നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • World Rose Day 2021: ആരാണ് മെലിണ്ട റോസ്; അർബുദത്തിനെതിരെ പോരാടിയ 12 വയസ്സുകാരിയെ അറിയൂ

  World Rose Day 2021: ആരാണ് മെലിണ്ട റോസ്; അർബുദത്തിനെതിരെ പോരാടിയ 12 വയസ്സുകാരിയെ അറിയൂ

  അര്‍ബുദം എന്ന മാരക രോഗത്തിനെതിരെ പടപൊരുതി ജീവിക്കുന്ന ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് പ്രതീക്ഷയുടെ നാളം ആശംസിച്ച് കൊണ്ട് ഒരു ദിനം

  • Share this:
   ജീവിതത്തിലെ ഏറ്റവും മഹത്തരമായ കാര്യം ആര്‍ക്കെങ്കിലും ഒരാള്‍ക്കെങ്കിലും ജീവിക്കാന്‍ ഒരു പ്രതീക്ഷ നല്‍കുക എന്നതാണ്. അര്‍ബുദം എന്ന മാരക രോഗത്തിനെതിരെ പടപൊരുതി ജീവിക്കുന്ന ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് പ്രതീക്ഷയുടെ നാളം ആശംസിച്ച് കൊണ്ട് ഒരു ദിനം. അതാണ് സെപ്റ്റംബര്‍ 22 ന് ആചരിച്ച് വരുന്ന റോസ് ദിനം.

   അര്‍ബുദത്തിനെതിരെ പോരാടാന്‍ നിയോഗിക്കപ്പെടുന്നവരെ കാത്തു നില്‍ക്കുന്നത് കാഠിന്യവും ദൈര്‍ഖ്യവുമേറിയൊരു പോരാട്ട പരമ്പരയാണ്. അര്‍ബുദം നല്‍കുന്ന ശാരീരിക പ്രത്യാഘാതങ്ങള്‍ മാത്രമല്ല രോഗികളെ തളര്‍ത്തുന്നത്. അത് നല്‍കുന്ന ഉത്കണ്ഠയും, മാനസിക ആഘാതവും വേദനയുമെല്ലാം വാക്കുകള്‍ക്കതീതമാണ്. രോഗത്തിനെതിരായ ഈ പോരാട്ടത്തില്‍ രോഗി ചിലപ്പോഴെങ്കിലും വൈകാരികമായി തളര്‍ന്നു പോയേക്കാം. അവരുടെ കഷ്ട ദിനങ്ങളില്‍ മുന്നോട്ട് പോകണമെങ്കില്‍ ഒരുപാട് ധൈര്യവും ശുഭാപ്തി വിശ്വാസവും കൂടിയേതീരൂ. ഇത് അവര്‍ക്ക് അവരെ പിന്തുണച്ച് കൂടെ നില്‍ക്കുന്നവരുടെ മനസ്സിലും ഉണ്ടാകണം. എന്നാല്‍ മാത്രമേ ഗുണപ്രദമായ ഒരു ഫലമുളവാക്കാന്‍ സാധിക്കൂ.

   ലോകമമ്പൊടുമുള്ള എല്ലാ അര്‍ബുദ രോഗികളും കൈക്കൊള്ളുന്ന സമാനതകളില്ലാത്ത ധീരതയെ ആദരിക്കാനും ഭയാനകമായ അര്‍ബുദമെന്ന രോഗത്തിന്റെ പാതയിലൂടെ നടക്കേണ്ടി വന്നവരെ പ്രതീക്ഷയും ഐക്യദാര്‍ഢ്യവും പകരാനുമാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. അതിനൊപ്പം തന്നെ, അര്‍ബുദം നേരത്തെ തന്നെ തിരിച്ചറിയുന്നതിനും പ്രതിരോധത്തെക്കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു ദിനമായും ഈ അവസരം ആചരിച്ചു പോരുന്നു. അത് വഴി രോഗമുക്തി മാത്രമല്ല അര്‍ബുദ കാരണമാകുന്ന പല മാരകമായ അവസ്ഥകളില്‍ നിന്നും രക്ഷപെടാനും സാധിക്കും.

   മെലിണ്ട റോസ് എന്ന 12 വയസ്സുകാരിയുടെ ഓര്‍മ്മയിലാണ് ലോക റോസ് ദിനം ആചരിക്കുന്നത്. ഒരു കനേഡിയന്‍ പെണ്‍കുട്ടിയായ റോസില്‍ അപൂര്‍വ്വമായി മാത്രം കണ്ടെത്തുന്ന അസ്‌കിന്‍ ട്യൂമര്‍ എന്ന രക്താര്‍ബുധം പടര്‍ന്നു പിടിച്ചിരുന്നു. ഒരു വ്യാഴവട്ട കാലം മാത്രം ഈ ഭൂമിയില്‍ ജീവിച്ച് കടന്നു പോയ റോസ് തന്റെ ഹൃസ്വമായ സമയത്തിനുള്ളില്‍ ഒട്ടേറെപ്പേരുടെ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിച്ചാണ് കടന്നു പോയത്.

   അവളുടെ അവസാന ശ്വാസം വരെയും, തന്നെ കാര്‍ന്നു തിന്നുന്ന രോഗത്തിനെതിരെ ധീരമായിത്തന്നെ പോരാട്ടം നടത്തി. അവളുടെ ജീവിത്തിലെ അവസാന ആറു മാസങ്ങളില്‍, തന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞിട്ടും, അവള്‍ സ്വന്തം ജീവിതത്തിനായി പോരാടുകയും മറ്റുള്ളവരുടെ ജീവിതങ്ങളില്‍ വെളിച്ചവും ശുഭപ്രതീക്ഷകളും നിറയ്ക്കുന്നതിനുള്ള ശ്രമങ്ങളും നടത്തിപ്പോന്നു.അവള്‍ക്കു ചുറ്റുമുള്ള, അര്‍ബുദത്തിനെതിരെ പോരാട്ടം നടത്തുന്ന പോരാളികള്‍ക്കായി റോസ് കവിതകളും, കത്തുകളും, ഈമെയിലുകളും എഴുതി അയച്ചു. മനുഷ്യനെ തകര്‍ക്കുന്ന വേദനാജനകമായ പ്രക്രിയയിലൂടെയാണ് ഓരോ അര്‍ബുദ രോഗികളും തങ്ങളുടെ ചികിത്സയ്ക്കായി കടന്നു പോകുന്നത്.

   അവളുടെ ആത്യന്തികമായ ലക്ഷ്യം താന്‍ കിടന്ന ആശുപത്രിയില്‍ എപ്പോഴും സന്തോഷവും പ്രകാശവും പരത്തുക എന്നതായിരുന്നു. അവളുടെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ ഇതായിരുന്നു. അതിന്റെ ഫലമായി അവളുടെ മരണ ശേഷം, ലോക റോസ് ദിനം അവളുടെ ധീരമായ യാത്രയുടെ അനുസ്മരണമായി ആചരിച്ചു തുടങ്ങി.അവളുടെ ഓര്‍മ്മ കാത്തു സൂക്ഷിച്ചു കൊണ്ട്, ഈ ദിവസത്തില്‍ ആളുകള്‍ അര്‍ബുദത്തിനെതിരെ പൊരുതുന്നവര്‍ക്കും അവര്‍ കാവലായി നില്‍ക്കുന്നവര്‍ക്കും റോസാപ്പൂക്കള്‍ അയച്ച് കൊടുത്ത് തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ നടത്തുന്ന ദുര്‍ഘടമായ യാത്രയ്ക്ക് നല്‍കുന്ന ആദരവ് കൂടിയാണിത്.

   ആളുകള്‍ രോഗികള്‍ക്ക് റോസാപ്പൂവിന് പുറമേ, സമ്മാനങ്ങളും ആശംസാ കാര്‍ഡുകളും നല്‍കാറുണ്ട്. അര്‍ബുദത്തിനെ അതിജീവിച്ചവരും ആരോഗ്യ പരിപാലക പ്രവര്‍ത്തകരും അര്‍ബുദത്തിനെതിരെ ഈ ദിനത്തില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നുണ്ട്.
   Published by:Karthika M
   First published:
   )}