രാവിലെ എഴുന്നേറ്റാല്‍ ചായയും കാപ്പിയും കുടിക്കുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്. എന്നാൽ വെറും വയറ്റില്‍ ഒരു സ്പൂണ് നെയ്യ് (Ghee) കഴിച്ചാല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുക എന്ന് നിങ്ങള്‍ക്ക് അറിയാമോ.? കൊളസ്‌ട്രോളും ഭാരവും കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ഭക്ഷണത്തില്‍ നെയ്യും വെണ്ണയും പൂര്‍ണ്ണമായും ഒഴിവാക്കുന്നത് നല്ലതാണ്. എന്നാല്‍ വെറുംവയറ്റിൽ ഒരു സ്പൂണ് നെയ്യ് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും.
ആയുര്‍വേദം ക്രമം അനുസരിച്ച് രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ് നെയ്യ് കഴിക്കുന്നത് ചെറുകുടലിന്റെ ആഗിരണശേഷി മെച്ചപ്പെടുത്തുന്നതിനും ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നതിനും സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരണ്.
വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ഇതാ1. ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നു: ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു.
2. എണ്ണമയമുള്ള ചര്‍മ്മം: ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ നെയ്യ് സഹായിക്കുന്നു.
read also- Healthy Lifestyle | ഹൃദയാരോഗ്യം സംരക്ഷിക്കാൻ പുരുഷന്മാർ നിർബന്ധമായും പാലിക്കേണ്ട 5 കാര്യങ്ങൾ3)എല്ലുകളള്‍ക്ക് ബലവും ഉറപ്പും വര്‍ദ്ധിപ്പിക്കാന്‍ നെയ്യ് സഹായിക്കുന്നു. ഒരു സ്പൂണ്‍ നെയ്യില്‍ 112 കലോറി അടങ്ങിയിട്ടുണ്ട്. ഇതില്‍ 0.04 ഗ്രാം പ്രോട്ടീന്‍, വിറ്റാമിനുകള്‍ എ, ഡി, കെ, 45 മില്ലിഗ്രാം ഒമേഗ 3 ഫാറ്റി ആസിഡുകള്‍, 2.7 മില്ലിഗ്രാം ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
4)
കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ഡി, കെ, ഇ, എ എന്നി നെയ്യിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നു.
5)രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
6)ഹൃദയത്തിന്റെ ആരോഗ്യം, കാഴ്ചശക്തി, കാൻസർ പ്രതിരോധം, മലബന്ധ പ്രശ്നങ്ങൾ എന്നിവയ്ക്ക് നെയ്യ് കഴിക്കുന്നതിലൂടെ പരിഹാരം കാരണാം.
read also-Facial Hair | മുഖത്തെ അമിത രോമവളർച്ച തടയാൻ പ്രകൃതിദത്തമായ അഞ്ച് മാർഗങ്ങൾ(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.