• HOME
  • »
  • NEWS
  • »
  • life
  • »
  • Ramadan 2022 | ഈന്തപ്പഴത്തിനൊപ്പം പീനട്ട് ബട്ടറും ചോക്ലേറ്റും; നോമ്പ് തുറക്കാന്‍ നാവില്‍ കൊതിയൂറും വിഭവം തയ്യാറാക്കാം

Ramadan 2022 | ഈന്തപ്പഴത്തിനൊപ്പം പീനട്ട് ബട്ടറും ചോക്ലേറ്റും; നോമ്പ് തുറക്കാന്‍ നാവില്‍ കൊതിയൂറും വിഭവം തയ്യാറാക്കാം

റമദാന്‍ മാസത്തില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്

  • Share this:
    ലോകമെമ്പാടുമുള്ള ഇസ്ലാം (Islam) മത വിശ്വാസികള്‍ കാത്തിരുന്ന റമദാൻ പുണ്യമാസം ഇതാ അടുത്തെത്തിയിരിക്കുന്നു. ഏപ്രില്‍ 2നായിരിക്കും റമദാന്‍ (ramadan) ആരംഭിക്കുക. ഉപവാസം (fasting) അനുഷ്ഠിച്ചും പ്രാര്‍ത്ഥനയോടെയുമാണ് ഇസ്ലാമിക കലണ്ടറിലെ ഒമ്പതാം മാസമായ റമദാൻ വിശ്വാസികൾ ആചരിക്കുന്നത്.

    ഈ സമയത്ത്, അവര്‍ രാവിലെ മുതല്‍ രാത്രി വരെ ഉപവസിക്കുകയും (fasting) ഇഫ്താറിന് നോമ്പ് തുറക്കുകയും ചെയ്യുന്നു. പള്ളികളിലും വീടുകളിലും തെരുവുകളിലെ സ്റ്റാളുകളിട്ടും ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കും. ഈന്തപ്പഴവും (dates) വെള്ളവും കഴിച്ചാണ് പരമ്പരാഗതമായി നോമ്പ് തുറക്കുന്നത്. അതിനു ശേഷം വിഭവ സമൃദ്ധമായ ഭക്ഷണത്തിലേയ്ക്ക് നീങ്ങും.

    റമദാന്‍ മാസത്തില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ, നോമ്പ് തുറക്കാന്‍ കഴിക്കാവുന്ന പീനട്ട് ബട്ടര്‍ നിറച്ച ഈന്തപ്പഴത്തിന്റെ ഒരു വിഭവമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.

    ചേരുവകള്‍:

    ഈന്തപ്പഴം
    പീനട്ട് ബട്ടര്‍
    നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും നട്ട്‌സ്
    ഡാര്‍ക്ക് ചോക്ലേറ്റ്

    ഉണ്ടാക്കുന്ന വിധം:

    ഈന്തപ്പഴം എടുത്ത് അതിനുള്ളിലെ കുരു നീക്കം ചെയ്യുന്നതിനായി ചെറുതായി നീളത്തില്‍ മുറിക്കുക. പിന്നീട് പീനട്ട് ബട്ടര്‍ കുരു കളഞ്ഞ ഈന്തപ്പഴത്തിന്റെ ഉള്ളിൽ നിറയ്ക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള നട്ട്‌സും ഈന്തപ്പഴത്തിൽ നിറയ്ക്കുക. പിന്നീട് ഈ ഈന്തപ്പഴം ഡാര്‍ക്ക് ചോക്ലേറ്റ് കൊണ്ട് പൊതിയുക. ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വെച്ച ഈ വിഭവം പിറ്റേ ദിവസം നോമ്പ് തുറക്കുമ്പോള്‍ വിളമ്പാവുന്നതാണ്.

     Also Read- റമദാന്‍ വ്രതാനുഷ്ഠാനം; നോമ്പെടുക്കുന്നവർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ

    ഈന്തപ്പഴത്തില്‍ ധാരാളം നാരുകളും രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ സാധ്യത കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു. മറുവശത്ത്, പീനട്ട് ബട്ടര്‍ ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

     Also Read- റമദാൻ ആഘോഷങ്ങളിലെ വൈവിധ്യം; വിവിധ രാജ്യങ്ങളിലെ ഇഫ്‌താർ വിരുന്നിന്റെ പ്രത്യേകതകൾ

    ഹിജ്‌റ വര്‍ഷ പ്രകാരം ഒമ്പതാമത്തെ മാസമാണ് റമദാന്‍. അതിരാവിലെ സുബഹി ബാങ്കിനു ശേഷം ആരംഭിക്കുന്ന വ്രതം വൈകിട്ട് മഗ് രിബ് ബാങ്ക് (സൂര്യസ്തമയം) വിളിയോടെ അവസാനിപ്പിക്കുന്നതാണ് രീതി. റമദാന്‍ മാസം വിശ്വാസികള്‍ക്ക് അനുഗൃഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസവുമാണ്.

     Also Read- റമദാൻ പടിവാതിൽക്കൽ; വിവിധ രാജ്യങ്ങളിൽ വ്രത സമയം 11 മുതൽ 20 മണിക്കൂർ വരെയാകും

    റമദാനിലെ വ്രതാനുഷ്ഠാനം വിശ്വാസികള്‍ക്ക് നിര്‍ബന്ധിത മത ചര്യയാണ്. രോഗികള്‍ക്കും, യാത്ര ചെയ്യുന്നവര്‍ക്കും ആര്‍ത്തവമതികളായ സ്ത്രീകള്‍ക്കും മാത്രമാണ് വ്രതാനുഷ്ഠാനത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്.
    Published by:Arun krishna
    First published: