നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • World Alzheimer's Day | ഈ വീട്ടുജോലികള്‍ ചെയ്യൂ;ഡിമെന്‍ഷ്യ രോഗത്തിന്റെ അപകടസാധ്യതകള്‍ കുറയ്ക്കാം

    World Alzheimer's Day | ഈ വീട്ടുജോലികള്‍ ചെയ്യൂ;ഡിമെന്‍ഷ്യ രോഗത്തിന്റെ അപകടസാധ്യതകള്‍ കുറയ്ക്കാം

    ഓര്‍മ്മ, ചിന്ത തുടങ്ങിയ കഴിവുകളെ ബാധിക്കുന്ന ഒരു കൂട്ടം ലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്.

    • Share this:
      എല്ലാ വര്‍ഷവും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രായമായ ആളുകളില്‍ കണ്ടുപിടിക്കപ്പെടുന്ന വിട്ടുമാറാത്ത ഒരു മാനസികാരോഗ്യ അവസ്ഥയാണ് ഡിമെന്‍ഷ്യ. ഓര്‍മ്മ, ചിന്ത തുടങ്ങിയ കഴിവുകളെ ബാധിക്കുന്ന ഒരു കൂട്ടം ലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന രോഗാവസ്ഥയാണിത്. ഈ അവസ്ഥ വികസിക്കുന്നത് തടയാനോ പൂര്‍ണമായി ഭേദമാക്കാനോ കഴിയില്ല. മരുന്നുകളുടെയും ചികിത്സകളുടെയും സഹായത്തോടെ മാത്രമേ ഇത് കൈകാര്യം ചെയ്യാന്‍ കഴിയൂ.

      എന്നാല്‍ ചെറുപ്പം മുതല്‍ തന്നെ ചില ചെറിയ നടപടികള്‍ സ്വീകരിച്ച് ശാരീരികമായി സജീവമായി തുടരുന്നതിലൂടെ രോഗത്തിന്റെ സാധ്യത ഒരു പരിധി വരെ കുറയ്ക്കാവുന്നതാണ്. ചില വീട്ടുജോലികള്‍ ഉള്‍പ്പെടെ സജീവമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പിന്നീടുള്ള ജീവിതത്തില്‍ ഡിമെന്‍ഷ്യയുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
      വീട്ടുജോലികള്‍ എത്രത്തോളം പ്രയോജനകരമാണ്?ഒരു പഠനമനുസരിച്ച്, ശുചീകരണവും പൂന്തോട്ടപരിപാലനവും പോലുള്ള വീട്ടുജോലികള്‍ ഡിമെന്‍ഷ്യയുടെ അപകടസാധ്യത കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. ഇത്തരത്തിലുള്ള ചില വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള കഠിനമായ ശാരീരിക വ്യായാമങ്ങള്‍ ചെയ്യുന്നവരെ അപേക്ഷിച്ച് വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് തലച്ചോറിന്റെ അളവ് കൂടുതലായിരിക്കും. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഡിമെന്‍ഷ്യ ബാധിച്ചവര്‍ക്ക് പ്രയോജനകരമായ 5 വീട്ടുജോലികള്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം

      വൃത്തിയാക്കല്‍ശുചീകരണത്തിനും നിങ്ങളുടെ മാനസികാരോഗ്യത്തിനും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള വീടും സ്ഥലവും വ്യത്തിയാക്കുന്നത് സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദരോഗ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ആളുകളില്‍ പോസിറ്റിവിറ്റി വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. ഏകാഗ്രത മെച്ചപ്പെടുത്താനും നിങ്ങളുടെ മാനസികാവസ്ഥ ഉയര്‍ത്താനും ഇത് സഹായിക്കുന്നു.
      ക്രമീകരിക്കല്‍നിങ്ങളുടെ ചുറ്റുപാട് താറുമാറായി കിടക്കുന്നത് വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവ കൃത്യമായി ക്രമീകരിച്ചാല്‍ ഫോക്കസ് നഷ്ടമാകല്‍, ആശയക്കുഴപ്പം, ടെന്‍ഷന്‍ എന്നിവ കുറയും. നിങ്ങളുടെ ചുറ്റുപാടുകള്‍ ക്രമീകരിക്കുന്നത് ആത്മനിയന്ത്രണം നല്‍കുകയും സമ്മര്‍ദ്ദ നില ലഘൂകരിക്കുകയും ചെയ്യും. ഡിമെന്‍ഷ്യ ബാധിച്ച ആളുകള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കും.

      പാചകംപാചകം എന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു പ്രവര്‍ത്തനമാണ്, ഇത് നിങ്ങളുടെ തലച്ചോറിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ പ്രവര്‍ത്തനം തലച്ചോറിന്റെ മുന്‍ഭാഗത്തെ ശക്തിപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പാചകം ചെയ്യുമ്പോള്‍ വസ്തുക്കളുടെ മണം തിരിച്ചറിയുന്നത് സെന്‍സറി ക്ഷമതയും ഓര്‍മ്മയും മെച്ചപ്പെടുത്തും.

      പൂന്തോട്ട പരിപാലനംപ്രകൃതിയില്‍ സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനസ്സും ശരീരവും പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും. പൂന്തോട്ടപരിപാലനം മറ്റുള്ളവരുമായി ബന്ധപ്പെടാനും നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് മാനസികാരോ?ഗ്യം വര്‍ദ്ധിപ്പിക്കുകയും മറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കുറച്ച് സമയം സൂര്യന് കീഴില്‍ ചെലവഴിക്കുന്നത് നിങ്ങളുടെ മാനസികാരോ?ഗ്യത്തെ ശക്തിപ്പെടുത്തും.

      ഭാരപ്പെട്ട വീട്ടുജോലികള്‍തറ തുടയ്ക്കല്‍, പാത്രങ്ങള്‍ വൃത്തിയാക്കല്‍, അലക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള വീട്ടുജോലികള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ ഇത് സഹായിക്കുന്നു, ഇത് പല കേസുകളിലും ഡിമെന്‍ഷ്യയുടെ ആരംഭത്തില്‍ സഹായകമാണ്. എന്നാല്‍ സന്ധീ പ്രശ്‌നങ്ങളുള്ളവര്‍ അമിതമായി ജോലി ചെയ്യുന്നത് ഒഴിവാക്കണം.
      Published by:Jayashankar AV
      First published:
      )}