നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മുപ്പത് വയസ്സുള്ള യുവാക്കൾക്ക് വരെ കഷണ്ടി? ഈ ആറ് കാര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാം

  മുപ്പത് വയസ്സുള്ള യുവാക്കൾക്ക് വരെ കഷണ്ടി? ഈ ആറ് കാര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാം

  യുവാക്കളിൽ മുടി കൊഴിച്ചിൽ വരാ൯ കാരണമാകുന്ന ചില കാര്യങ്ങളെക്കുറിച്ചറിയാം

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   ഏകദേശം മുപ്പത് വയസ്സ് പ്രായമുള്ള യുവാക്കൾക്കിടയിൽ വരെ കഷണ്ടി ഏറെ വ്യാപകമാണ് ഈ കാലത്ത്. ചെറു പ്രായത്തിൽ തന്നെ മുടി കൊഴിയുന്നത് കാരണം വിഷമിക്കുന്ന ആളുകൾ ഇത് മറികടിക്കാ൯ ഒരുപാട് പൊടിക്കൈകൾ സ്വയം ചെയ്യാറുണ്ട്. യഥാർത്ഥത്തിൽ നമ്മുടെ ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് കഷണ്ടി വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ.

   ശരിയായ ഭക്ഷണം കഴിക്കാത്തതു കാരണം നമ്മുടെ മുടികൾക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കാതെ വരും. ഇത് മുടിയുടെ റൂട്ടുകൾ ബലഹീനമാക്കാ൯ കാരണമാകും. മുടി കൊഴിയാനും കൊഴിഞ്ഞ മുടി വീണ്ടും മുളക്കാതിരിക്കാനും കാരണമാവുകയും ചെയ്യും. കൂടാതെ മുടി കൊഴിച്ചിലിന് കാരണമാകുന്ന വേറെയും ചില കാര്യങ്ങളുണ്ട്. യുവാക്കളിൽ മുടി കൊഴിച്ചിൽ വരാ൯ കാരണമാകുന്ന ചില കാര്യങ്ങളാണ് താഴെ പറയുന്നത്.

   Also Read-മുറിക്ക് അകത്ത് കയറിയ ശേഷം ചെയ്യാൻ ഉദ്ദേശിച്ച കാര്യം മറന്നു പോകാറുണ്ടോ? തലച്ചോറിലെ ഡോർവെ പ്രതിഭാസത്തെ കുറിച്ചറിയാം

   ചൂടു വെള്ളത്തിൽ കുളിക്കൽ

   ചൂടു വെള്ളത്തിൽ കുളിക്കൽ നമുക്ക് വളരെ ഇഷ്ടമാണ്. ചൂടുള്ള  വെള്ളത്തിൽ കുളിക്കുമ്പോൾ ഒരു പ്രത്യേക ആശ്വാസം അനുഭവപ്പെടാറുണ്ട്.  എന്നാൽ മുടിക്ക് വളരെ മോശമായാണ് ഇത് ഫലം ചെയ്യുക.  ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ തലയോട്ടിയിലെ എണ്ണ മയം നഷ്ടപ്പെടുകയും അത് തൊലി ഉണങ്ങാനും കാരണമാകുകയും ചെയ്യും. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. മുപ്പത് വയസ്സിന് ശേഷവും താങ്കളുടെ മുടി ആരോഗ്യത്തോടെ നിലനിർത്തണമെങ്കിലും ചുരുങ്ങിയത് തലയെങ്കിലും ചൂടുള്ള വെള്ളം കൊണ്ട് കഴുകരുത്.

   ആരോഗ്യകരമായ ഭക്ഷണത്തിന്റെ കുറവ്

   തിരക്കു പിടിച്ച ജീവിതത്തിനിടയിൽ പലരും അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കൽ പതിവാണ്. പലപ്പോഴും സമയം വൈകിയാൽ ഭക്ഷണം വരെ കഴിക്കാതിരിക്കൽ പതിവാണ്. ഇത്തരം ശീലങ്ങളുടെ ഏറ്റവും കൂടുതൽ ദൂഷ്യ ഫലം ലഭിക്കുക മുടിക്കും തൊലിക്കുമാണ് എന്നതാണ് വസ്തുത. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുകയെന്നത് മുടി സംരക്ഷിക്കാ൯ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പ്രോട്ടീനും, അയണും, വൈറ്റമിനുകളും നിറഞ്ഞ ഭക്ഷണം കഴിക്കൽ വളരെ പ്രധാനമാണ്.

   ഹെയർ ഓയിൽ ഉപയോഗിക്കാതിരിക്കൽ

   പല ആൺകുട്ടികൾക്കും മുടി സംരക്ഷിക്കുക എന്നത് അത്ര ഇഷ്ടമല്ലാത്ത കാര്യമാണ്. മുടിയിൽ എണ്ണ ഉപയോഗിക്കാതിരിക്കൽ ഇതിൽപ്പെട്ടതാണ്.  ഒരുപാട് കാലം മുടിയിൽ എണ്ണ തേക്കാതെ ഒഴിവാക്കിയിട്ടാൽ കഷണ്ടി വരാനുളള സാധ്യത വളരെ കൂടുതലാണ്. ചുരുങ്ങിയത് ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ഓയിൽ മസാജ് ചെയ്യൽ വളരെ പ്രധാനമാണ്.

   മദ്യപാനവും പുകവലിയും

   മദ്യപാനവും പുകവലിയും മുടി കൊഴിച്ചിലിന് കാരണമാക്കും. ഇവയിൽ അടങ്ങിയിരുക്കുന്ന വിഷവസ്തുക്കൾ മുടിക്ക് വലിയ അപകടമാണ് വരുത്തിവെക്കുക. അതുകൊണ്ടു തന്നെ മുടി കൊഴിയാതിരിക്കാനും പെട്ടെന്ന് നര വരാതിരിക്കാനും ഈ രണ്ടും ശീലങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്.

   ഹോട്ട് ഡ്രയറിന്റെ ഉപയോഗം

   ഹെയർ ഡ്രയർ, സ്ട്രൈറ്റ്നർ തുടങ്ങി മുടിയിൽ നിരവധി ഉപകരണങ്ങൾ ഇപ്പോൾ യുവാക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ ഇത്തരം ഉപകരണങ്ങൾ മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.

   (ഡിസ്ക്ലെയ്മർ: ഈ ലേഖനത്തിൽ പ്രതിപാദിച്ചിക്കുന്ന വിവരങ്ങൾ പൊതു വിവരങ്ങളാണ്. ന്യൂസ് 18 സ്വന്തമായി ഇത് ഉറപ്പുവരുത്തിയിട്ടില്ല. ഇവ നടപ്പിലാക്കുന്നതിന് മുമ്പ് വിഗദ്ധരെ സമീപിക്കണം.)
   Published by:Asha Sulfiker
   First published:
   )}