• HOME
 • »
 • NEWS
 • »
 • life
 • »
 • Circadian Rhythm | എന്താണ് സർക്കാഡിയൻ റിഥം? ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക

Circadian Rhythm | എന്താണ് സർക്കാഡിയൻ റിഥം? ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക

ഒരോ ജീവിയുടെയും ശരീരത്തെ നിയന്ത്രിക്കുന്നതിന് അവയ്ക്ക് ഒരു സമയക്രമം ഉണ്ട്. ഉറങ്ങുന്നത്, ഉണരുന്നത്, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം, ദഹനവ്യവസ്ഥ തുടങ്ങിയവയ്‌ക്കെല്ലാം

 • Last Updated :
 • Share this:
  നല്ല ആരോഗ്യത്തിനായി (health) പല കാര്യങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. പച്ചക്കറികളും (vegetables) പഴങ്ങളും (fruits) അടക്കമുള്ള നല്ല ഭക്ഷണശീലങ്ങള്‍, സൂര്യപ്രകാശം കൊള്ളുക, ജിമ്മില്‍ (gym) വര്‍ക്ക് ഔട്ട് ചെയ്യുക തുടങ്ങിയവയാണ് ആരോഗ്യ സംരക്ഷണത്തിനായി സാധാരണ എല്ലാവരും ചെയ്യാറുള്ളത്. എന്നാല്‍ പലപ്പോഴും എത്രയൊക്കെ ശ്രദ്ധിച്ചാലും ചില ആരോഗ്യപ്രശ്‌നങ്ങള്‍, പോഷകാഹാരക്കുറവ് (nutritian) ഇവയൊക്കെ പലരിലും കണ്ടുവരാറുണ്ട്. ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനും അതിലെ പോഷകഘടകങ്ങള്‍ വലിച്ചെടുക്കുന്നതിനുമായി മറ്റെന്തെങ്കിലും ഘടകത്തിന്റെ സ്വാധീനം ശരീരത്തിലുണ്ടോ (body)?

  എന്താണ് സര്‍കാര്‍ഡിയന്‍ റിഥം (circadian rhythm)?

  ' ഏകദേശം ഒരു ദിവസം' എന്ന് അര്‍ത്ഥം വരുന്ന 'സര്‍ക്കഡിയം' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് സര്‍ക്കാഡിയം എന്ന വാക്ക് ഉണ്ടായത്. ഒരു ജീവിയുടെ ശരീരത്തെ നിയന്ത്രിക്കുന്നതിന് അവയ്ക്ക് ഒരു സമയക്രമം ഉണ്ട്. ഉറങ്ങുന്നത്, ഉണരുന്നത്, ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം, ദഹനവ്യവസ്ഥ തുടങ്ങിയവയെ ഒക്കെ പരിസ്ഥിതിയ്ക്ക് അനുസരിച്ച് ഏതൊക്കെ എപ്പോഴൊക്കെ നടക്കണം എന്ന് നിശ്ചയിക്കുന്നത് ഈ സമയ ക്രമമാണ്. ഇതിനെയാണ് സര്‍കാഡിയന്‍ റിഥം എന്ന് പറയുന്നത്. ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഒരു ബാലന്‍സില്‍ കൊണ്ട് പോകാന്‍ ഈ സമയക്രമം അനിവാര്യമാണ്. തലച്ചോറിലെ തലാമസില്‍ സ്ഥിതി ചെയ്യുന്ന സുപ്രാകയാസ്മാറ്റിക് ന്യൂക്ലിയസ് (SCN) ആണ് ഈ ജീവ താളത്തെ നിയന്ത്രിക്കുന്നത്.

  ഭക്ഷണത്തില്‍ നിന്നും നമുക്ക് ലഭിക്കുന്ന ഊര്‍ജ്ജം പ്രോട്ടീന്‍, ഡിഎന്‍എ, കോശഭിത്തിയുടെ ഭാഗങ്ങള്‍, പോളിസാക്കറൈഡ്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ശരീരത്തിന് എപ്പോള്‍ ഭക്ഷണം വേണം, ദഹനം, ഉറക്കം തുടങ്ങിയ എല്ലാ കാര്യങ്ങളും ഏത് സമയത്താണ് വേണ്ടത് എന്ന് കൃത്യമായി അറിയാം. കുറേ നാള്‍ ഈ സമയക്രമത്തില്‍ നിന്നും എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ ദഹനം തടസ്സപ്പെടുകയും തുടര്‍ന്ന് രോഗാവസ്ഥയിലേയ്ക്ക് പോവുകയും ചെയ്യുന്നു.

  സര്‍കാര്‍ഡിയന്‍ റിഥവും പോഷകങ്ങളെ ആഗിരണം ചെയ്യുന്നതുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇത്തരത്തില്‍ കൃത്യമായ ഒരു ബന്ധം ഉണ്ടെന്ന് എലികളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു എന്നാണ് ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ ഫിസിയോളജി ആന്‍ഡ് ന്യൂട്രീഷന്‍ വിഭാഗത്തിലെ പ്രൊഫസര്‍ അനുര കുര്‍പാദ് വ്യക്തമാക്കുന്നത്.

  'എലികളിലെ സര്‍കാര്‍ഡിയന്‍ റിഥവും പോഷകങ്ങളുടെ ആഗിരണവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആമാശയം പാന്‍ക്രിയാസ് എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന എന്‍സൈമുകളുടെ കാര്യമായാലും, ദഹനപ്രക്രിയയുടെ കാര്യമായാലും ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയവയുടെ കാര്യമായാലും എല്ലാം എലികളില്‍ വളരെ വ്യക്തമായി കാണാന്‍ സാധിക്കും. മനുഷ്യരില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണ്. ക്ലോക്ക് ജീന്‍ എന്ന പ്രത്യേക ജീന്‍ വഴിയോ, ഹോര്‍മോണുകള്‍, നാഡികള്‍ തുടങ്ങിയവയുടെ സ്വാധീനം കൊണ്ടോ ഒക്കെയാണ് ശരീരത്തിന്റെ സമയക്രമം നിശ്ചയിക്കപ്പെടുന്നത്.' പ്രൊഫസര്‍ അനുര പറഞ്ഞു.

  മൃഗങ്ങള്‍ക്ക് ഉറക്കം-ഉണരല്‍ എന്നത് ഒരു ചാക്രിക പ്രവര്‍ത്തനമാണ്. ഭക്ഷണ സമയത്ത് കുടലിന്റെ പ്രവര്‍ത്തനത്തെയും ഇത് വേഗത്തിലാക്കുന്നു. ഭക്ഷണം കഴിയ്ക്കുന്നതിനും ശരീരത്തിന് ഒരു സമയക്രമമുണ്ട്. ഇത് തെറ്റിയാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. പല ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നവരിലും യാത്രകള്‍ ചെയ്യുന്നവരിലും എല്ലാം ഈ സമയക്രമം പാലിക്കപ്പെടാത്തത് കൊണ്ടാണ് അവര്‍ക്ക് ഭാരം കൂടുന്നത് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ശരീരത്തിന്റെ ഈ സമയക്രമം ഹൃദയത്തിന്റെ ആരോഗ്യത്തെയും കാര്യമായി ബാധിക്കുന്നുണ്ട്.

  സര്‍കാര്‍ഡിയന്‍ റിഥം തെറ്റാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

  8 മണിക്കൂര്‍ കൃത്യമായി ഉറങ്ങണം

  എഴുന്നേറ്റയുടന്‍ തന്നെ പ്രഭാതഭക്ഷണം കഴിയ്ക്കരുത്

  ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിയ്ക്കണം

  30 മിനിറ്റ് എങ്കിലും ദിവസേന സൂര്യപ്രകാശം കൊള്ളണം

  ഭക്ഷണം കഴിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം ഉറങ്ങുക

  ഉറങ്ങാന്‍ കിടക്കുന്ന സമയത്ത് മൊബൈല്‍ ഫോണുകള്‍, ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയവ എല്ലാം ഒഴിവാക്കുക
  Published by:Amal Surendran
  First published: