• HOME
  • »
  • NEWS
  • »
  • life
  • »
  • Kidney Cancer | വൃക്കയെ ബാധിക്കുന്ന അർബുദത്തിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

Kidney Cancer | വൃക്കയെ ബാധിക്കുന്ന അർബുദത്തിന്റെ രോഗലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ വൃക്കയിലെ അർബുദം ഭേദമാക്കാം. പ്രാഥമിക ഘട്ടം പിന്നിട്ടാൽ ഒരുപക്ഷെ അത് മരണത്തിലേക്ക് വരെ നയിച്ചേക്കാം.

  • Share this:
    അര്‍ബുദം (Cancer) - നമ്മളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന ഒരു വാക്കാണിത്. മാരകമായ ഈ രോഗം നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം. അര്‍ബുദ കോശങ്ങള്‍ക്ക് (Cencerous Cells) അതിവേഗം വളരാനുള്ള പ്രവണതയുണ്ട്. ഇത് അടുത്തുള്ള അവയവങ്ങളെയും (Organs) നശിപ്പിക്കുന്നു. അനാരോഗ്യകരമായ ജീവിതശൈലിയും (Unhealthy Lifestyle) പാരിസ്ഥിതിക മാറ്റങ്ങളും മറ്റും കാരണം അര്‍ബുദ രോഗികളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

    കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആളുകളിൽ കൂടുതലായി കണ്ടുവരുന്ന അർബുദമാണ് കിഡ്‌നി ക്യാന്‍സര്‍ (Kidney Cancer) അഥവാ വൃക്കയിലെ അർബുദം. പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ വൃക്കയിലെ അർബുദം ഭേദമാക്കാം. പ്രാഥമിക ഘട്ടം പിന്നിട്ടാൽ ഒരുപക്ഷെ അത് മരണത്തിലേക്ക് വരെ നയിച്ചേക്കാം.

    എന്താണ് വൃക്കയിലെ അർബുദം?

    വൃക്കയിൽ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ക്യാന്‍സര്‍ റീനല്‍ സെല്‍ ക്യാന്‍സറാണ്. ഒരു വൃക്കയിലോ അല്ലെങ്കില്‍ രണ്ട് വൃക്കകളിലുമോ ഒന്നോ അതിലധികമോ മുഴകൾ വളരുന്നതോടെയാണ് ഇതിന്റെ ആരംഭം. ഇതിന് വിവിധ ഉപവിഭാഗങ്ങളുമുണ്ട്.

    വൃക്കയിലെ അർബുദത്തിന് കാരണമാകുന്നത് എന്താണ്?

    വൃക്കയ്ക്കുള്ളിലെ അര്‍ബുദ കോശങ്ങളുടെ വളർച്ചയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളുണ്ട്. കാലത്തിനനുസരിച്ച് നമ്മുടെ ഡിഎന്‍എയില്‍ സംഭവിക്കുന്ന മാറ്റങ്ങളായിരിക്കാം ഒരു കാരണം. ക്യാന്‍സര്‍ കോശങ്ങളെ വളരാന്‍ സഹായിക്കുന്ന ജീനുകള്‍ പ്രവര്‍ത്തനക്ഷമമാവുകയും ട്യൂമര്‍ സപ്പോസര്‍ ജീനുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതാവുകയും ചെയ്യുമ്പോള്‍ അത് അർബുദത്തിന് കാരണമാകുന്നു. എന്നിരുന്നാലും, പാരമ്പര്യ കാരണങ്ങളാലും കിഡ്നി ക്യാന്‍സര്‍ ഉണ്ടാകാം. രക്തബന്ധമുള്ള ആര്‍ക്കെങ്കിലും അത്തരത്തിലുള്ള ക്യാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്കും അത് വരാനുള്ള സാധ്യതയുണ്ട്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും നമ്മുടെ വൃക്കകളിൽ ക്യാന്‍സര്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

    വൃക്കയിലെ അർബുദത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

    കിഡ്നി ക്യാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കില്ല. എന്നാല്‍ ക്രമേണ ലക്ഷണങ്ങള്‍ പ്രകടമായേക്കും:

    - മൂത്രത്തില്‍ രക്തം കാണുക
    - ശരീരത്തിന്റെ പുറം ഭാഗത്തോ വശങ്ങളിലോ ഉള്ള വിട്ടുമാറാത്ത വേദന
    - വിശപ്പില്ലായ്മ
    - ശരീരഭാരം കുറയുക
    - ക്ഷീണം
    - പനി

    കിഡ്നി ക്യാന്‍സര്‍ പ്രതിരോധിക്കാൻ കഴിയുമോ?

    ഇല്ല എന്നാണ് ഉത്തരം. പല രോഗികളിലും, ഈ ക്യാന്‍സറിനുള്ള യഥാർത്ഥ കാരണം കണ്ടെത്താനാകുന്നില്ല. അതിന്റെ കാരണം കണ്ടെത്തിയാല്‍ പോലും അത് തടയാനാവില്ല. എന്നിരുന്നാലും, ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് നമ്മുടെ ജീവിതശൈലിയിൽ ചില നല്ല മാറ്റങ്ങള്‍ വരുത്താം. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക. വ്യായാമം ചെയ്യുക. സമീകൃതാഹാരം കഴിക്കുക. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക.

    പരിശോധനയും ചികിത്സയും

    കേവലം ശാരീരിക പരിശോധനകള്‍ കൊണ്ട് വൃക്കയിലെ അർബുദം കണ്ടുപിടിക്കാന്‍ കഴിയില്ല. കിഡ്നി ക്യാന്‍സര്‍ ഉണ്ടെന്ന് സംശയമുള്ളവര്‍ നിര്‍ബന്ധമായും എംആര്‍ഐ അല്ലെങ്കില്‍ സിടി സ്‌കാന്‍ നടത്തി രോഗനിർണയം നടത്തണം. പ്രാരംഭ ഘട്ടത്തില്‍, ഒരു വൃക്കയിൽ മാത്രമാണ് അർബുദബാധ ഉള്ളതെങ്കിൽ അത് നീക്കം ചെയ്യുന്നതിലൂടെ ക്യാൻസർ വ്യാപിക്കുന്നത് തടയാന്‍ കഴിയും. പിന്നീടുള്ള ഘട്ടങ്ങളില്‍, രോഗിയുടെ അവസ്ഥയ്ക്ക് അനുസൃതമായി ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ദ്ദേശിക്കുന്നു.
    Published by:Sarath Mohanan
    First published: