• HOME
  • »
  • NEWS
  • »
  • life
  • »
  • മധ്യപ്രദേശിൽ രണ്ട് തലയും മൂന്ന് കൈകളുമായി നവജാത ശിശു

മധ്യപ്രദേശിൽ രണ്ട് തലയും മൂന്ന് കൈകളുമായി നവജാത ശിശു

സാധാരണ നിലയിൽ ഇത്തരം കുഞ്ഞുങ്ങൾ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍മാർ അറിയിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ട് തലയുള്ള കുഞ്ഞിന് ജന്മം നൽകി യുവതി. ബബിത അഹിവാർ എന്ന 23 കാരിയാണ് ഇവിടുത്തെ ജില്ലാ ആശുപത്രിയിൽ ഒരു ഉടലും രണ്ട് തലയുമുള്ള കുഞ്ഞിന് ജന്മം നൽകിയത്. 3.3 കിലോ ഭാരമുള്ള കുഞ്ഞിന് മൂന്ന് കൈകളുമുണ്ട്. നേരത്തെ സ്കാനിംഗിൽ ഇരട്ടക്കുട്ടികളാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഭ്രൂണം ശരിയായ രീതിയിൽ വളർച്ച പ്രാപിക്കാത്തതു കൊണ്ടാണ് ഇത്തരമൊരു അവസ്ഥ ഉണ്ടായതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

    Also Read-VIRAL | സെയിൽസ്മാന്റെ കണ്ണ് വെട്ടിച്ച് ധരിച്ചത് 8 ജീൻസുകൾ; യുവതി പിടിയിൽ

    ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ജനിച്ച ഉടൻ തന്നെ കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. എന്നാൽ സ്ഥിതി വഷളായതോടെ ഭോപ്പാലിലെ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പിതാവ് ജസ്വന്ത് അഹിവാർ പറയുന്നത്. മധ്യപ്രദേശിലെ സുജ സ്വദേശികളായ ദമ്പതിമാരുടെ ആദ്യ കുഞ്ഞാണിത്. സാധാരണ നിലയിൽ ഇത്തരം കുഞ്ഞുങ്ങൾ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍മാർ അറിയിച്ചിരിക്കുന്നത്.
    First published: