• HOME
  • »
  • NEWS
  • »
  • life
  • »
  • HEALTH ZOOM FATIGUE IS GREATER FOR WOMEN THAN MEN SAYS STUDY MM

സൂം മീറ്റിംഗുകളെ തുടർന്നുള്ള തളർച്ച സ്ത്രീകളിൽ കൂടുതൽ; കാരണങ്ങൾ ഇവയാണ്

'സൂം തളർച്ച' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അവസ്ഥ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലാണെന്ന് പുതിയ പഠനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കോവിഡ് മഹാമാരിയെ തുടർന്ന് വ്യപകമായ ആശയ വിനിമയ സംവിധാനമാണ് സൂം വീഡിയോ കോളുകൾ. മിക്ക സ്ഥാപനങ്ങളും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയപ്പോൾ ദിവസേന ഇത്തരം സൂ കോളുകൾ പലർക്കും ഉപയോഗിക്കേണ്ടി വരുന്നു. നിരന്തരമായ ഇത്തരം മീറ്റിംഗുകൾ കാരണം ജോലിക്കാർക്ക് തളർച്ച അനുഭവപ്പെടാറുണ്ട്.

    'സൂം തളർച്ച' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അവസ്ഥ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലാണെന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ പുതിയ പഠനം പറയുന്നു. ഏഴിൽ ഒരു സത്രീക്കും (13.8 ശതമാനം) തീവ്രമായ രീതിയിൽ സൂം മീറ്റിഗുകളെ തുടർന്ന് തളർച്ച അനുഭവപ്പെടുമ്പോൾ പുരുഷൻമാരിൽ ഇത് 20ൽ ഒരാൾക്ക് (5.5 ശതമാനം) മാത്രമാണെന്ന് പഠനം പറയുന്നു.

    താൻ എങ്ങനെ ഇരിക്കുന്നു (Self Focused Attention) എന്ന ചിന്തയാണ് സത്രീകളെ ഈ പ്രശ്നം കൂടുതൽ അലട്ടാൻ കാരണമെന്ന് സോഷ്യൽ സൈക്കോളജിസ്റ്റുകൾ പറയുന്നു. വീഡിയോ കോൺഫറൻസിൽ നമ്മളെത്തന്നെ കാണുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും സോഷ്യൽ സയൻസ് റിസേർച്ച് നെറ്റ് വർക്കിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

    “സൂം വീഡിയോ കോളുകളിൽ സംഭാഷണം നടക്കുമ്പോൾ സ്വന്തം രൂപത്തെക്കുറിച്ചും മറ്റും ഓരോരുത്തരും വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്. ഇതാണ് സെൽഫ് ഫോക്കസ് അറ്റൻഷൻ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്,” സ്ക്കൂൾ ഓഫ് സയൻസ് ആൻഡ് ഹ്യൂമാനിറ്റിസിലെ കമ്യൂണിക്കേഷൻ പ്രഫസറും പഠനത്തെക്കുറിച്ചുള്ള എഴുത്തുകാരിൽ ഒരാളുമായ ജെഫ്രി ഹാൻകോക്ക് പറഞ്ഞു.



    പുരുഷൻമാർക്കുള്ളതിന് സമാനമായ എണ്ണം മീറ്റിംഗുകളാണ് സ്ത്രീകൾക്കും ഉളളതെങ്കിലും സ്ത്രീകളുടെ മീറ്റിംഗുകൾ പലപ്പോഴും കൂടുതൽ സമയം നീണ്ട് നിൽക്കുന്നുവെന്ന് പഠനം പറയുന്നു. മീറ്റിംഗുകൾക്കിടെ ഇടവേളകൾ എടുക്കാനും സ്ത്രീകൾ ഇഷ്ടപ്പെടുന്നില്ല. ഇക്കാരണങ്ങൾ കൂടി സത്രീകൾക്ക് കൂടുതൽ തളർച്ച അനുഭവപ്പെടാൻ ഇടയാക്കുന്നുവെന്ന് പഠനം വിശദീകരിക്കുന്നു.

    അടുത്തിടെ ടെക്നോളജി മെൻഡ് ആൻഡ് ബിഹേവിയർ ജേണലിൽ എന്തു കൊണ്ട് വീഡിയോ കോൺഫറൻസിന് ശേഷം ക്ഷീണം അനുഭവപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള പഠനം സാൻഫോർഡിലെ ഗവേഷകർ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ആരിലാണ് കൂടുതൽ തളർച്ച എന്ന കാര്യത്തെക്കുറിച്ച് പഠനം നടത്തുന്നത്.

    ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ 10,322 പേരിൽ സർവ്വേ നടത്തിയായിരുന്നു പഠനം. ഓരോരുത്തരിലും ഉണ്ടാകുന്ന തളർച്ചയുടെ തോത് കൃത്യമായി അളന്നുകൊണ്ടാണ് പഠനം പൂർത്തിയാക്കിയത്.

    “സൂം ഉപയോഗിക്കുന്നത് കൊണ്ടുളള തളർച്ച സത്രീകളിൽ കൂടുതലാണെന്ന് ആദ്യമേ കേട്ടിരുന്നു. ഇപ്പോൾ അത് തെളിയിക്കുന്നതിനുള്ള കൃത്യമായ വിവരങ്ങൾ കയ്യിലുണ്ട്. അതിലുപരി ഇത് എന്തു കൊണ്ട് സംഭവിക്കുന്നു എന്നും നമ്മുക്ക് അറിയാം,” ജെഫ്രി ഹാൻകോക്ക് പറഞ്ഞു. കൂടുതൽ സെൽഫ് ഫോക്കസ് അകുന്നത് നെഗറ്റീവ് ഇമോഷനായ 'മിറർ ഉൽകണ്ഠ'ക്ക് കാരണമാകാം എന്നും ഹാൻകോക്ക് വിശദീകരിച്ചു.

    സൂം മീറ്റിംഗുകൾക്കിടെ സെൽഫ് വ്യൂ ഓഫാക്കുക, വീഡിയോ ആവശ്യമില്ലെങ്കിൽ ഓഫാക്കുക എന്നീ കാര്യങ്ങൾ ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾ കുറക്കാൻ കാരണമാകുമെന്ന് പഠനം പറയുന്നു.

    Keywords: Zoom, Zoom Fatigue, Women, Men, Video Conference, Stanford, സൂം, സൂം മീറ്റിംഗ്, വീഡിയോ കോൺഫറൻസ്, സ്റ്റാൻഫോർഡ്
    Published by:user_57
    First published:
    )}