തിപ്പെടുത്താം. നിങ്ങളുടെ മൂത്രസഞ്ചി നിയന്ത്രണവും സ്ഥിരതയും മെച്ചപ്പെടുത്തും.

    പ്രോലാപ്സ് സാധ്യത കുറയ്ക്കാം

    പെൽവിക് അവയവങ്ങൾ താഴേയ്ക്ക് പോകുന്ന രോഗാവസ്ഥായാണ് പ്രോലാപ്സ്. പെൽവിക് അവയവങ്ങളെ (മൂത്രസഞ്ചി, മലാശയം) താങ്ങാൻ കഴിയാത്തവിധം പെൽവിക് ഫ്ലോർ പേശികൾ ദുർബലമായ ഒരു ആരോഗ്യ അവസ്ഥയാണിത്. കെഗൽ വ്യായാമങ്ങൾ പെൽവിക് പേശികളെ ശക്തിപ്പെടുത്തുന്നതിനാൽ പ്രോലാപ്സ് തടയാൻ സഹായിക്കും.

    പ്രസവത്തിനും ആർത്തവവിരാമത്തിനും ശേഷമുള്ള വീണ്ടെടുക്കലിന് സഹായിക്കും

    ഗർഭധാരണം പലപ്പോഴും സ്ത്രീകളുടെ പെൽവിക് ഫ്ലോർ പേശികളെ ദുർബലപ്പെടുത്താറുണ്ട്. കെഗൽ വ്യായാമങ്ങൾ പെൽവിക് പേശികളെ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കും. പലപ്പോഴും പ്രസവസമയത്ത് ഈ ഭാഗത്ത് കടുത്ത സമ്മർദ്ദം നേരിടാറുണ്ട്. ആർത്തവവിരാമ സമയത്ത്, ഈസ്ട്രജന്റെ അളവ് പെൽവിക് ഫ്ലോർ പേശികളിൽ രക്തയോട്ടം കുറയ്ക്കുകയും അവയെ ദുർബലമാക്കുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ ദുർബലമായ പേശികളെ ശക്തിപ്പെടുത്തുന്നതിന് കെഗൽ വ്യായാമങ്ങൾ സഹായിക്കും.

    കെഗൽ വ്യായാമം ചെയ്യേണ്ടത് എങ്ങനെ?

    ഈ വ്യായാമങ്ങൾ ചെയ്യാൻ സൗകര്യപ്രദമായ ഒരു സ്ഥലം കണ്ടെത്തുക. ശരിയായ പേശികൾ കണ്ടെത്തുക. നിങ്ങളുടെ പെൽവിക് ഫ്ലോർ പേശികളെ തിരിച്ചറിയാൻ, മൂത്രമൊഴിക്കുന്നത് നിർത്താനായോ ​ഗ്യാസ് പുറത്തേയ്ക്ക് വരുന്നത് തടയാനായോ നിങ്ങൾ ബലത്തിൽ പിടിക്കുന്ന പേശികൾ അല്ലെങ്കിൽ നിങ്ങളുടെ ലിംഗത്തെ ലംബമായി ഉയർത്താൻ നിങ്ങൾ ഉപയോഗിക്കുന്ന പേശികളെ ചുരുക്കാൻ ശ്രമിക്കുക. നിങ്ങൾ ശരിയായ പേശികൾ ചുരുക്കുമ്പോൾ നിങ്ങളുടെ ഇടുപ്പ് ഉയർത്തുകയോ വലിക്കുകയോ ചെയ്യുന്നതായി തോന്നും.

    പെൽവിക് ഫ്ലോർ പേശികളുടെ സങ്കോചം കുറച്ച് സെക്കൻഡ് പിടിക്കുക, റിലീസ് ചെയ്യുക. മികച്ച ഫലങ്ങൾക്കായി ഈ ചലനം 10-15 തവണ, ദിവസത്തിൽ മൂന്ന് തവണ വരെ ആവർത്തിക്കുക.

    നിങ്ങൾ ഈ വ്യായാമം ചെയ്യാൻ ശ്രമിക്കുമ്പോൾ അവ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുകയോ വേദനയുണ്ടാക്കുകയോ ചെയ്താൽ ഉടൻ തന്നെ അവ നിർത്തുക. കെഗൽ വ്യായാമങ്ങൾ നിങ്ങളുടെ ശരീരത്തിന് അനുയോജ്യമാണോയെന്ന് പരിശോധിക്കാൻ, ഫിസിയോതെറാപ്പിസ്റ്റ് പോലെയുള്ള ആരോഗ്യ വിദഗ്ധരുമായി സംസാരിക്കുക.
    Published by:Rajesh V
    First published:
    )}