നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Sleep And Mental Health | വിദ്യാര്‍ത്ഥികളിലെ ഉറക്കക്കുറവ് മാനസിക ആരോഗ്യത്തെ ബാധിക്കുമോ? പഠനം പറയുന്നതിങ്ങനെ

    Sleep And Mental Health | വിദ്യാര്‍ത്ഥികളിലെ ഉറക്കക്കുറവ് മാനസിക ആരോഗ്യത്തെ ബാധിക്കുമോ? പഠനം പറയുന്നതിങ്ങനെ

    ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് പ്രധാനമായും ഉറക്കക്കുറവ് അനുഭവിക്കുന്നവരെന്നും പഠനം പറയുന്നു.

    News18

    News18

    • Share this:
      ഉറക്കം (sleep) ആരോഗ്യസംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. മതിയായ ഉറക്കമില്ലെങ്കില്‍ പലരിലും ക്ഷീണവും സമ്മര്‍ദ്ദവും കൂടുന്നു. പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഉറക്കം അത്യാവശ്യമാണ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് (students) മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? 65.5 ശതമാനം വിദ്യാര്‍ത്ഥികൾക്കും നിലവിൽ ഉറക്കത്തിന് തടസം നേരിടുന്നുവെന്നാണ് 'ആനല്‍സ് ഓഫ് ഹ്യൂമണ്‍ ബയോളജി'യില്‍ പറയുന്നത്. ഇത് അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് പ്രധാനമായും ഉറക്കക്കുറവ് അനുഭവിക്കുന്നവരെന്നും പഠനം പറയുന്നു.

      'മോശം ഉറക്കം, അമിതമായ പകല്‍ ഉറക്കം, മാനസികാരോഗ്യവുമായുള്ള ബന്ധം' എന്ന തലക്കെട്ടോടു കൂടിയാണ് ജേണല്‍ (journal) പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രസീലിലെ മാറ്റോ ഗ്രോസോ ഫെഡറല്‍ സര്‍വകലാശാലയിലെ ഡോ. പൗലോ റോഡ്രിഗസ് ആണ് പ്രസിദ്ധീകരണത്തിന്റെ പ്രധാന രചനയിതാവ്. സര്‍വകലാശാലയില്‍ (university) മുഴുവന്‍ സമയവും പഠിക്കുന്ന 1,113 പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലുമാണ് ഗവേഷണം നടത്തിയത്. ഇതില്‍ 16നും 25നും ഇടയില്‍ പ്രായമുള്ള ബിരുദ, ബിരുദാനന്തര ബിരുദധാരികളാണ് ഉള്ളത്. മതിയായി ഉറങ്ങുന്നവരെ അപേക്ഷിച്ച് ഉറക്കക്കുറവ് അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളില്‍ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളുടെ സാധ്യത നാലിരട്ടിയാണെന്നും പഠനം വ്യക്തമാക്കുന്നു. 1113 വിദ്യാര്‍ത്ഥികളില്‍ 500 പേരും പകല്‍ അമിതമായി ഉറങ്ങുന്നവരാണ്. ഇവരില്‍ വിഷാദരോഗത്തിന് രണ്ടിരട്ടി സാധ്യതയുണ്ട്.

      പകല്‍ അമിതമായി ഉറങ്ങുന്നവരും, മതിയായ ഉറക്കമില്ലാത്തവരും ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണെന്നും പഠനം അടിവരയിട്ട് പറയുന്നു. കോഴ്‌സുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളും വിദ്യാര്‍ത്ഥികളുടെ ഉറക്കത്തിന് തടസം സൃഷ്ടിക്കും. ഇത് അവരുടെ അക്കാദമിക് പ്രകടനത്തെയും ആരോഗ്യത്തെയും ബാധിക്കുന്നു. നല്ല ഉറക്കവും മാനസികാരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും പഠനത്തിലൂടെ രചയിതാവ് ആവശ്യപ്പെടുന്നുണ്ട്.

      ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളെ ക്ലാസ് കട്ട് ചെയ്യുന്നതിനും, അക്കാദമിക് കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതിനും, പകുതിയില്‍ വെച്ച് പഠനം നിര്‍ത്തുന്നതിനും വരെ കാരണമാകുന്നുണ്ടെന്നും രചയിതാവ് പഠനത്തില്‍ പറയുന്നു.

      സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഉറക്കക്കുറവുമായി ബന്ധപ്പെട്ട് ഇതാദ്യമായല്ല, ഇത്തരത്തില്‍ ഒരു പഠനം നടത്തുന്നത്. ചില പഠനങ്ങളിൽ ഉറക്കക്കുറവ് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2016ലെയും 2017ലെയും ഡാറ്റ ഉപയോഗിച്ച ഈ പുതിയ ഗവേഷണം, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ ജീവിതശൈലിയും ആരോഗ്യവും (ELESEU) സംബന്ധിച്ച പഠനത്തിന്റെ ഭാഗമാണ്.

      പഠനത്തില്‍ ഉറക്കത്തിന്റെ ഗുണനിലവാരവും ഡിഗ്രി കോഴ്സുകളുടെ വിഷയും തമ്മിലുള്ള ബന്ധവും തിരിച്ചറിഞ്ഞു. ബയോളജിക്കല്‍, ഹെല്‍ത്ത് സയന്‍സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഉറക്കക്കുറവ് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സാമൂഹിക മാനുഷിക വിഷയങ്ങൾ പഠിക്കുന്നവരിലും ഉറക്കക്കുറവിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഉറക്കക്കുറവ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമോ എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും രചയിതാക്കള്‍ അഭിപ്രായപ്പെടുന്നു.
      Published by:Jayesh Krishnan
      First published:
      )}