കോവിഡ് 19 (COVID-19) രണ്ട് വർഷത്തിലേറെയായി നമുക്ക് ചുറ്റുമുണ്ട്. വാക്‌സിനുകളും (Vaccine) മറ്റ് പ്രതിരോധ നടപടികളുമായി സാധാരണ നിലയിലേക്ക് മടങ്ങാൻ നാം ശ്രമിക്കുമ്പോൾ പുതിയ വകഭേദങ്ങളുമായി വൈറസ് തിരിച്ചെത്തിയേക്കാം എന്ന സാധ്യതയും തള്ളിക്കളയാനാകില്ല. എന്നാൽ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണ് രോഗബാധ തടയുന്നതിനുള്ള ഏറ്റവും മികച്ച മാർഗം. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ അളവ് നിലനിർത്തുക എന്നതാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ഹാർവാർഡ് മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് ശരീരത്തിൽ സിങ്കിന്റെ (Zinc) കുറവുള്ള ആളുകൾക്ക് കോവിഡ് വൈറസ് (covid virus) വളരെ വേഗം ബാധിക്കാനിടയുണ്ട്.
സിങ്ക് വളരെ ചെറിയ അളവിൽ മാത്രമേ ആവശ്യമുള്ളൂവെങ്കിലും, മികച്ച പ്രതിരോധശേഷിയ്ക്കും മെറ്റാബോളിസം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ പ്രധാനമാണ്. മെഡിക്കൽ മാനദണ്ഡങ്ങൾ അനുസരിച്ച്, പ്രായപൂർത്തിയായ ഒരു പുരുഷന് പ്രതിദിനം 11 മില്ലിഗ്രാം സിങ്ക് ആവശ്യമാണ്. അതേസമയം പ്രായപൂർത്തിയായ ഒരു സ്ത്രീയ്ക്ക് 8 മില്ലിഗ്രാം സിങ്കാണ് ആവശ്യം.
സിങ്ക് കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്നു. സിങ്കിന്റെ കുറവ് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും കോവിഡ് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിന്റെ പ്രതിരോധശേഷി മറികടന്ന് അണുബാധ ശരീരത്തിൽ പ്രവേശിച്ചാൽ അതിൽ നിന്ന് കരകയറാനും സിങ്ക് സഹായിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ശരീരത്തിൽ മതിയായ അളവിൽ സിങ്ക് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?
ശരീരത്തിലെ സിങ്കിന്റെ അപര്യാപ്തതയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന് രുചിയും മണവും നഷ്ടപ്പെടുന്നത്. ഇത് കോവിഡ് 19 അണുബാധയുടെയും പ്രധാന ലക്ഷണമാണ്. വിശപ്പില്ലായ്മ, വയറിളക്കം, മുറിവ് ഉണങ്ങാനെടുക്കുന്ന കാലതാമസം എന്നിവയും സിങ്കിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. സിങ്കിന്റെ അപര്യാപ്തത, പുരുഷന്മാരിൽ ബലഹീനത, വന്ധ്യത, കണ്ണ്, ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. ഈ കുറവ് ചില സന്ദർഭങ്ങളിൽ പെട്ടന്ന് ശരീരഭാരം കുറയാനും മാനസിക പ്രശ്നങ്ങൾക്കും കാരണമാകും.
നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ആരോഗ്യകരമായ അളവിൽ സിങ്ക് നിലനിർത്താൻ, നിങ്ങളുടെ ഭക്ഷണത്തിൽ ഇറച്ചി, കോഴി, കടൽ വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം. ധാന്യങ്ങൾ, ഫോർട്ടിഫൈഡ് ബ്രേക്ക്ഫാസ്റ്റ് എന്നിവയും സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.
കോവിഡ് ബാധിച്ച പലര്‍ക്കും സുഖം പ്രാപിച്ച ശേഷവും മറ്റ് പല സങ്കീര്‍ണതകളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അടുത്തിടെ, പെരിഫറല്‍ ന്യൂറോപ്പതി (Peripheral Neuropathy) എന്ന നാഡീസംബന്ധമായ സങ്കീര്‍ണ രോഗാവസ്ഥയ്ക്ക് കോവിഡ് 19 കാരണമാകുമെന്ന് ഒരു പഠനം (Study) കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്റ്റഡി ഓഫ് പെയിന്‍ (Indian Association of Study of Pain) എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ് 19 ഉം നാഡീസംബന്ധമായ രോഗാവസ്ഥകളും തമ്മിലുള്ള ബന്ധം കണ്ടെത്താനാണ് പഠനത്തിലൂടെ ശ്രമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.