നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • COVID 19| വേഗത്തിൽ രോഗം കണ്ടുപിടിക്കാനുള്ളതോ റാപ്പിഡ് ടെസ്റ്റ്?

  COVID 19| വേഗത്തിൽ രോഗം കണ്ടുപിടിക്കാനുള്ളതോ റാപ്പിഡ് ടെസ്റ്റ്?

  റാപ്പിഡ് ടെസ്റ്റ് (Rapid Test) എന്ന വിളിക്കുന്ന ടെസ്റ്റിൽ രക്തപരിശോധന നടത്തി രോഗാണുവിനെ ചെറുക്കുന്നതിനുള്ള ആന്റിബോഡി ശരീരത്തിൽ രൂപപ്പെട്ടോ എന്നാണ് പരിശോധിക്കുന്നത്.

  കൊറോണ വൈറസ്

  കൊറോണ വൈറസ്

  • Share this:
   കോവിഡ് കണ്ടെത്താനുള്ള വൈറൽ ടെസ്റ്റ്, ആന്റി ബോഡി ടെസ്റ്റ് എന്നിവയെ കുറിച്ച് മുതിർന്ന ആരോഗ്യ പ്രവർത്തകനായ ഡോ. ബി ഇഖ്ബാൽ വിശദീകരിക്കുന്നു.

   കോവിഡ് ടെസ്റ്റിങ്ങിനെ സംബന്ധിച്ച് ധാരാളം തെറ്റിദ്ധാരണകളുണ്ട്. RT PCR (Real Time: Polymerase Chain Reaction)ടെസ്റ്റ് രോഗിയുടെ ശ്രവങ്ങളിൽ (തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ എടുക്കുന്ന സ്രവം) കോവിഡ് വൈറസ് ഉണ്ടോ എന്ന് പരിശോധിക്കാനാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ഉപയോഗിച്ച് വരുന്ന ഓട്ടോമേറ്റഡ് PCR ടെസ്റ്റ് ചെയ്യാൻ 2-3 മണിക്കൂർ എടുക്കും. ഏതാനും മിനിറ്റുകൾ മാത്രമെടുക്കുന്ന വേഗത കൂടിയ രീതികൾ വിദേശകമ്പനികളായ GenXpert, Abbot ഉം ഇന്ത്യൻ കമ്പനിയായ MOL BIO മാർക്കറ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്.

   ഇൻക്യുബേഷൻ കാലയളവിന്റെ (രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് വരെയുള്ള കാലയളവ്) അവസാന രണ്ട് ദിവസങ്ങളിലാണ് സാധാരണ ഈ ടെസ്റ്റിൽ വൈറസ് സാന്നിധ്യം കണ്ടു പിടിക്കാൻ കഴിയുക. ഇൻക്യുബേഷൻ കാലയളവ് 5 മുതൽ 11 ദിവസം വരെ നീണ്ടു നിൽക്കാം.

   റാപ്പിഡ് ടെസ്റ്റ് (Rapid Test) എന്ന വിളിക്കുന്ന ടെസ്റ്റിൽ രക്തപരിശോധന നടത്തി രോഗാണുവിനെ ചെറുക്കുന്നതിനുള്ള ആന്റിബോഡി ശരീരത്തിൽ രൂപപ്പെട്ടോ എന്നാണ് പരിശോധിക്കുന്നത്. IgM,IgG എന്നീ ആന്റിബോഡികളാണ് പരിശോധിക്കുക IgM രോഗകാലയളവിലും IgG രോഗം ഭേദപ്പെട്ടശേഷവും രക്തത്തിലുണ്ടാവും. IgM ഉണ്ടെന്ന് കണ്ടാൽ രോഗം സ്ഥിരീകരിക്കാൻ വൈറൽ ടെസ്റ്റ് വേണ്ടിവരും.
   BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു [PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ [NEWS]'വയനാട്ടിൽ ഭക്ഷണം കിട്ടാത്തവർക്ക് സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചു'; വാർത്തയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി [NEWS]

   ഇൻക്യുബേഷൻ കാലയളവ് കഴിഞ്ഞ് രോഗം പ്രത്യക്ഷപ്പെട്ട് 3-7 ദിവസം കഴിഞ്ഞ് മാത്രമേ ആന്റിബോഡി പരിശോധനയിൽ കണ്ടെത്താൻ കഴിയുന്ന അളവിലുണ്ടാവുകയുള്ളു. ആന്റി ബോഡി ടെസ്റ്റ് പ്രധാനമായും രോഗത്തിന്റ്രെ സാമൂഹ്യ വ്യാപനം കണ്ടെത്തനാണ് ഉപയോഗിക്കുന്നത്. ടെസ്റ്റ് കാർഡുകൾ ഉപയോഗിച്ച് ഏതാനും മിനിട്ടുകൾക്കകം പ്രത്യേക ഉപകരണത്തിന്റെ സഹായമില്ലാതെ ചെയ്യുന്ന ടെസ്റ്റ് എന്ന അർത്ഥത്തിലാണ് “റാപ്പിഡ്“ എന്ന വിശേഷണം ഈ ടെസ്റ്റിനു നൽകിയിട്ടുള്ളത്. പലരും വേഗം രോഗം കണ്ടുപിടിക്കാനുള്ള ടെസ്റ്റാണിതെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്.

   ഇതെല്ലാം പരിഗണിച്ച് രണ്ട് ടെസ്റ്റുകളുടെയും മികവും പരിമിതികളും എപ്പോഴാണ് പ്രയോജനപ്പെടുത്തേണ്ടതെന്നും മനസ്സിലാക്കി PCR ടെസ്റ്റിനെ വൈറൽ ടെസ്റ്റെന്നും റാപ്പിഡ് ടെസ്റ്റിനെ ആന്റി ബോഡീ ടെസ്റ്റെന്നും വിളിക്കുന്നതാണ് ഉചിതം.
   Published by:Naseeba TC
   First published:
   )}