ഇന്റർഫേസ് /വാർത്ത /Life / Happy Yoga Day 2021 | കോവിഡ് മഹാമാരി കാലത്ത് യോഗ പരിശീലിക്കാൻ സഹായിക്കുന്ന ആപ്പുകൾ അറിയാം

Happy Yoga Day 2021 | കോവിഡ് മഹാമാരി കാലത്ത് യോഗ പരിശീലിക്കാൻ സഹായിക്കുന്ന ആപ്പുകൾ അറിയാം

(Representational Photo: Shutterstock)

(Representational Photo: Shutterstock)

മികച്ച അഞ്ച് യോഗ ആപ്പുകൾ അറിയാം

  • Share this:

കോവിഡ് മഹാമാരി കാലത്ത് വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവും ഉന്മേഷവും നിലനിർത്താൻ മൊബൈൽ ആപ്പുകൾ തിരയുന്നവരാണ് നമ്മിൽ പലരും. പ്രധാനമായും യോഗ ചെയ്യാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ ഏതൊക്കെയാണെന്ന് പലരും അന്വേഷിക്കാറുണ്ട്. ആരോഗ്യപരമായ ഉന്മേഷവും മനസ്സമാധാനവും പ്രദാനം ചെയ്യുന്നതിനാൽ യോഗ ഏതു പ്രായത്തിലും ജീവിതശൈലിയിലും ഉള്ള വ്യക്തികൾക്ക് പ്രയോജനകരമാണ്. നിങ്ങളുടെ മനസ്സും ശരീരവും ആരോഗ്യകരമായി നിലനിർത്തുന്നതിന് ഈ യോഗ ദിനത്തിൽ നിങ്ങൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു പുതിയ ദിനചര്യ ആരംഭിക്കാൻ സാധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന മികച്ച അഞ്ച് യോഗ ആപ്പുകൾ ഇതാ:

ഡൗൺ ഡോഗ്  (Down Dog)

ഏറ്റവും പ്രശസ്തമായ ഡൗൺ ഡോഗ് എന്ന യോഗ ഭാവത്തിന്‍റെ പേരാണ് ഈ ആപ്പിന് നൽകിയിരിക്കുന്നത് . പൂർണ്ണമായും വ്യക്തി അധിഷ്ഠിതമായ ഈ ആപ്പിൽ, സമയം, ശബ്ദം, സംഗീതം, എന്നിവയ്ക്ക് പ്രാധാന്യം നൽകി യോഗ ക്ലാസുകൾ തെരഞ്ഞെടുക്കാം. ഈ ആപ്പിൽ വരിക്കാർ ആകാനും, സൗജന്യമായി ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണ്. പ്രസവത്തിനു മുൻപുള്ള യോഗയ്ക്കായി പ്രത്യേകമായി ഒരു വിഭാഗം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ലഭ്യമാണ്.

യോഗ വെയ്ക് അപ്പ് ആപ്പ് (Yoga Wake Up)

സജീവവും ആരോഗ്യകരവുമായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിലും നിങ്ങളുടെ സുഖപ്രദമായ കിടക്ക ഉപേക്ഷിക്കാൻ തയ്യാറല്ലെങ്കിൽ എന്തുചെയ്യും? ഈ ആപ്പിലെ ഒരു വ്യക്തിഗത അലാറം ഉറക്കത്തിൽനിന്ന് ഉണർത്താൻ സഹായിക്കും എന്നു മാത്രമല്ല നിങ്ങളുടെ കിടപ്പുമുറിയുടെ സുഖസൗകര്യങ്ങളിൽ നിന്ന് കൊണ്ടുതന്നെ യോഗ ഭാവങ്ങൾ പരിശീലിക്കാനും നേട്ടങ്ങൾ സമൂഹവുമായി ചർച്ച ചെയ്യാനും സൗകര്യമുണ്ട്. ഇതിൽ വരിക്കാർ ആകുന്നതിനും സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നതിനും സൗകര്യമുണ്ട്. ഇത് ഐ‌ഒ‌എസിൽ ലഭ്യമാണ്.

ഫൈവ് മിനിറ്റ് യോഗ വർക്കൗട്ട്സ് (Five Minute Yoga Workouts)

അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള യോഗ ക്ലാസുകൾ നൽകുന്ന ആപ്പ് തിരക്കുള്ള ആളുകൾക്കും കൂടുതൽ സമയം ചെലവഴിക്കാൻ ഇല്ലാത്തവർക്കും അല്ലെങ്കിൽ ഒന്നും ചെയ്യാനില്ലെന്നു തോന്നുന്ന മടിയന്മാരായ ആളുകൾക്കും ഒരേ പോലെ ഉപകാരപ്രദമാണ്. ഓരോ ഭാവത്തിനും വിശദമായ വിവരണം ഉള്ളതിനാൽ ഇവ മനസിലാക്കാൻ എളുപ്പമുള്ളതും പുതിയതായി യോഗ ചെയ്യുന്നവർക്ക് അനുയോജ്യവുമാണ്. ഇത് ആൻഡ്രോയിഡിൽ ലഭ്യമാണ്.

പോക്കറ്റ് യോഗ (Pocket Yoga)

യോഗ ഭാവങ്ങൾ വികസിപ്പിക്കുന്നതിന് അനുയോജ്യമാണ് ഈ ആപ്പ്. നാം പതിവായി വിവിധ ഭാവങ്ങൾ തെറ്റായി പരിശീലിക്കുകയും വർഷങ്ങളോളം അതേ രീതിയിൽ‌ തുടരുകയും ചെയ്യുന്നതിനാൽ ഇത് നമ്മുടെ ആരോഗൃത്തെ ഹാനികരമാക്കുന്നു. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ എല്ലാ തെറ്റിദ്ധാരണകളും നിങ്ങൾക്ക് മാറ്റാനാകും. അതിമനോഹരമായ ഐക്കണുകളായി ക്രമീകരിച്ചിരിക്കുന്ന 200 ഓളം ഭാവങ്ങൾ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. ഇത് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ഫൈൻഡ് വാട്ട് ഫീൽസ് ഗുഡ് - യോഗ വിത്ത് അഡ്രീൻ (Find What Feels Good- Yoga with Adriene)

യോഗ, ധ്യാന ശകലങ്ങൾ ഉൾപ്പെടെ 700ലധികം വീഡിയോകൾ ഉള്ളതിനാൽ ഒരു വ്യായാമത്തിന് ശേഷം മികച്ച അനുഭവം നേടാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും. അഭിനേതാവും പ്രമുഖ യോഗാ പരിശീലകനുമായ അഡ്രീൻ, സ്വന്തം യു ട്യൂബ് ചാനലിൽ നിങ്ങളെ യോഗ പഠിപ്പിക്കും. സൗജന്യ പരിശീലന ക്ലാസും ഉണ്ട്. ഇതിൽ നിങ്ങൾക്ക് പ്രതിമാസo അല്ലെങ്കിൽ‌ വാർ‌ഷിക വരിക്കാരായി ചേരാവുന്നതാണ്. ഇത് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ഡൗൺലോഡ് ചെയ്യാം.

Also Read-Happy Yoga Day 2021 | യോഗ ദിനം: പ്രിയപ്പെട്ടവരുമായി പങ്കിടാൻ ചില 'ആരോഗ്യ'സന്ദേശങ്ങൾ അറിയാം

First published:

Tags: International Yoga Day 2021, Yoga