നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Dengue | ഡെങ്കിപ്പനി ഭേദമായതിന് ശേഷം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ

    Dengue | ഡെങ്കിപ്പനി ഭേദമായതിന് ശേഷം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ

    രോഗപ്രതിരോധ സംവിധാനത്തെ തകർക്കുന്നതിനാൽ ഡെങ്കി കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      പെൺ ഈഡിസ് ഈജിപ്റ്റി കൊതുകുകൾ (Female Aedes mosquitoe) പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി (Dengue). കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് രോഗം പരത്തുന്ന കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോൾ ഉമിനീർവഴി രക്തത്തിൽ കലർന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു.

      കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പേശിവേദന, അസ്ഥിവേദന, സന്ധിവേദന, തടിപ്പുകൾ, ഉയർന്ന പനി, തലവേദന, ഛർദ്ദി, ഓക്കാനം എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. രോഗപ്രതിരോധ സംവിധാനത്തെ തകർക്കുന്നതിനാൽ ഡെങ്കി കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് തന്നെ ഡെങ്കിപ്പനി ഭേദമായാലും പാർശ്വഫലങ്ങൾ ഉണ്ടായേക്കാം.

      ഡെങ്കിപ്പനിയുടെ 5 സാധാരണ പാർശ്വഫലങ്ങൾ ഇതാ

      ക്ഷീണം

      ഡെങ്കി ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ കഠിനമായി ബാധിക്കുന്നു. അതിനാൽ എളുപ്പത്തിൽ അസുഖം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബലഹീനതയും ക്ഷീണവും അനുഭവപ്പെടുന്നതും സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. നിങ്ങളുടെ രോഗപ്രതിരോധശേഷി വീണ്ടെടുക്കാൻ നല്ല ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

      മുടി കൊഴിച്ചിൽ

      ഡെങ്കിപ്പനി കുറഞ്ഞുവരുന്ന സമയത്ത് ആളുകൾക്ക് പലപ്പോഴും 1-2 മാസം വരെ അമിതമായ മുടി കൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. ഡെങ്കിപ്പനി ബാധിച്ച ചില ആളുകളുടെ മരുന്നുകൾ, ഹോർമോൺ വ്യതിയാനം, സിസ്റ്റമിക് അണുബാധകൾ (Systemic infections) എന്നിവ കാരണവും മുടി കൊഴിച്ചിൽ ഉണ്ടാകുന്നു.



      സന്ധി വേദനയും പേശി വേദനയും

      പേശി, അസ്ഥി, സന്ധി വേദന എന്നിവയാണ് ഡെങ്കിപ്പനി ബാധിച്ച ഒരു വ്യക്തിയുടെ സാധാരണ പ്രശ്നങ്ങൾ. എന്നാൽ അസുഖം മാറിയ ശേഷവും ഇത് പ്രശ്നമായി തുടരുന്നു. ഒന്നിലധികം സന്ധികളിൽ വേദന അല്ലെങ്കിൽ പോളിആർട്രൽജിയ (Polyarthralgia ), പേശി വേദന അല്ലെങ്കിൽ മയാൽജിയ (Myalgia) എന്നിവ സുഖം പ്രാപിച്ചതിന് ശേഷവും നിരവധി ദിവസത്തേക്ക് നിലനിൽക്കുന്നു. ഇതിന്റെ കൂടെ നിങ്ങൾക്ക് വൈറ്റമിൻ, മിനറൽസ് എന്നിവയുടെ അപര്യാപ്തതയും ഉണ്ടാകാറുണ്ട്.

      വിശപ്പില്ലായ്മയും പോഷകങ്ങളുടെ അപര്യാപ്തതയും

      ഡെങ്കിപ്പനി ഒരു വ്യക്തിയുടെ ദഹനവ്യവസ്ഥയെയും സാരമായി ബാധിക്കുന്നു. അസുഖം ഭേദമായതിന് ശേഷവും കടുത്ത പനിയും ബലഹീനതയും വിശപ്പില്ലായ്മയ്ക്ക് കാരണമാകുകയും ഭക്ഷണം ശരിയായി കഴിക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യാം. അങ്ങനെ ആളുകളിൽ പോഷകക്കുറവ് ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ദഹിക്കാൻ എളുപ്പമുള്ള ദ്രാവക രൂപത്തിലുള്ള ഭക്ഷണവും പോഷണ സമ്പുഷ്ടമായ ആഹാരവും കഴിക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്.

      ഭാരം കുറയാം

      ഡെങ്കി അണുബാധയോട് ദീർഘകാലം പോരാടുന്നത് ശരീരത്തെ അങ്ങേയറ്റം ദുർബലമാക്കുന്നു. വ്യക്തിക്ക് വിശപ്പില്ലായ്മ അനുഭവപ്പെടുന്നതിനാൽ, ഇത് വ്യക്തികളുടെ മെറ്റബോളിസത്തെ ബാധിക്കുകയും ശരീരഭാരം കുറയാൻ കാരണമാകുകയും ചെയ്യുന്നു. കൂടുതൽ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി അവർക്ക് അനുയോജ്യമായ ശരീരഭാരം നിലനിർത്താനും ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കും.
      Published by:user_57
      First published:
      )}