നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Diabetes Day 2021 | ലോക പ്രമേഹദിനം: പ്രമേഹരോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങളും പച്ചക്കറികളും

  World Diabetes Day 2021 | ലോക പ്രമേഹദിനം: പ്രമേഹരോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങളും പച്ചക്കറികളും

  പ്രമേഹം ഇന്ത്യയില്‍ വ്യാപകമായി കാണപ്പെടുന്ന ഒരു രോഗമാണ്

  • Share this:
   ലോകാരോഗ്യ സംഘടന (World Health Organisation), ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ (International Diabetes Federation) എന്നിവയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നവംബര്‍ 14 ന് ലോക പ്രമേഹദിനമായി (World Diabetes Day) ആചരിക്കുന്നു. പ്രമേഹം ഇന്ത്യയില്‍ വ്യാപകമായി കാണപ്പെടുന്ന ഒരു രോഗമാണ്.

   പ്രമേഹ രോഗികള്‍ക്ക് കോവിഡ് -19 ഗുരുതരമായി ബാധിക്കുമെന്നാണ് അനുഭവങ്ങള്‍ കാണിക്കുന്നത്. കോവിഡ് ബാധിച്ച് നിരവധി പ്രമേഹരോഗികളാണ് രാജ്യത്ത് മരണപ്പെട്ടത്. രക്തത്തിലെ അമിതമായ പഞ്ചസാരയുടെ ഫലമാണ് പ്രമേഹം. പ്രമേഹരോഗികള്‍ പലപ്പോഴും ശൗചാലയങ്ങള്‍ തിരയുന്നതും അവര്‍ക്ക് കൂടുതല്‍ വിശപ്പുള്ളതായി തോന്നുന്നതും കാണാം.

   ഭക്ഷണത്തിലൂടെയും മരുന്നുകളിലൂടെയും പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോമായ 1mg പറയുന്നതനുസരിച്ച്, പ്രമേഹം ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം കുറയ്ക്കുന്നു. ഈ അവസ്ഥ വളരെക്കാലം തുടരുകയാണെങ്കില്‍, രോഗിക്ക് മറ്റ് അപകടകരമായ രോഗങ്ങളും വന്നേക്കും.

   ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ വഴിയോ ഭക്ഷണക്രമം വഴിയോ ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാം. നിങ്ങളുടെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സമതുലിതമായ ജീവിതം നയിക്കാനും ചില പഴങ്ങളും പച്ചക്കറികളും സഹായിക്കും. എന്നാല്‍ ചില പഴങ്ങളും പച്ചക്കറികളും പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടതുണ്ട്. കാരണം അതിൽ കാര്‍ബോഹൈഡ്രേറ്റുകളും അന്നജവും അടങ്ങിയിട്ടുണ്ടാകും. അതിനാല്‍ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ലോക പ്രമേഹ ദിനത്തില്‍ പ്രമേഹരോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പഴങ്ങളും പച്ചക്കറികളും അറിയാം:

   പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങളും പച്ചക്കറികളും

   നേന്ത്രപ്പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹരോഗികള്‍ ഒരു നേരംപകുതി നേന്ത്രപ്പഴം മാത്രമേ കഴിക്കാവൂ. ധാരാളം കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. കാരണം കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും.

   ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ആപ്പിളുകള്‍. ആപ്പിളുകള്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും നല്ല ദഹനം നിലനിര്‍ത്തുകയും ചെയ്യുന്നു. പ്രമേഹ രോഗികള്‍ ദിവസവും ഒന്നോ രണ്ടോ ആപ്പിളെങ്കിലും കഴിക്കുന്നത് നല്ലതാണ്.

   പ്രമേഹ രോഗമുള്ളവര്‍ക്ക് പേരക്ക വളരെ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഡയറ്ററി ഫൈബര്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ മധുരത്തിന്റെ അളവ് താരതമ്യേന കുറവാണ്.

   പച്ചക്കറികളില്‍, പ്രമേഹ രോഗികള്‍ കയ്പയ്ക്ക കഴിക്കണം. കാരണം ഇത് രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹത്തിന് ഉത്തമമായ ഫൈറ്റോകെമിക്കലുകള്‍ കയ്പയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

   വേണ്ടയ്ക്കയില്‍ മിറിസ്റ്റിസിന്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.

   പ്രമേഹ രോഗികള്‍ക്ക് സഹായകമായ മറ്റ് പഴങ്ങളില്‍ പിയര്‍ (നഷ്പതി), പീച്ച് (ആടു), ജാവ പ്ലം (ജാമുന്‍) എന്നിവ ഉള്‍പ്പെടുന്നു.

   പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങളും പച്ചക്കറികളും

   മുന്തിരിയിലും ചെറിയിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവ അമിതമായി കഴിക്കരുത്. പഴുത്ത പൈനാപ്പിളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, അതിനാല്‍ പ്രമേഹ രോഗികള്‍ ഇത് ഒഴിവാക്കണം.

   ഉരുളക്കിഴങ്ങ്, മത്തങ്ങ, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികളില്‍ അന്നജവും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹമുള്ളവര്‍ക്ക് നല്ലതല്ല. ഈ പച്ചക്കറികള്‍ വളരെ പരിമിതമായ അളവില്‍ മാത്രമേപ്രമേഹ രോഗികള്‍ ഉപയോഗിക്കാവൂ.
   Published by:Karthika M
   First published:
   )}