അധിക സമയം ഇരിക്കുന്നവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ ചെയ്യാൻ മറക്കരുത്

അധിക സമയം ഇരുന്നുള്ള ജോലിയും, ശരിയല്ലാത്ത രീതിയിലെ ഇരിപ്പും വ്യായാമത്തിന്റെ അഭാവവും പലരിലും പേശിവലിഞ്ഞ് മുറുകിപ്പോകുന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.

News18 Malayalam | news18-malayalam
Updated: May 19, 2020, 3:29 PM IST
അധിക സമയം ഇരിക്കുന്നവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ ചെയ്യാൻ മറക്കരുത്
പ്രതീകാത്മക ചിത്രം
  • Share this:
ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലിരുന്നുള്ള ജോലിയിലാണ് പലരും. പഴയതുപോലെ വ്യായാമം ചെയ്യാനും പറ്റുന്നില്ല. അധിക സമയം ഇരുന്നുള്ള ജോലിയും, ശരിയല്ലാത്ത രീതിയിലെ ഇരിപ്പും വ്യായാമത്തിന്റെ അഭാവവും പലരിലും പേശിവലിഞ്ഞ് മുറുകിപ്പോകുന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ ചില പൊടിക്കൈകൾ ഇതാ.....

ശരീരം സ്ട്രെച്ച് ചെയ്യുക

ഇരുന്നു ജോലി ചെയ്യുന്നവർ ദിവസവും ശരീരം സ്ട്രെച്ച് ചെയ്യാൻ ശ്രമിക്കുക. ദിവസേന സ്ട്രെച്ച് ചെയ്യുന്നതിലൂടെ ശരീരത്തിലെ ജോയിന്റുകൾക്ക്  വഴക്കം ഉണ്ടാകും. സന്ധികളെ ഫലപ്രദമായി ചലിപ്പിക്കാൻ ഇതിലൂടെ കഴിയും. പേശികൾ വഴക്കമുള്ളതാകുന്നത് പരിക്കുകൾ ഒഴിവാക്കാൻ സഹായിക്കും. അതിനാൽ ദിവസേന സ്ട്രെച്ച് ചെയ്യാം.

നീന്തൽ, നടത്തം, യോഗ
നീന്തൽ, നടത്തം, യോഗ എന്നീ ഹൃദയത്തിന് ശക്തി നൽകുന്ന വ്യായാമങ്ങൾ ഉത്തമമാണ്. യോഗയിൽ, കൗ, ക്യാറ്റ് പൊസിഷനുകളും കോബ്ര സ്ട്രെച്ചും സഹായകമാകും. ഫിറ്റ്നസ് പ്രേമികൾക്ക് എച്ച്ഐഐടി (high intensity interval training)സഹായകമാകും.

You may also like:കോവിഡ് തകർത്ത ചെറുകിട വ്യവസായ മേഖല; ഇതുവരെയുള്ള നഷ്ടം 25,000 കോടിയിലേറെ [NEWS]KSRTC നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും; തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍ [NEWS]കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്ര: പരിഷ്ക്കരിച്ച മാർഗനിർദേശങ്ങളുമായി റെയിൽവേ [NEWS]
പൈലേറ്റെസ്
നിങ്ങളുടെ പേശികളെ വഴക്കമുള്ളതാക്കാൻ പൈലേറ്റെസിന് കഴിയും. മുഴുവൻ ശരീരത്തിനും ആവശ്യമായ വേഗത കുറഞ്ഞതും നിയന്ത്രിതവുമായ വ്യായാമങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സ്റ്റാറ്റിക് ഹോൾഡുകളും ഡൈനാമിക് സ്ട്രെച്ചിംഗും വഴക്കം മെച്ചപ്പെടുത്തും. ഇത്തരം വ്യായാമ മുറകൾ അധികമായി പോകുന്നത് ഒഴിവാക്കുക. വേദന നേരിടുകയാണെങ്കിൽ ഉടൻ നിർത്തുകയും വേണം.

ആഹാരക്രമം
കൃത്യമായ രീതിയിൽ നിയന്ത്രിത ഭക്ഷണം കഴിക്കുന്നത് പേശികളെ സഹായിക്കുന്നു. സമീകൃതാഹാരത്തിന്റെ ഭാഗമായി നല്ല നിലവാരമുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണം വ്യായാമത്തിനു ശേഷം ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പ്രോട്ടീന്റെ ബിൽഡിംഗ് ബ്ലോക്കായ കൊളാജൻ വിറ്റാമിൻ സിയുമായി സംയോജിക്കുന്നത് സന്ധി വേദന കുറയ്ക്കുന്നതിനും പേശികളുടെ വേദന കുറയ്ക്കുന്നതിനും സഹായിക്കും.

ഇളംചൂട് വെള്ളത്തിലെ കുളി

ഇളംചൂട് വെള്ളത്തിലെ കുളി ശരീരത്തിന് മാത്രമല്ല മനസിനും ഉണർവേകുന്നു. ഈ വേനൽക്കാലത്ത്, നമ്മളിൽ മിക്കവരും തണുത്ത വെള്ളത്തിൽ കുളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇളംചൂട് വെള്ളം എല്ലായ്പ്പോഴും ശീലമാക്കുന്നത് ഏറെ ഗുണകരമാണ്. പേശികളുടെ സ്വാഭാവിക സംരക്ഷണ പ്രതികരണത്തിന് ഇളം ചൂട് വെള്ളത്തിലെ കുളി നല്ലതാണ്.
First published: May 19, 2020, 3:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading