• HOME
 • »
 • NEWS
 • »
 • life
 • »
 • കരളിന്റെ ആരോഗ്യത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് ശ്രദ്ധിക്കണം

കരളിന്റെ ആരോഗ്യത്തില്‍ നിങ്ങള്‍ എന്തുകൊണ്ട് ശ്രദ്ധിക്കണം

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ 5-ല്‍ ഒരാള്‍ക്ക് കരള്‍ രോഗം ബാധിച്ചേക്കാം.

 • Share this:
  'നമ്മള്‍ എന്താണോ കഴിക്കുന്നത് അതാണ് നമ്മള്‍' എന്ന പഴഞ്ചൊല്ല് നിങ്ങള്‍ക്കറിയാമോ? ശരി, ആ പഴഞ്ചൊല്ലിനെ അര്‍ത്ഥമാക്കുന്ന ഒരു ശരീരഭാഗമുണ്ട് -  അതൊരിക്കലും നിങ്ങളുടെ ഹൃദയമല്ല. നിങ്ങളുടെ കരളാണ്. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുക, വിറ്റാമിനുകളും ധാതുക്കളും സംഭരിക്കുക, ദഹനത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുക തുടങ്ങി ശരീരത്തിലെ മറ്റ് 500 പ്രധാന പ്രവര്‍ത്തനങ്ങളില്‍ കരളിന് വളരെ വലിയ പങ്കുണ്ട്.
  അതിനാല്‍ തീര്‍ച്ചയായും ഈ പ്രധാന അവയവത്തെ പരിപാലിക്കേണ്ടതുണ്ട്!

  ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ 5-ല്‍ ഒരാള്‍ക്ക് കരള്‍ രോഗം ബാധിച്ചേക്കാം. കൂടാതെ, ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 1 ദശലക്ഷം ലിവര്‍ സിറോസിസ് രോഗികള്‍ പുതുതായി രോഗനിര്‍ണയം നടത്തുന്നുവെന്നും ഡാറ്റ കാണിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സാധാരണമായ മരണകാരണങ്ങളില്‍ പത്താമത്തേത് കരള്‍ രോഗമാണ്.നിങ്ങളുടെ കരളിന് ആവശ്യമായ ശരിയായ പോഷകാഹാരത്തെ കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. ജാഗ്രത പാലിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് നല്ലത്. ആരോഗ്യകരമായ കരളിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

  കരളിന്റെ പോഷകാഹാരവും അതിന്റെ പ്രാധാന്യവും

  വളരെ ഉദാസീനമായ ജീവിതശൈലിയും സംസ്‌കരിച്ച/ഫാസ്റ്റ് ഫുഡിനുള്ള മുന്‍ഗണനയും കരളിനെ അതിന്റെ ജോലി തുടരാന്‍ വലിയ അളവില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ചുരുക്കി പറഞ്ഞാല്‍, നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷ പദാര്‍ത്ഥങ്ങള്‍ തുടര്‍ച്ചയായി നീക്കം ചെയ്യുന്നതിനായി കരള്‍ അമിതമായി അദ്ധ്വാനിക്കുന്നു. അമിത ജോലി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമാണ്. അതിനാല്‍, കരളിനെ നല്ല നിലയില്‍ നിലനിര്‍ത്തുന്നതിനും വിവിധ ഗ്യാസ്‌ട്രോഇന്റസ്റ്റിനല്‍ (ജിഐ) ഡിസോര്‍ഡേഴ്‌സ് കൈകാര്യം ചെയ്യുന്നതിനും ശരിയായ പോഷകാഹാരം വളരെ പ്രധാനമാണ്.

  Dr KR Vinay Kumar- Director of Ananthapuri Global Liver Clinic.Former Head of Gastroenterology, Trivandrum medical college, Ananthapuri Hospital and Research Institute, Trivandrum

  കരള്‍ രോഗികളുടെ ലക്ഷണങ്ങളും പരിചരണവും

  കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. ഓക്കാനം, ഛര്‍ദ്ദി, വയറിന് വലതുഭാഗത്ത് മുകളിലായി വേദന, മഞ്ഞപ്പിത്തം, ക്ഷീണം, ചൊറിച്ചില്‍, ബലഹീനത, ശരീരഭാരം കുറയല്‍ എന്നിവ കരള്‍ രോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.

  കരള്‍ രോഗം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ സാധാരണയായി ലിവര്‍ സിറോസിസ് എന്നാണ് അറിയപ്പെടുന്നത്. ഈ രോഗത്തിന്റെ തുടക്കത്തില്‍ ഒരു ലക്ഷണവും അനുഭവപ്പെടില്ല. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ക്ഷീണം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ആശയക്കുഴപ്പം, അലസത എന്നിവ അനുഭവപ്പെടാം. ആരോഗ്യകരമായ കരള്‍ ഉറപ്പാക്കാന്‍, സമീകൃതാഹാരവും വ്യായാമവും, നഷ്ടപ്പെട്ട പേശികളുടെ മാസ് വീണ്ടെടുക്കാന്‍ സഹായിക്കുന്ന പ്രത്യേക ഭാരോദ്വഹന/പരിശീലന വ്യായാമങ്ങളും സഹായകരമാണെന്ന് പറയപ്പെടുന്നു. കരള്‍ രോഗം കൂടി വരുമ്പോള്‍ പേശികളുടെ നിര്‍മ്മാണ ശേഷി കുറയുന്നതിനാല്‍, എത്രയും വേഗം രോഗനിര്‍ണയം നടത്തുകയും ചികിത്സാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൂടാതെ, ഭക്ഷണവും ജീവിതശൈലി നിയന്ത്രിക്കുന്നതും മദ്യം, പുകവലി എന്നിവ ഒഴിവാക്കുന്നതും നല്ലതാണ്.

  ആരോഗ്യകരമായ കരളിനായി ചില നുറുങ്ങു വിദ്യകള്‍

  കരള്‍ രോഗം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ആരോഗ്യകരമായ ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുക എന്നതാണ്. ചിട്ടയായ വ്യായാമം, മികച്ച ജീവിതശൈലി, മദ്യപാനത്തില്‍ മിതത്വം, പുകവലി കുറയ്ക്കല്‍ എന്നിവയും ആവശ്യമാണ്. ഭക്ഷണത്തില്‍ കൂടുതല്‍ നാരുകളും കുറഞ്ഞ കൊഴുപ്പും ഉണ്ടായിരിക്കുന്നതും നല്ലതാണ്. പ്രായത്തെയും ലിംഗഭേദത്തെയും അടിസ്ഥാനമാക്കി ശരിയായ ബോഡി മാസ് സൂചിക ഉറപ്പുവരുത്തുക. അതിനാല്‍, ഒപ്റ്റിമല്‍ ഭാരം നിലനിര്‍ത്താന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ വൈറല്‍ അണുബാധ പോലുള്ള കരള്‍ സംബന്ധമായ അസുഖങ്ങള്‍ തടയുന്നതും പ്രധാനമാണ്. അവസാനമായി, നിങ്ങളുടെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ ഭക്ഷണക്രമം, വ്യായാമം ഒപ്പം/അല്ലെങ്കില്‍ കരള്‍ രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന മരുന്നുകള്‍ എന്നിവ വഴി  നിയന്ത്രണത്തിലാക്കുന്നുവെന്ന് ഉറപ്പാക്കുക.

  റഫറന്‍സുകള്‍ - 1. GE Port J Gastroenterol. 2015;22(6):268---276 2. Bemeur C, et al. J Nutr Metab. 2010;2010:1-12 3. J. Clin. Med. 2019, 8, 1065 4. Plauth M, et al. Clin Nutr. 2019;38(2):485-521 (ESPEN/international guidelines for nutritional recommendation)5. EASL Clinical Practice Guidelines on nutrition in chronic liver disease. J Hepatol. 2019;70(1):172-193. (EASL/international guidelines for nutritional recommendation)6. Gottschlich MM, et al. The A.S.P.E.N. NUTRITION SUPPORT CORE CURRICULUM: A CASE-BASED APPROACH-THE ADULT PATIENT. United States of America. ASPEN. 2007 (ASPEN/international guidelines for nutritional recommendation)) IND2214612 (v1.2)

  The information provided in this article is meant for the awareness only and this article should not be considered as a substitute for doctor's advice. Please consult your doctor for more details. Abbott India Limited shall not be liable in any manner whatsoever for any action based on the information provided in this article and does not hold itself liable for any consequences, legal or otherwise, arising out of information in this article. This article has been produced on behalf of Abbott India's #ULivStrong initiative, by Network18 team.
  Published by:Naseeba TC
  First published: