ഒരു പെൺകുട്ടി ഋതുമതിയാകുമ്പോൾ എന്തുസംഭവിക്കും എന്നതിനെക്കുറിച്ച് എല്ലാവർക്കും അറിയാം, എന്നാൽ ഒരു ആൺകുട്ടി പ്രായപൂർത്തിയാകുമ്പോൾ എന്തുസംഭവിക്കും?
ഒരു ആണ്‍കുട്ടി പ്രായപൂർത്തിയാകുന്നതിന്റെ ലക്ഷണങ്ങളും ഫലങ്ങളും എന്താണെന്നതിനെക്കുറിച്ച് ശരിയായ വിവരങ്ങളുടെയും അവബോധത്തിന്റെയും അഭാവമുണ്ട്. പ്രായപൂർത്തിയാകുക എന്നാൽ ഒരു കുട്ടിയിൽ നിന്ന് മുതിർന്നവനായി മാറുന്നു എന്നതാണ്. അടിസ്ഥാന ലക്ഷണങ്ങൾ ഒന്നുതന്നെയാണെങ്കിലും, ചില കുട്ടികളിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ മറ്റുള്ളവരേക്കാൾ തീവ്രമായിരിക്കും. സാധാരണയായി ആൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ ഏകദേശം 12-14 വയസ്സിലാണ് കാണിക്കുന്നത്. ആൺകുട്ടികളിൽ പ്രായപൂർത്തിയാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ചിലത് ഇപ്രകാരമാണ്:
ഈ ലക്ഷണങ്ങൾ കണ്ട് ഒരു വർഷം കഴിഞ്ഞാൽ, അടുത്ത 4-5 വർഷത്തേക്ക് ഒരു ആൺകുട്ടിയുടെ ശരീരത്തിൽ ഇനി പറയുന്ന പരിവർത്തനങ്ങൾ സംഭവിക്കുന്നു-
പ്രായപൂർത്തിയാകുന്ന ഘട്ടം പൂർത്തിയായതിന് ശേഷം, മിക്ക ആൺകുട്ടികളും 18 വയസ്സോടെ മുതിർന്നവരുടേതായ പക്വതയിലെത്തും. അവരുടെ ജനനേന്ദ്രിയം മുതിർന്നവരുടേതുപോലെയാകും. രഹസ്യഭാഗത്തെ രോമവളർച്ച തുടകളിലേക്ക് വ്യാപിക്കുകയും ചെയ്യും. മുഖത്തെ രോമം കട്ടിയാകുകയും താടിയും മീശയും വ്യക്തമാകുകയും ചെയ്യും.
Also Read- 'വിവാഹത്തിനുമുൻപുള്ള ലൈംഗിക ബന്ധം വിലക്കുന്നത് എന്തിന്? മറ്റുള്ളവർക്കെന്താണ് പ്രശ്നം?'
ആൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന്റെ ശാരീരിക ലക്ഷണങ്ങളാണിവ. ഇതുകൂടാതെ, മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഈ ശാരീരിക മാറ്റങ്ങൾ കുട്ടികളിലുണ്ടാക്കുന്ന വൈകാരികവും മാനസികവുമായ ആഘാതത്തെക്കുറിച്ച് ബോധവാന്മാരാകണം. ഈ മാറ്റങ്ങൾ സംഭവിക്കുക എന്നത് പലപ്പോഴും ലോകത്തിൽ അവരുടെ പുതിയ സ്ഥാനവും കണ്ടെത്തുക എന്നതുകൂടിയാണ്. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്, കൂടാതെ വിഷാദം, ഉത്കണ്ഠ, മുൻകോപം, മാനസികാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവ പോലുള്ള വൈകാരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകും. കൗമാരപ്രായത്തിൽ സാധാരണമായി സംഭവിക്കുന്ന കാര്യങ്ങളാണിത്. എന്നിരുന്നാലും ഇത് നിയന്ത്രിക്കാനാവില്ലെന്ന് തോന്നുകയാണെങ്കിൽ ദയവായി ഒരു തെറാപ്പിസ്റ്റിനെ കാണുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sex, Sex education, Sexual wellness Q&A