നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Food Day 2021 | ഇന്ന് ലോക ഭക്ഷ്യദിനം: കോവിഡ് മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ

  World Food Day 2021 | ഇന്ന് ലോക ഭക്ഷ്യദിനം: കോവിഡ് മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ

  ഇന്ന് ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം (World Food Day) ആണ്. കോവിഡ് -19 (Covid-19) സമയത്ത് പാലിക്കേണ്ട ആരോഗ്യകരമായ ചില ഭക്ഷണ രീതികൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

  world food day 2021

  world food day 2021

  • Share this:
   ആരോഗ്യകരമായ ശരീരം ഉറപ്പാക്കാൻ ശരിയായ പോഷകാഹാരം (Right Nutrition) കഴിക്കേണ്ടത് പരമപ്രധാനമാണ്. ലോകം ഒരു മഹാമാരിയെ നേരിടുന്ന സാഹചര്യത്തിൽ കൊറോണ വൈറസിനെതിരെ (Corona Virus) പോരാടാനുള്ള ഏറ്റവും നല്ല മാർഗം ശക്തമായ പ്രതിരോധശേഷി (Strong Immunity) ഉണ്ടാക്കുക എന്നതാണ്. ഇതിനായി നമ്മൾ വളരെ ആരോഗ്യകരമായ ഭക്ഷണക്രമം (Healthy Diet) പാലിക്കുകയും ഭക്ഷണ ശുചിത്വം (Food Hygiene) പാലിക്കുകയും വേണം.

   ഇന്ന് ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം (World Food Day) ആണ്. കോവിഡ് -19 (Covid-19) സമയത്ത് പാലിക്കേണ്ട ആരോഗ്യകരമായ ചില ഭക്ഷണ രീതികൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം:

   വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ ഭക്ഷണ ശീലങ്ങൾ പാലിക്കുക

   നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനായി നിങ്ങളുടെ ഭക്ഷണത്തിൽ സീസണൽ പഴങ്ങൾ (നാരങ്ങ, തണ്ണിമത്തൻ, മാതളനാരങ്ങ, ഓറഞ്ച്, ആപ്പിൾ, അവോക്കാഡോ തുടങ്ങിയവ) ഉൾപ്പെടുത്തുക.

   ആവശ്യത്തിന് ഇലക്കറികൾ (ചീര, ബ്രൊക്കോളി, ചേന), പയർവർഗ്ഗങ്ങൾ (പയർ, ബീൻസ്), ധാന്യം (ചോളം, അരി), പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, പരിപ്പ് എന്നിവ ഉൾപ്പെടുത്തിയ സമീകൃത ആഹാരം കഴിക്കുക.

   പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തെ ഉത്തേജിപ്പിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണങ്ങളും പരമാവധി കഴിക്കുക. ഇത് അണുബാധ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ മൂലമുള്ള അപകടസാധ്യത കുറയ്ക്കുന്നു.

   ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കാം

   ആരോഗ്യകരമല്ലാത്ത, എണ്ണമയമുള്ള, അന്നജം അടങ്ങിയ ഭക്ഷണങ്ങൾ (ചിപ്സ്, ഫ്രൈ, കുക്കീസ്) ഉപേക്ഷിച്ച് പരിപ്പ്, തൈര്, വറുത്ത താമര വിത്ത് (മഖാന), ഡ്രൈ ഫ്രൂട്സ് എന്നിവ കഴിക്കുന്നത് ശീലമാക്കുക. ബദാം, വാൽനട്ട്, ഉണക്കമുന്തിരി, പിസ്ത, നിലക്കടല, അണ്ടിപ്പരിപ്പ് തുടങ്ങിയ പോഷകഗുണമുള്ള ഡ്രൈ ഫ്രൂട്സ് കഴിക്കുക. അവ പ്രതിരോധശേഷി വർദ്ധിക്കാൻ സഹായിക്കും.

   പഞ്ചസാര കഴിക്കുന്നത് കുറയ്ക്കുക

   നിങ്ങൾ കഴിക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുക. പഞ്ചസാരയിൽ നിന്ന് (6 ടേബിൾസ്പൂൺ) ഊർജ്ജ ഉപഭോഗത്തിന്റെ 5% ൽ താഴെ മാത്രമേ മുതിർന്നവർക്ക് ലഭിക്കുകയുള്ളൂ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മധുരം കഴിക്കണമെന്ന് തോന്നുമ്പോഴൊക്കെ ശുദ്ധമായ പഴങ്ങൾ കഴിയ്ക്കുക. പഞ്ചസാരയ്ക്ക് പകരം ശർക്കര/ഗുർ അല്ലെങ്കിൽ തേൻ എന്നിവ ഉപയോഗിക്കാം.

   കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് കുറയ്ക്കാം

   ഭക്ഷണം അമിതമായി കഴിക്കുകയോ തീരെ കഴിക്കാതിരിക്കുകയോ ചെയ്യരുത്. എല്ലാ ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാക്കുക.

   വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ നന്നായി കഴിക്കുക

   പ്രോസസ്ഡ് ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ടിന്നിലടച്ച ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്ന ശീലം ഒഴിവാക്കുക. ഭക്ഷണം ഓർഡർ ചെയ്യുന്നതിനു പകരം ചൂടുള്ളതും വീട്ടിൽ പാകം ചെയ്തതുമായ ഭക്ഷണം കഴിക്കുക.

   ജലാംശം ആണ് പ്രധാനം

   ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുക. തേങ്ങാവെള്ളം (ശരീരത്തിൽ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ മികച്ചത്), ബട്ടർ മിൽക്ക്, പഴച്ചാറുകൾ എന്നിവ പോലുള്ള പാനീയങ്ങൾ ധാരാളമായി കുടിയ്ക്കുക.നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണ പദ്ധതിയുടെ ഭാഗമായി ഇവ ഉൾപ്പെടുത്തണം, ഈ കോവിഡ് -19 സാഹചര്യങ്ങളിൽ കൂടുതൽ.

   നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണ ക്രമം പരിപാലിക്കുന്നതിൻ്റെ ഭാഗമായി മേൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക. കോവിഡ് -19 സാഹചര്യത്തിൽ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.

   Also Read- World Food Day 2021 | ഇന്ന് ലോക ഭക്ഷ്യദിനം: പട്ടിണിയില്ലാത്ത ലോകം സൃഷ്ടിക്കാൻ നമുക്കുമാകാം 'ഫുഡ് ഹീറോസ്'
   First published:
   )}