• HOME
  • »
  • NEWS
  • »
  • life
  • »
  • World Tourism Day 2021: പകർച്ചവ്യാധിക്കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

World Tourism Day 2021: പകർച്ചവ്യാധിക്കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

മാസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങാന്‍ പോകുമ്പോള്‍ എങ്ങനെയാണ് സുരക്ഷിതമായി യാത്ര ചെയ്യുക എന്ന കാര്യത്തില്‍ നമുക്കേവര്‍ക്കും കൗതുകമുണ്ടാകും.

  • Share this:
കോവിഡ് 19 എന്ന മഹാമാരി ആളുകള്‍ യാത്ര ചെയുന്ന രീതികളില്‍ അടിമുടി അഴിച്ചുപണി നടത്തിയിരിക്കുകയാണ്. അത് ഹോട്ടല്‍ ലോബികളിലെ സാനിട്ടൈസറുകളില്‍ തുടങ്ങി, മാസ്‌കിട്ട് മാത്രം എത്തുന്ന പരിചാരികമാരിലും, കേന്ദ്രീകൃത ലോക്ക്ഡൗണുകള്‍ തിരിച്ചറിയാനുള്ള ട്രെയ്സിങ്ങ് ആപ്പുകളില്‍ വരെ എത്തി നില്‍ക്കുന്നു. പകര്‍ച്ചവ്യാധിയെ തടയാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം വീടുകളില്‍ തന്നെ ഒതുങ്ങുകയാണെന്ന തിരിച്ചറിവ് നമ്മളെ വീടുനുള്ളില്‍ സ്വയം ബന്ധിക്കുന്നതില്‍ എത്തിച്ചു. കാര്യങ്ങള്‍ ഇങ്ങനെ മുന്നേറുമ്പോള്‍ മാസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങാന്‍ പോകുമ്പോള്‍ എങ്ങനെയാണ് സുരക്ഷിതമായി യാത്ര ചെയ്യുക എന്ന കാര്യത്തില്‍ നമുക്കേവര്‍ക്കും കൗതുകമുണ്ടാകും.

നിങ്ങളുടെ വ്യക്തിപരമായ സുരക്ഷയും പൊതുസുരക്ഷയും പരമാവധി കണക്കിലെടുത്ത് ഒരു വിലയിരുത്തലില്‍ വൈദ്യ രംഗത്തെ വിദഗ്ദന്മാര്‍ എത്തിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ വീണ്ടും യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണെങ്കില്‍, നിങ്ങളുടെയും നിങ്ങള്‍ക്ക് ചുറ്റുമുള്ളവരുടെയും സുരക്ഷയ്ക്കായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷികമായ കാര്യമാണ്.
നയങ്ങള്‍ അറിയുക

വിവിധ രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍, പട്ടണങ്ങള്‍ എന്നിവ ഇതിനോടകം തന്നെ കോവിഡ് -19 യാത്രാ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമുമ്പ് വിനോദസഞ്ചാരികള്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന കാര്യങ്ങള്‍ നടപ്പിലാക്കി കൊണ്ടുള്ള നിയന്ത്രണ സംവിധാനങ്ങളാണ് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്. വരുന്ന ആഴ്ചകളില്‍ നിങ്ങള്‍ ഒരു യാത്ര ആസൂത്രണം ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വിമാന സേവനം, സന്ദര്‍ശന സ്ഥലത്തെ താമസ സൗകര്യം, പ്രാദേശിക നിയന്ത്രണങ്ങള്‍ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തി, വേണ്ട മുന്‍കരുതലുകള്‍ കൈക്കൊണ്ട് യാത്രയ്ക്കായുള്ള സുരക്ഷാ നടപടികള്‍ ആരംഭിക്കുക. എവിടെയാണ് പോകുന്നതെങ്കിലും അവിടെല്ലാം നിങ്ങള്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷിക്കാന്‍ സാധിക്കുന്ന മൂന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍, നിര്‍ബന്ധിത മാസ്‌കുകളും, നിശ്ചിത ഇടവേളകളിലെ കൈകഴുകലും, സാമൂഹിക അകലം പാലിക്കുക എന്ന നിര്‍ദ്ദേശവുമാണ്.

സുരക്ഷിതമായിരിക്കാന്‍, നിങ്ങള്‍ ക്വാറന്റീനിലാകാനുള്ള സാധ്യതയെ മുന്നില്‍ കണ്ടു കൊണ്ട് സാധനങ്ങള്‍ പാക്ക് ചെയ്യുക. സേവനങ്ങള്‍ ലഭ്യമല്ലാത്ത സ്ഥിതിയെ നേരിടാന്‍ സ്വയം സജ്ജമായിരിക്കുക. വിമാനങ്ങളില്‍ സാധാരണ ലഭിക്കുന്ന ഭക്ഷണമോ പാനീയങ്ങളോ ഉള്‍പ്പെടണമെന്നില്ല. അതിനാല്‍ ആവശ്യമായേക്കാവുന്ന ലഘുഭക്ഷണങ്ങള്‍ നിങ്ങളോടൊപ്പം കരുതുക. നിങ്ങള്‍ യാത്ര ചെയ്യുന്ന വിമാനത്തിന്റെ സീറ്റ്, താമസിക്കുന്ന സ്ഥലം, യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ള മറ്റേതെങ്കിലും സ്ഥലങ്ങള്‍ എന്നിവയ്ക്ക് ഒരു അധിക സുരക്ഷിതത്വം നല്‍കാനായി, ആവശ്യത്തിന് അണുനാശിനി വൈപ്പുകള്‍ നിങ്ങള്‍ക്കൊപ്പം കരുതുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പിന്റെ നില സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ വാക്‌സിനേഷന്‍ കാര്‍ഡ് തീര്‍ച്ചയായും ഒപ്പം കരുതുക. നിങ്ങള്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് നടത്തിയെന്ന് തെളിയിക്കാന്‍ സഹായിക്കുന്ന കോവിഡ് ടെസ്റ്റുകളുടെ ഫലങ്ങളും ഒപ്പം കരുതുക.

നിങ്ങളുടെ സംഘത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരിക്കല്‍ മാത്രമോ അല്ലങ്കില്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതോ ആയ അധിക മാസ്‌കുകള്‍ കൈയില്‍ കരുതുക. രോഗസാധ്യത കുറയ്ക്കുന്നതിന് കൈയില്‍ സ്ഥിരമായി സാനിറ്റൈസര്‍ ഉണ്ടായിരിക്കുന്നതും നല്ലതാണ്.

പരസ്പര സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക

വിമാനത്താവളം, വിമാനം, ഹോട്ടല്‍/താമസം, ഭക്ഷണ വിതരണം, വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളിലെ പങ്കിട്ടുള്ള യാത്ര, തുടങ്ങിയവയ്ക്കുള്ള സൗകര്യം ഓണ്‍ലൈനായി ലഭ്യമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് അഭികാമ്യമാണ്. ഇത് നിങ്ങളെ സാമൂഹിക അകലം പാലിക്കുന്നതിനും കൂടുതല്‍ പ്രതലങ്ങളുമായുള്ള ബന്ധം ഒഴിവാക്കുന്നതിനും സഹായകമാകും. ചില ഹോട്ടലുകള്‍ അവരുടെ സ്വകാര്യ ആപ്പ്, നിങ്ങളുടെ മുറിയുടെ താക്കോലായി ഉപയോഗിക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.

അടിസ്ഥാന സുരക്ഷാ കരുതല്‍ നടപടികള്‍

യാത്രയ്ക്ക് മുന്‍പ്, കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ല എങ്കില്‍ കഴിയുമെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കേണ്ടതാണ്. നിങ്ങള്‍ ഇതുവരെ കോവിഡ് -19 നെതിരെ പൂര്‍ണമായി പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചിട്ടില്ല എങ്കില്‍, നിങ്ങള്‍ക്ക് വൈറസ് ബാധ ഏറ്റിട്ടില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി നിങ്ങളുടെ യാത്രയ്ക്ക് ഒന്നോ മൂന്നോ ദിവസം മുമ്പ് കോവിഡ് പരിശോധന നടത്തുക. നിങ്ങള്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍, മൂന്ന് മുതല്‍ അഞ്ച് ദിവസത്തിന് ശേഷം സ്വയം കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും, ഫലങ്ങള്‍ എന്തുതന്നെയായാലും ഏഴ് ദിവസത്തേക്ക് സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയും ചെയ്യണം. നിങ്ങള്‍ കോവിഡ് ടെസ്റ്റിന് വിധേയരാകുന്നില്ല എങ്കില്‍, പത്ത് ദിവസത്തേക്ക് സ്വയം ക്വാറന്റീന്‍ സ്വീകരിക്കേണ്ടതാണ്.

നിങ്ങള്‍ പ്രതിരോധ കുത്തി വെയ്പ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇല്ലങ്കിലും, പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ എപ്പോഴും മാസ്‌ക് ധരിക്കുകയും ആളുകളില്‍ നിന്ന് ആറടി ദൂരത്തില്‍ അകലം പാലിക്കുകയും വേണം. അതു പോലെതന്നെ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുകയും, യാത്രയ്ക്കിടെ ഇടയ്ക്കിടെ കൈ കഴുകുകയോ സാനിട്ടൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. കൂടാതെ, നിങ്ങളുടെ ഉല്ലാസ സമയത്തും രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്ന് സദാ ജാഗരുകരായിരിക്കുകയും വേണം.
Published by:Jayashankar AV
First published: