നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Vaccination Card| വാക്‌സിനേഷൻ കാർഡ് : മികച്ച ആരോഗ്യത്തിലേക്കുള്ള പാസ്‍പോർട്ട്

  Vaccination Card| വാക്‌സിനേഷൻ കാർഡ് : മികച്ച ആരോഗ്യത്തിലേക്കുള്ള പാസ്‍പോർട്ട്

  വാക്‌സിനേഷൻ കാർഡ് മാതാപിതാക്കൾക്കുള്ള സ്‍മാർട്ട് ഗൈഡാണ്, കുഞ്ഞിന്‍റെ വാക്‌സിനേഷൻ ഷെഡ്യൂൾ മനസ്സിലാക്കാനും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഇമ്യൂണിറ്റി അവർക്ക് ഉറപ്പ് വരുത്താനും അത് സഹായിക്കും. അവരുടെ മികച്ച ആരോഗ്യത്തിലേക്കുള്ള പാസ്‍പോർട്ടാണ് അത്.

  News18 Malayalam

  News18 Malayalam

  • Share this:
   മഹാമാരിയുടെ വ്യാപനം പല ആരോഗ്യ പരിചരണത്തിന്‍റെയും സമയക്രമം തെറ്റിച്ചിരിക്കുകയാണ്. കൊച്ചുകുട്ടികളുടെ വാക്‌സിനേഷൻ ഷെഡ്യൂളിന്‍റെ കാര്യത്തിൽ അത് എടുത്ത് പറയേണ്ടതുണ്ട്. ഒരു കുഞ്ഞിന് അതിന്‍റെ ജീവിതത്തിലെ ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ നൽകേണ്ട നിരവധി വാക്‌സിനുകളാണ് ഉള്ളത്. ഇമ്യൂൺ സിസ്റ്റത്തിന്‍റെ വികസനം അനുസരിച്ചാണ് അത് ക്രമപ്പെടുത്തിയിരിക്കുന്നത്. കുട്ടിക്കാലത്ത് ഉണ്ടാകാവുന്ന വില്ലൻചുമ, ഹെപ്പാറ്റൈറ്റിസ് എ, മെനിഞ്ചൈറ്റിസ്, പോളിയോ മുതലായ മാരകരോഗങ്ങൾക്കെതിരെ കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷി വളർത്താൻ വാക്‌സിനേഷൻ അനിവാര്യമാണ്.

   കുഞ്ഞിന് 1-2 വയസ്സ് ആകുന്നതുവരെ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ അക്കാര്യത്തിൽ നൽകുമെങ്കിലും കുഞ്ഞ് വളരുന്നതോടെ അക്കാര്യത്തിൽ ഉത്സാഹം കുറയുന്നതായാണ് കണ്ടുവരുന്നത്. കുഞ്ഞ് വളരുന്നതുകൊണ്ട് രോഗസാധ്യതകൾ കുറയുന്നില്ലെന്ന് മാതാപിതാക്കൾ മനസ്സിലാക്കേണ്ടതാണ്. 1 മുതൽ 5 വയസ്സ് വരെ കുഞ്ഞുങ്ങൾക്ക് നൽകാൻ ശുപാർശ ചെയ്യുന്ന ചില വാക്സിനേഷൻസ് ഹെപ്പാറ്റൈറ്റിസ്-A, ചിക്കൻ പോക്‌സ്, MMR, മെനിഞ്ചൈറ്റിസ് ACWY വാക്‌സിൻ, DTP-HIB-ഹെപ് B ബൂസ്റ്റർ, PCV ബൂസ്റ്റർ, ആനുവൽ ഇൻഫ്ലുവൻസ വാക്‌സിൻ മുതലായവയാണ്.

   ഇവയിൽ ഏതെങ്കിലുമൊന്ന് നൽകാൻ വിട്ടുപോയാൽ കുഞ്ഞിന്‍റെ ആരോഗ്യത്തിന് ദീർഘകാലത്തേക്ക് പ്രത്യാഘാതങ്ങൾ ഉണ്ടായെന്ന് വരും. അതുകൊണ്ടാണ് പീഡിയാട്രീഷ്യൻ വാക്‌സിനേഷൻ കാർഡ് മാതാപിതാക്കൾക്ക് നൽകുന്നത്. അത് കുഞ്ഞിന്‍റെ നല്ല ആരോഗ്യത്തിനുള്ള പാസ്‍പോർട്ടായി കരുതാം. വാക്‌സിനേഷൻ കാർഡ് വ്യക്തമായി വാക്‌സിനേഷനുള്ള സമയക്രമം നൽകുന്നുവെന്ന് മാത്രമല്ല, ആ വാക്‌സിനേഷനുകൾ കുഞ്ഞിന് നൽകേണ്ടതിന്‍റെ പ്രാധാന്യം എടുത്തുകാട്ടുകയും ചെയ്യുന്നു. പിന്നീട് നൽകാനുള്ള ഓരോന്നും കൃത്യമായി നോക്കി മനസ്സിലാക്കാനും ഏതെങ്കിലും മുടങ്ങിയിട്ടുണ്ടെങ്കിൽ അതും നൽകുന്നതിനും അത് സഹായകമാണ്.

   ലോകത്ത് ഇന്ന് പകർച്ചവ്യാധികൾ കൂടിവരുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ കാർഡുകളുടെ പ്രാധാന്യവും കൂടുതലാണ്. കുഞ്ഞിന്‍റെ ആരോഗ്യ, ഇമ്യൂണൈസേഷൻ ചരിത്രം രേഖപ്പെടുത്തുന്ന റിക്കാർഡെന്ന നിലയിൽ അതിന്‍റെ പ്രാധാന്യം ഇരട്ടിക്കുന്നു. സ്‍കൂൾ അഡ്‍മിഷനോ ട്രാവൽ വിസക്കോ വേണ്ടി അപേക്ഷിക്കുമ്പോൾ അത് ഉപയോഗപ്രദമായ ഡോക്യുമെന്‍റ് ആയിരിക്കും. കുഞ്ഞിന്‍റെ ഇമ്യൂണൈസേഷൻ സ്റ്റാറ്റസും ഏതൊക്കെയാണ് ഇനിയും നൽകാനുള്ളതെന്നും ഡോക്‌ടർമാർക്ക് മനസ്സിലാക്കാനും അത് ഉപകരിക്കുന്നതാണ്.   എന്നാൽ ഏറ്റവും പ്രധാനം, കുട്ടിക്കാലത്ത് പിടിപെടാൻ കൂടുതൽ സാധ്യതയുള്ള രോഗങ്ങൾക്കെതിരെ കുഞ്ഞിന് സമഗ്രമായ സംരക്ഷണം നൽകാൻ വാക്‌സിനേഷൻ അനിവാര്യമാണെന്ന അവബോധം ഉണ്ടാക്കാൻ വാക്‌സിനേഷൻ കാർഡിന് കഴിയും എന്നതാണ്. കുഞ്ഞിന്‍റെ ആദ്യ വർഷങ്ങളിൽ ശ്രദ്ധിക്കേണ്ട സമയക്രമം അത് മാതാപിതാക്കളെ ഓർമ്മിപ്പിക്കും. വിട്ടുപോയാൽ ഏതെങ്കിലും വാക്‌സിനേഷനുകൾ വൈകാനുള്ള സാധ്യതയുണ്ടെന്നും കുഞ്ഞിന്‍റെ ഇമ്യൂണിറ്റി അപകടത്തിലാകുമെന്നുമുള്ള തിരിച്ചറിവ് അത് നൽകും.

   മിക്ക മാതാപിതാക്കളും വാക്‌സിനേഷൻ കാർഡ് പോലുള്ള സ്റ്റാൻഡേർഡ് ഗൈഡ് പിന്തുടരുമ്പോൾ തന്നെ, ഇപ്പോൾ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വാക്‌സിനേഷനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ നൽകുന്നുണ്ട്. ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് തയ്യാറാക്കിയ ഇമ്യൂണൈസ് ഇന്ത്യ അത്തരമൊരു സർവ്വീസാണ്. കുഞ്ഞിന്‍റെ വാക്‌സിനേഷൻ കാർഡും റിക്കാർഡുകളും ഡിജിറ്റലാക്കാൻ മാതാപിതാക്കൾക്ക് സൗകര്യമൊരുക്കുന്ന മറ്റ് നിരവധി പ്ലാറ്റ്‍ഫോമുകളും ഇപ്പോഴുണ്ട്.

   ഗുണങ്ങൾ കണക്കിലെടുത്താൽ, വാക്‌സിനേഷൻ കാർഡ് അനുസരിച്ച് പ്രവർത്തിക്കുന്നതും, പീഡിയാട്രീഷ്യൻ നൽകിയ സമയക്രമം പാലിക്കുന്നതും മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. കുഞ്ഞിന് ഏത് വാക്‌സിനേഷൻ എപ്പോൾ നൽകണമെന്ന് അറിയാൻ സഹായിക്കുന്ന നല്ല ഗൈഡാണ് അത്. പീഡിയാട്രീഷ്യനെ കൺസൾട്ട് ചെയ്ത് വാക്‌സിനേഷന്‍റെ ക്രമം കൂടുതൽ മനസ്സിലാക്കാനും കഴിയും. അങ്ങനെ വാക്‌സിനേഷൻ കാർഡ് കൃത്യമായി പാലിച്ച് മുന്നോട്ട് പോകുന്നത് കുഞ്ഞിന്‍റെ വർഷങ്ങളോളമുള്ള രോഗപ്രതിരോധത്തിനും സംരക്ഷണത്തിനും മികച്ച അടിത്തറയാകും.

   ഡിസ്‍ക്ലെയിമർ: GlaxoSmithKline ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്‍റെ പൊതുജന ബോധവൽക്കരണ സംരംഭം. ഡോ. ആനി ബസന്ത് റോഡ്, വോർളി, മുംബൈ 400 030, ഇന്ത്യ. ഈ പ്രസിദ്ധീകരണത്തിൽ കാണുന്ന വിവരങ്ങൾ പൊതുജന അവബോധത്തിനായി ഉള്ളതാണ്, അത് മെഡിക്കൽ ഉപദേശമായി കാണരുത്. കൂടുതൽ വിവരത്തിനും, രോഗാവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ, സംശയങ്ങൾ എന്നിവയുടെ നിവാരണത്തിനും ദയവായി പീഡിയാട്രീഷ്യനെ കൺസൾട്ട് ചെയ്യുക. വാക്‌സിൻ കൊണ്ട് തടയാനാകുന്ന രോഗങ്ങളുടെ സമ്പൂർണ ലിസ്റ്റിനും, ഓരോ രോഗത്തിനുമുള്ള വാക്‌സിൻ ഷെഡ്യൂളിനും പീഡിയാട്രീഷ്യനെ കാണുക. ഏതെങ്കിലും GSK പ്രോഡക്‌ടിന് ദോഷഫലം ഉണ്ടായാൽ ദയവായി കമ്പനിക്ക് india.pharmacovigilance@gsk.com ൽ റിപ്പോർട്ട് ചെയ്യുക.

   NP-IN-MLV-OGM-200047, DOP Dec 2020
   Published by:Rajesh V
   First published:
   )}