നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Heart Day 2021 | ഇന്ന് ലോക ഹൃദയദിനം; ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാനുള്ള 5 വഴികൾ

  World Heart Day 2021 | ഇന്ന് ലോക ഹൃദയദിനം; ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാനുള്ള 5 വഴികൾ

  ഹൃദയ സംബന്ധമായ രോഗങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 29നാണ് ലോകമെമ്പാടും ലോക ഹൃദയദിനം ആചരിക്കുന്നത്

  • Share this:
   ഹൃദയ സംബന്ധമായ രോഗങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 29നാണ് ലോകമെമ്പാടും ലോക ഹൃദയദിനം (World Heart Day) ആചരിക്കുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ നേരത്തെ കണ്ടെത്തിയില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയാകും. 2000ൽ, വേൾഡ് ഹാർട്ട് ഫെഡറേഷനാണ് ലോക ഹൃദയദിനം ഒരു വാർഷിക ദിനാചരണമായി നടത്താൻ തീരുമാനിച്ചത്. അന്നുമുതൽ, ലോകമെമ്പാടുമുള്ള ആളുകളെ അവരുടെ ഹൃദയത്തെ പരിപാലിക്കാൻ ഓർമ്മിപ്പിക്കുന്നതിനായി ഈ ദിനത്തിൽ വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. രോഗശമനത്തെക്കാൾ മുൻകരുതലാണ് എപ്പോഴും ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് നല്ലത്. രോഗങ്ങളിൽ നിന്ന് സ്വയം രക്ഷിക്കുന്നതിന് ഒരു വ്യക്തിക്ക് സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികളുടെ ഒരു പട്ടിക ഇതാ..
   ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ ഒരാൾക്ക് ചെയ്യാവുന്ന 5 വഴികൾ ഇതാ:

   ആരോഗ്യകരമായ ഭാരം നിലനിർത്തുക

   നിങ്ങൾക്ക് അമിതഭാരമുണ്ടെങ്കിൽ അത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. അമിതവണ്ണം മറ്റ് ഹൃദ്രോഗസാധ്യത ഘടകങ്ങളായ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ്, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നത് വഴി അപകടസാധ്യത കുറയ്ക്കാം.

   മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, പുകവലി ഒഴിവാക്കുക

   അമിതമായി മദ്യം കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുക മാത്രമല്ല, അധിക കലോറി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മദ്യപാനവും പുകവലിയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. സിഗരറ്റ് വലിക്കുന്നത് ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

   മാനസിക സമ്മർദ്ദം നിയന്ത്രിക്കുക

   ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സമ്മർദ്ദം ഒരു വലിയ കാരണമാണ്. സമ്മർദ്ദം നിയന്ത്രിക്കുക എന്നത് വളരെ അത്യാവശ്യമാണ്, പ്രത്യേകിച്ച് കോവിഡ് -19 മഹാമാരി സമയത്ത്. മാനസിക സമ്മർദ്ദം രക്തസമ്മർദ്ദം ഉയർത്തും. കടുത്ത മാനസിക സമ്മർദ്ദം ഹൃദയാഘാതത്തിനും ഒരു "ട്രിഗർ" ആകാം. വ്യായാമം, സംഗീതം കേൾക്കൽ, ധ്യാനം എന്നിവ മാനസിക സമ്മർദ്ദത്തെ നേരിടാനുള്ള മികച്ച മാർഗങ്ങളാണ്.

   പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക

   പ്രമേഹ രോഗിമുള്ളവർക്ക് ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണ്. കാലക്രമേണ, പ്രമേഹം കാരണമുള്ള രക്തത്തിലെ ഉയർന്ന പഞ്ചസാര ഒരു വ്യക്തിയുടെ രക്തക്കുഴലുകളെയും ഹൃദയത്തെ നിയന്ത്രിക്കുന്ന ഞരമ്പുകളെയും നശിപ്പിക്കും. അതിനാൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണം.

   മതിയായ ഉറക്കം

   മതിയായ ഉറക്കക്കുറവ് ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ നിങ്ങളുടെ ഉറക്കത്തിൽ ഒരിയ്ക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഉറക്കക്കുറവ് ഈ അസുഖങ്ങൾ കൂടുതൽ ഹൃദയത്തെ ദുർബലമാക്കുന്നതിലേക്ക് നയിക്കുന്നു. മുതിർന്നയാളുകൾ രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം. നിങ്ങൾക്ക് ഉറങ്ങാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുക.
   Published by:Karthika M
   First published:
   )}