• HOME
  • »
  • NEWS
  • »
  • life
  • »
  • HEALTH WORLD SUICIDE PREVENTION DAY IN EVERY 40 SECONDS THERE OCCURS A SUICIDE GLOBALLY HOW CAN WE PREVENT THIS NAV

World Suicide Prevention Day | ലോകത്ത് ഓരോ 40 സെക്കന്‍ഡിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നു; ഈ പ്രവണത എങ്ങനെ തടയാം?

ആത്മഹത്യ ഒരു ലോകവ്യാപകമായ ആശങ്കയും എല്ലാ രാജ്യങ്ങളിലെയും ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നവുമാണ്. ആത്മഹത്യകള്‍ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ലോകമെമ്പാടും പ്രതിവര്‍ഷം ഏകദേശം 800,000 ആളുകളാണ് ആത്മഹത്യ ചെയ്യുന്നത്. അതായത് ലോകത്ത് ഓരോ 40 സെക്കന്‍ഡിലും ഒരു ജീവന്‍ സ്വയം അവസാനിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിലെ ആത്മഹത്യകള്‍ 75%ത്തിലധികം വരും. ആത്മഹത്യ ഒരു ലോകവ്യാപകമായ ആശങ്കയും എല്ലാ രാജ്യങ്ങളിലെയും ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നവുമാണ്. ആത്മഹത്യകള്‍ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.

    ഈ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 10ന് ലോക ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ആത്മഹത്യ തടയുന്നതിനുള്ള ആഗോള പ്രതിബദ്ധത പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. നമ്മുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെയും അവബോധം വളര്‍ത്തുന്നതിലൂടെയും നടപടിയെടുക്കുന്നതിലൂടെയും സമൂഹത്തിലെ ആത്മഹത്യ പ്രവണതകള്‍ ഒരുപരിധി വരെ തടയാം. ഈ ആശയങ്ങള്‍ ശക്തിപ്പെടുത്താന്‍ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിലൂടെ സാധിക്കും.

    ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
    1960ല്‍ വിയന്നയില്‍ പ്രൊഫസര്‍ എര്‍വിന്‍ റിംഗലും ഡോ. നോര്‍മന്‍ ഫാബെര്‍ലോയും ചേര്‍ന്ന് സ്ഥാപിച്ച ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ (ഐഎഎസ്പി), ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് 2003ലാണ് 'ആത്മഹത്യാ പ്രതിരോധ ദിനം' ആദ്യമായി ആചരിച്ചത്. ആത്മഹത്യ പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിതര സംഘടനയാണ് (എന്‍ജിഒ) ഐഎഎസ്പി. ഐഎഎസ്പി-യില്‍ നിലവിൽ 77 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും സന്നദ്ധപ്രവര്‍ത്തകരും ഉള്‍ക്കൊള്ളുന്നു.

    ഈ ദിനം ആചരിക്കുന്നതിന്റെ പ്രാഥമിക ഉദ്ദേശ്യം ''ആത്മഹത്യ തടയാന്‍ കഴിയും'' എന്ന സന്ദേശം പ്രചരിപ്പിക്കുക എന്നതാണ്. ലോക ആത്മഹത്യ പ്രതിരോധ ദിനത്തില്‍, ഇതുവരെ 16 പ്രമേയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ആഗോള ആത്മഹത്യ റിപ്പോര്‍ട്ട് - ''പ്രിവന്റിംഗ് സൂയിസൈഡ്: എ ഗ്ലോബല്‍ ഇംപെറേറ്റീവ്'', 2014-ല്‍ പുറത്തിറങ്ങി. ഈ റിപ്പോര്‍ട്ട്, ആത്മഹത്യ തടയുന്നതിനും ആഗോള പൊതുജനാരോഗ്യത്തിന് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്.

    വിദ്യാഭ്യാസ, സ്മാരക പരിപാടികള്‍, പത്രസമ്മേളനങ്ങള്‍, കോണ്‍ഫറന്‍സുകള്‍, കൂടാതെ ഫേസ്ബുക്ക്, ട്വിറ്റര്‍ കവറേജ് എന്നിവയുള്‍പ്പെടെ 70 -ലധികം രാജ്യങ്ങളില്‍ 300ലധികം പ്രവര്‍ത്തനങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ ഐഎഎസ്പി നടത്തിയിട്ടുണ്ട്. ആത്മഹത്യയ്ക്കുള്ള മുന്നറിയിപ്പ് സൂചനകളും അപകടസാധ്യത ഘടകങ്ങളും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഒറ്റക്കെട്ടായി എടുക്കുന്ന ഒരു ചെറിയ നടപടി വലിയ മാറ്റമുണ്ടാക്കിയേക്കാം.

    2021ലെ ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ പ്രമേയം
    ''പ്രവര്‍ത്തനത്തിലൂടെ പ്രതീക്ഷ സൃഷ്ടിക്കുക'' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. സങ്കീര്‍ണ്ണമായ ആത്മഹത്യ പ്രവണത പ്രശ്‌നങ്ങളുമായി സംവദിക്കാന്‍ ആളുകളെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മികച്ച സന്ദേശമാണിത്. ഐഎഎസ്പി പ്രസിഡന്റ് പ്രൊഫസര്‍ റോറി ഒ കോണര്‍ പറയുന്നതനുസരിച്ച്, ഇത് ഒരു പുതിയ ലക്ഷ്യബോധം പകര്‍ന്നു നല്‍കാനുള്ള ദൃഡനിശ്ചയത്തെ പ്രതിനിധാനം ചെയ്യുന്നു. അവര്‍ വേദനിപ്പിക്കുമെന്ന് വിശ്വസിക്കുന്ന ഒരാളുമായി ബന്ധപ്പെടാനുള്ള കഴിവുകളും ധൈര്യവും നല്‍കി വ്യക്തികളെ പ്രാപ്തരാക്കുകയും സജ്ജമാക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.
    Published by:Naveen
    First published:
    )}