നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • World Rabies Day 2021: ഇന്ത്യയിൽ ഒരു വർഷം പേവിഷബാധയേറ്റു മരിക്കുന്നത് 20,000ലേറെപ്പേർ

    World Rabies Day 2021: ഇന്ത്യയിൽ ഒരു വർഷം പേവിഷബാധയേറ്റു മരിക്കുന്നത് 20,000ലേറെപ്പേർ

    പ്രശസ്ത ഫ്രഞ്ച് രസതന്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ലൂയി പാസ്ചറിന്റെ ചരമവാർഷിക ദിനമായ സെപ്റ്റംബർ 28 ആണ് ലോക റാബീസ് ദിനത്തിന്റെ തീയതിയായി തിരഞ്ഞെടുത്തിരിക്കുന്നത്

    Image: Shutterstock

    Image: Shutterstock

    • Share this:
      സെപ്തംബർ 28 നാണ് ലോക റാബീസ് ദിനമായി ആചരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ദിവസം അടയാളപ്പെടുത്തുന്നതിനു പിന്നിലെ പ്രധാന ലക്ഷ്യം പേവിഷബാധ പ്രതിരോധവും നിയന്ത്രണവും കൂടുതൽ ഫലപ്രദമാകുന്ന വിധം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.

      പ്രശസ്ത ഫ്രഞ്ച് രസതന്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ലൂയി പാസ്ചറിന്റെ ചരമവാർഷിക ദിനമായ സെപ്റ്റംബർ 28 ആണ് ലോക റാബീസ് ദിനത്തിന്റെ തീയതിയായി തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹവും സംഘവും ചേർന്നാണ് ആദ്യമായി ഫലപ്രദമായ റാബീസ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഒരു വ്യക്തിയെയോ മൃഗത്തെയോ ക്രൂരനായ ഒരു മൃഗത്താൽ പോറലോ കടിയോ ഏറ്റാണ് മാരകമായ റാബീസ് രോഗം ഉണ്ടാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഓരോ വർഷവും 20,000 ൽ അധികം ആളുകൾ പേവിഷബാധയേറ്റു മരിക്കുന്നുണ്ട്.

      അലയൻസ് ഫോർ റാബീസ് കൺട്രോൾ, സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, യുഎസ്എ എന്നിവയുടെ സഹകരണത്തോടെ 2007 ൽ നടന്ന ഒരു പരിപാടിയിലാണ് ആദ്യമായി ലോക റാബീസ് ദിനം ആചരിച്ചത്. കാലക്രമേണ ആളുകൾ രോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരായപ്പോൾ, ദിവസത്തിന്റെ പ്രാധാന്യവും വർദ്ധിച്ചു. 15 -ാമത് ലോക റാബീസ് ദിനത്തിന്റെ വിഷയം 'റാബീസ്: വസ്തുതകളാണ്, ഭയമല്ല' എന്നതാണ്.

      ഈ ദിവസം ആചരിക്കുന്നതിന്റെ ഭാഗമായി, വിവിധ സ്ഥലങ്ങളിൽ വാക്സിനേഷൻ ഡ്രൈവുകൾ നടത്തുകയും രോഗവ്യാപനം തടയാൻ ജനങ്ങൾക്ക് അവബോധം നൽകുകയും ചെയ്യാറുണ്ട്. അതിനു പുറമേ മാരത്തോൺ ഓട്ടം, ക്വിസ്, ഉപന്യാസ രചനാ മത്സരങ്ങൾ, ചർച്ചകൾ, മറ്റ് സംവേദനാത്മക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നതും രോഗത്തെക്കുറിച്ചും ദിവസത്തെക്കുറിച്ചും അവബോധം വളർത്താൻ ലോകത്തെ സഹായിക്കുന്നു. സ്കൂളുകളും കോളേജുകളും പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരത്തിൽ വാക്സിനേഷൻ ക്യാമ്പുകളും ബോധവൽക്കരണ കാമ്പെയ്നുകളും സംഘടിപ്പിക്കാറുണ്ട്.

      ലോകമെമ്പാടുമുള്ള കൊറോണ വൈറസ് സാഹചര്യം കാരണം ഈ വർഷം നടക്കുന്ന വാക്സിനേഷൻ ക്യാമ്പുകളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, പേവിഷബാധയെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ദിവസവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ഓൺലൈൻ വഴി നടക്കുമെന്നാണ് റിപ്പോർട്ടുകൾ.ഈ ദിവസവുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കാൻ താൽപ്പര്യമുള്ള ആളുകൾക്ക് സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും കൂടുതൽ പേർക്ക് എലിപ്പനിയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും കഴിയും.
      Published by:Naveen
      First published:
      )}