ദിവസവും 10 മണിക്കൂറിലധികം നീളുന്ന ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ ? എങ്കിൽ സൂക്ഷിക്കുക !

പുതിയ പഠന റിപ്പോർട്ടിലെ കണ്ടെത്തൽ ഞെട്ടിക്കുന്നത്

news18
Updated: June 25, 2019, 8:31 AM IST
ദിവസവും 10 മണിക്കൂറിലധികം നീളുന്ന ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ ? എങ്കിൽ സൂക്ഷിക്കുക !
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 25, 2019, 8:31 AM IST
  • Share this:
മേലധികാരിയെ സുഖിപ്പിക്കാനോ, മികച്ച ജീവനക്കാരനുള്ള പ്രതിമാസ പുരസ്കാരം നേടാനോ വേണ്ടി ദിവസവും പത്തുമണിക്കൂറിലധികം നീളുന്ന ഷിഫ്റ്റിൽ പണിയെടുക്കുന്നവരാണോ നിങ്ങൾ. എങ്കിൽ കഴിയുന്നത്രവേഗം ഈ അനാരോഗ്യ പ്രവണത ഒഴിവാക്കുക. പത്ത് വർഷത്തിലധികമായി നീണ്ട മണിക്കൂറുകൾ പണിയെടുക്കുന്നവർക്ക് പക്ഷാഘാത സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേർണലിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1,45,592 പേരിൽ നിന്ന് ചോദ്യാവലിയിലൂടെ ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് പഠന റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

പഠനത്തിന് വിധേയരാക്കിയവരിൽ 1224 പേർക്ക് പക്ഷാഘാതമുണ്ടായിട്ടുണ്ട്. 42,542 പേർ (29 ശതമാനം) നീണ്ട മണിക്കൂറുകൾ പണിയെടുക്കുന്നവരാണ്. ഇതിൽ തന്നെ 14481 പേർ പത്ത് വർഷത്തിലധികമായി നീണ്ട മണിക്കൂറുകൾ പണിയെടുക്കുന്നരാണ്. പത്ത് മണിക്കൂറിലധികം പണിയെടുക്കുന്ന 29 ശതമാനം പേരിലും പക്ഷാഘാത സാധ്യത കൂതലാണെന്നാണ് കണ്ടെത്തൽ. പത്ത് വർഷത്തിലധികമായി ഇതുപോലെ പണിയെടുക്കുന്നവരിൽ 45 ശതമാനം പേർക്കും പക്ഷാഘാത സാധ്യാതയുണ്ട്. ഒരു വർഷത്തിൽ 50 ദിവസമെങ്കിലും പത്ത് മണിക്കൂറിലധികം പണിയെടുക്കുന്നവരെയാണ് നീണ്ട മണിക്കൂറുകള്‍ പണിയെടുക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അൻപത് വയസിൽ താഴെയുള്ളവരിൽ, പത്ത് വർഷത്തിലധികം കാലം നീണ്ട മണിക്കൂറുകൾ പണിയെടുക്കുന്നവർക്ക് പക്ഷാഘാത സാധ്യത കൂടുതലാണെന്ന് പഠന സംഘത്തിന് നേതൃത്വം നൽകിയ അലെക്സിസ് ഡെസ്കാത്ത വ്യക്തമാക്കി. 'ഈ കണ്ടെത്തൽ അപ്രതീക്ഷിതമാണ്. ഇതു സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ വേണ്ടിവരും'- ഡെസ്കാത്ത പറഞ്ഞു. ബിസിനസുകാർ, സിഇഒ, കർഷകർ, മാനേജർമാർ എന്നിങ്ങനെ നീണ്ട മണിക്കൂറുകൾ പണിയെടുക്കുന്നവർക്ക് നേരിയ അപകട സാധ്യതയേ ഉള്ളൂവെന്ന് നേരത്തെ നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. മറ്റു ജീവനക്കാരെ അപേക്ഷിച്ച് ഈ വിഭാഗങ്ങൾക്ക് സ്വയം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണിതെന്നും ഗവേഷകർ വിശ്വസിക്കുന്നു. ക്രമരഹിതമായ ഷിഫ്റ്റുകളും രാത്രികാല ജോലികളും തൊഴിൽ സമ്മർദങ്ങളും അനാരോഗ്യകരമായ തൊഴിൽ അന്തരീക്ഷത്തിന് കാരണമാകുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

First published: June 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading