നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Thyroid | തൈറോയിഡ് പ്രശ്നങ്ങൾ നേരിടുന്നവരാണോ? നിങ്ങൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? 

  Thyroid | തൈറോയിഡ് പ്രശ്നങ്ങൾ നേരിടുന്നവരാണോ? നിങ്ങൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? 

  തൈറോയിഡ് ഗ്രന്ഥികള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്ത അവസ്ഥ ഉണ്ടാകുമ്പോള്‍ അത് ശരീരത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകാന്‍ കാരണമായേക്കാം.

  Image: Shutterstock

  Image: Shutterstock

  • Share this:
   ഇന്ന് കൗമാരക്കാര്‍ മുതലുള്ളവരില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് കണ്ടു വരുന്ന അസുഖമാണ് തൈറോയിഡ്(Thyroid)  സംബന്ധമായ രോഗങ്ങൾ. എന്നാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, വിട്ടുമാറാത്ത മറ്റ് അസുഖങ്ങള്‍ എന്നിവയ്ക്കിടയില്‍ നാം പലപ്പോഴും തൈറോയിഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട തകരാറുകളെ അവഗണിയ്ക്കുകയാണ് പതിവ്. എന്നാൽ മനുഷ്യരുടെ ശാരീരിക, മാനസിക ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറുതല്ലാത്ത പങ്കാണ് തൈറോയിഡ് എന്ന ചെറുതും ശക്തവുമായ ഗ്രന്ഥി വഹിക്കുന്നത്. ചിത്രശലഭത്തിന്റേത് പോലുള്ള ആകൃതിയാണ് തൈറോയിഡ് ഗ്രന്ഥിയ്ക്ക് ഉള്ളത്. കഴുത്തിന്റെ മുൻവശത്താണ് തൈറോയിഡ് ഗ്രന്ഥി കാണപ്പെടുന്നത്. ഇത് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും പോകുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിച്ചു കൊണ്ട്, ശ്വസനം, ഹൃദയമിടിപ്പ്, മാനസികാവസ്ഥകള്‍, ശരീര താപനില തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നു.

   തൈറോയിഡ് ഗ്രന്ഥികള്‍ പുറത്തു വിടുന്ന രണ്ട് ഹോര്‍മോണുകളാണ് T4 എന്നറിയപ്പെടുന്ന തൈറോക്‌സിനും, T3 എന്നറിയപ്പെടുന്ന ട്രയോഡോതൈറോനിനും. ഇവയാണ് ശരീരത്തിലെ ഹോര്‍മോണുകളെ സന്തുലിതാവസ്ഥയില്‍ നില നിര്‍ത്തുന്നതിന് സഹായിക്കുന്നത്. അതിനാല്‍ തന്നെ, തൈറോയിഡ് ഗ്രന്ഥികള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്ത അവസ്ഥ ഉണ്ടാകുമ്പോള്‍ അത് ശരീരത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകാന്‍ കാരണമായേക്കാം.

   തൈറോയിഡ് രോഗം എത്ര വിധം?
   തൈറോയിഡ് രോഗം രണ്ടു വിധത്തിലാണ് തരം തിരിച്ചിരിക്കുന്നത്: ഹൈപ്പോതൈറോയ്ഡിസവും ഹൈപ്പര്‍തൈറോയ്ഡിസവും.

   ശരീരത്തിലെ പ്രതിരോധ വ്യവസ്ഥ ശരീരത്തെ തന്നെ ആക്രമിക്കുന്ന അപൂര്‍വ്വമായി കണ്ടു വരുന്ന രോഗമാണ് ഓട്ടോഇമ്യൂണ്‍ തകരാര്‍. ഓട്ടോഇമ്യൂണ്‍ രോഗമായ ഗ്രേവ്‌സ് രോഗമാണ് മിക്കവാറും അവസരങ്ങളില്‍ ഹൈപ്പര്‍തൈറോയിഡിസത്തിന് കാരണമാകുന്നത്. തൈറോയിഡ് ഗ്രന്ഥികള്‍ T3/T4 ഹോര്‍മോണുകള്‍ അമിതമായി ഉത്പ്പാദിപ്പിക്കുന്നത് മൂലമാണ് ഹൈപ്പര്‍തൈറോയിഡിസം ഉണ്ടാകുന്നത്. ഈ രോഗാവസ്ഥയില്‍ നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിക്കും, ശരീര ഭാരം കുറയും, മുടി കൊഴിച്ചിൽ അനുഭവപ്പെടാം.

   ഹൈപ്പോതൈറോയിഡ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത് ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം കുറയുന്നതാണ്. ഹാഷിമോട്ടോ രോഗം എന്ന അവസ്ഥ മൂലമാണ് സാധാരണയായി ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നത്. ആവശ്യത്തിന് ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കാത്ത അവസ്ഥയില്‍, നിങ്ങളുടെ ശരീരം മന്ദഗതിയിലാകുന്നതായും നിങ്ങള്‍ക്ക് അനുഭവപ്പെടാം. നിങ്ങളുടെ ശരീര ഭാരം കൂടുന്നതിനും ഹൈപ്പോതൈറോയിഡിസം ഒരു വലിയ പങ്ക് വഹിക്കുന്നു. ശരീരത്തിന് വല്ലാത്ത തണുപ്പ് അനുഭവപ്പെടാം. നിങ്ങളുടെ നഖങ്ങള്‍ പൊട്ടുന്നതിനും ഈ ഹോര്‍മോണ്‍ വ്യതിയാന ക്രമക്കേട് കാരണമാകും. കൂടാതെ സ്ത്രീകളില്‍ ഇത് ആര്‍ത്തവ ക്രമക്കേടുകള്‍ക്കും (അമിതമായ ആര്‍ത്തവ രക്തസ്രാവത്തിനും) വന്ധ്യതയ്ക്കും കാരണമാകും. അതേസമയം കുട്ടികളില്‍ കണ്ടു വരുന്ന ഹൈപ്പോതൈറോയിഡിസം പ്രായ പൂര്‍ത്തിയാകുന്നത് വൈകിപ്പിക്കാൻ കാരണമാകും.

   തൈറോയിഡ് നോഡ്യൂൾ
   തൈറോയ്ഡ് നോഡ്യൂളുകൾ ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത തൈറോയ്ഡ് ഗ്രന്ഥിയിൽ കാണപ്പെടുന്ന മുഴ പോലെയുള്ള വളർച്ചയാണ്. അൾട്രാസൗണ്ട് പരിശോധനയിലൂടെയാണ് ഇത് പൊതുവെ തിരിച്ചറിയുന്നത്. ഇത്തരത്തിലുള്ള ബഹുഭൂരിപക്ഷം തൈറോയിഡ് നോഡ്യൂളുകളും ദോഷരഹിതമാണ്; എന്നിരുന്നാലും, ഇവയിൽ 10% ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്.

   തൈറോയിഡ് അർബുദം
   ഇതൊരു തൈറോയ്ഡ് "രോഗം" അല്ലെങ്കിലും, തൈറോയ്ഡ് ഗ്രന്ഥികളിലെ ഹോർമോൺ വ്യതിയാനത്തിലൂടെ അർബുദം വരാനും സാധ്യതയുണ്ട്. തൈറോയ്ഡ് ഗ്രന്ഥിക്ക് കാര്യമായ വളർച്ച ഉണ്ടാകുമ്പോഴാണ് സാധാരണയായി തൈറോയ്ഡ് ക്യാൻസർ കണ്ടുപിടിക്കുന്നത്. ഇത് കഴുത്തിൽ ഒരു മുഴ പോലെ തോന്നാം. തൈറോയിഡ് ഗ്രന്ഥികളിലുണ്ടാകുന്ന മിക്ക അർബുദങ്ങളും മുൻപ് രോഗ ലക്ഷണങ്ങൾ കാണിയ്ക്കാത്തതും പാരമ്പര്യമല്ലാതെ വരുന്നതുമാണ്. തൈറോയിഡ് ഗ്രന്ഥികളിൽ വരുന്ന അർബുദം കണ്ടെത്താനായി വാർഷികാടിസ്ഥാനത്തിലുള്ള പരിശോധനകൾ നിലവില്ല. എന്നാൽ നിങ്ങളുടെ കഴുത്തിൽ ഒരു മുഴ കണ്ടെത്തിയാൽ, രോഗനിർണയത്തിനായി വൈദ്യചികിത്സ നേടേണ്ടതാണ്. ഇവ അൾട്രാസൗണ്ട് ടെസ്റ്റുകളുടെ സഹായത്തോടെ കണ്ടെത്താനാകും.

   തൈറോയിഡ് ക്രമക്കേടുകൾ കണ്ടെത്തുന്നതെങ്ങനെ? ചികിത്സകൾ എന്തെല്ലാം?
   ഹൈപ്പർതൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവും കണ്ടെത്താൻ രക്ത പരിശോധനകളെയാണ് ആശ്രയിക്കുന്നത്.

   നിങ്ങളുടെ തൈറോയിഡ് ഗ്രന്ഥികൾ ഉയർന്ന തോതിലോ കുറഞ്ഞ തോതിലോ ഹോർമോൺ പുറപ്പെടുവിക്കുന്ന അവസ്ഥ കണ്ടെത്തിയാൽ അത് ക്രമപ്പെടുത്തുന്നതിനായി ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള മരുന്നുകൾ കഴിക്കേണ്ടതാണ്.
   Published by:Jayesh Krishnan
   First published:
   )}