• HOME
 • »
 • NEWS
 • »
 • life
 • »
 • Dementia | ഡിമെന്‍ഷ്യ ആഗോളതലത്തില്‍ മരണത്തിന്റെ ഏഴാമത്തെ പ്രധാന കാരണമെന്ന് ലോകാരോഗ്യ സംഘടന

Dementia | ഡിമെന്‍ഷ്യ ആഗോളതലത്തില്‍ മരണത്തിന്റെ ഏഴാമത്തെ പ്രധാന കാരണമെന്ന് ലോകാരോഗ്യ സംഘടന

നിലവില്‍ ലോകമെമ്പാടും 55 ദശലക്ഷത്തിലധികം ആളുകള്‍ ഡിമെന്‍ഷ്യ എന്ന അവസ്ഥയുമായാണ് ജീവിക്കുന്നത്

 • Share this:
  മരണ കാരണമാകുന്ന രോഗങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനം ഡിമെന്‍ഷ്യയ്ക്കെന്ന്(demetia) ലോകാരോഗ്യ സംഘടന (WHO). ഭൂമിയിലെ പ്രായമായ ആളുകള്‍ക്കിടയില്‍ വൈകല്യത്തിന്റെയും ആശ്രിതത്വത്തിന്റെയും പ്രധാന കാരണങ്ങളിലൊന്നാണ് ഡിമെന്‍ഷ്യ അഥവാ ഓർമ്മക്കുറവെന്നും ഡബ്ല്യുഎച്ച്ഒ (who) പറയുന്നു.

  നിലവില്‍ ലോകമെമ്പാടും 55 ദശലക്ഷത്തിലധികം ആളുകള്‍ ഡിമെന്‍ഷ്യ എന്ന അവസ്ഥയുമായാണ് ജീവിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 10 ദശലക്ഷത്തിലധികം പുതിയ ഡിമെന്‍ഷ്യ കേസുകളാണ് റിപ്പോർട്ട്  ചെയ്യുന്നത്.

  ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ് അല്‍ഷിമേഴ്സ് (alzheimers) രോഗമെന്നും ഇത് 60-70% കേസുകള്‍ക്ക് കാരണമായേക്കാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഡിമെന്‍ഷ്യയെ ഏതെങ്കിലും പ്രത്യേക രോഗമായിട്ടല്ല കണക്കാക്കുന്നത്, ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന, ഓര്‍ക്കാനും ചിന്തിക്കാനും അല്ലെങ്കില്‍ തീരുമാനങ്ങള്‍ എടുക്കാനുമുള്ള ദുര്‍ബലമായ കഴിവിന്റെ പൊതുവായ പദമായാണ് ഡിമെന്‍ഷ്യയെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വിവരിക്കുന്നത്.

  ഡിമെന്‍ഷ്യ ബാധിച്ച ആളുകള്‍ക്ക് മാത്രമല്ല, അവരെ പരിചരിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഇത് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഡിമെന്‍ഷ്യയുടെ ഗൗരവം ചൂണ്ടിക്കാണിച്ചു കൊണ്ട് ലോകാരോഗ്യ സംഘടന പറഞ്ഞു.

  ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങളും സിഡിസി പട്ടികപ്പെടുത്തിയിട്ടുണ്ട്, ഇത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ഡിമെന്‍ഷ്യ ഉള്ള ആളുകള്‍ക്ക് ഓര്‍മ്മ, ശ്രദ്ധ, ആശയവിനിമയം, യുക്തിവാദം, വിധി, പ്രശ്‌നപരിഹാരം എന്നിവയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഏജന്‍സി പറഞ്ഞു. കൂടാതെ, പ്രായമാകുമ്പോഴുണ്ടാകുന്ന കാഴ്ചയിലെ മാറ്റങ്ങള്‍ക്ക് അപ്പുറമാണ് അവരുടെ കാഴ്ചപ്പാടുകളെന്നും അതില്‍ പറയുന്നു.

  ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍:

  - പരിചിതമായ സ്ഥലങ്ങളില്‍ വഴിതെറ്റുന്നു
  - പരിചിതമായ വസ്തുക്കളെ സൂചിപ്പിക്കാന്‍ അസാധാരണമായ വാക്കുകള്‍ ഉപയോഗിക്കുന്നു
  - അടുത്ത കുടുംബാംഗങ്ങളുടെയോ സുഹൃത്തിന്റെയോ പേരുകള്‍ മറക്കുന്നു
  - പഴയ ഓര്‍മ്മകള്‍ മറക്കുന്നു
  - ഒറ്റയ്ക്ക് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല

  നിര്‍ഭാഗ്യവശാല്‍, ഡിമെന്‍ഷ്യ ഭേദമാക്കാന്‍ നിലവില്‍ ഒരു ചികിത്സയും ലഭ്യമല്ലെന്നാണ് ഡബ്ല്യുഎച്ച്ഒ (WHO) പറയുന്നത്.

  Also Read-Healthy Heart | ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

  പ്രധാന ലക്ഷ്യങ്ങള്‍:

  - നേരത്തെയുള്ള രോഗനിര്‍ണയം
  - മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തൽ
  - രോഗത്തെ യഥാസമയം തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുക
  - പെരുമാറ്റത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക
  - പരിചരിക്കുന്നവര്‍ക്ക് മതിയായ വിവരങ്ങളും പിന്തുണയും നല്‍കുക

  Also Read-Sugar Causes Cancer | പഞ്ചസാരയുടെ അമിതോപയോഗം അർബുദത്തിന് കാരണമാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

  പല തരത്തിലുള്ള ഡിമെന്‍ഷ്യകളുണ്ട്. വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി ബോഡി ഡിമെന്‍ഷ്യ, ഫ്രോണ്ടോ-ടെമ്പറല്‍ ഡിമെന്‍ഷ്യ, മിക്സഡ് ഡിമെന്‍ഷ്യ തുടങ്ങിയവ അതില്‍പ്പെടുന്നു. പലപ്പോഴും 65 വയസ്സിനു മുകളിലുള്ളവരെയാണ് മറവിരോഗം ബാധിക്കുകയെങ്കിലും ഇത് സാധാരണ നിലയില്‍ വാര്‍ദ്ധക്യത്തിന്റെ മാത്രം ഭാഗമല്ല. ചെറുപ്പക്കാരെയും ഇത് ബാധിച്ചേക്കാം.
  Published by:Jayashankar AV
  First published: