മണിക്കൂറുകള്‍ ഇരുന്ന് ഇനി ഹൃദയത്തെ മുഷിപ്പിക്കണ്ട
Updated: April 2, 2018, 8:59 PM IST
Updated: April 2, 2018, 8:59 PM IST
അധികസമയം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുമെന്ന് പുതിയ പഠനം.ഹൃദയം പിണങ്ങിയാല്‍ ശരീരത്തിന്റെ നിലനില്‍പ്പ്തന്നെ അപകടത്തിലാകും. അതുകൊണ്ട് ഹൃദയത്തെ പിണക്കാനായി തുടര്‍ച്ചയായുള്ള ഇരിപ്പ് ശീലമാക്കണ്ടാ.
തുടര്‍ച്ചയായി ഇരിക്കുന്നവരില്‍ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്ട്രോള്‍ കൂട്ടുകയും നല്ല കൊളസ്ട്രോള്‍ കുറയുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.
നൂറിലധികം പോസ്റ്റ് ഓഫീസ് ജീവനക്കാരിലാണ് പഠനം നടത്തിയത്.ഇവരില്‍ 10 വര്‍ഷം കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത ഒന്നര ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായി കൂടിയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ബ്രിട്ടനിലെ വാര്‍വിക് സര്‍വകലാശാലയാണ് പഠനം പുറത്തു വിട്ടിരിക്കുന്നത്. ഹൃദയത്തെ സ്മാര്‍ട്ട് ആക്കാന്‍ ദിവസം ഏഴുമണിക്കൂര്‍ നില്‍ക്കുകയോ, ഏഴുമൈല്‍ നടക്കുകയോ വേണമെന്നാണ് പഠനം പറയുന്നത്.
പുകവലിക്കാത്ത, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഹം, രക്താതിമര്‍ദം ഉള്‍പ്പെടെ രോഗങ്ങള്‍ ഒന്നും പിടികൂടാത്തവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഇടവിട്ട് ഇനി കുറച്ച് നടപ്പും ശീലമാക്കിക്കോളൂ.. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബേസിറ്റിയിലാണ് പഠനം പ്രസീദ്ധീകരിച്ചിരിക്കുന്നത്.
തുടര്‍ച്ചയായി ഇരിക്കുന്നവരില്‍ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്ട്രോള്‍ കൂട്ടുകയും നല്ല കൊളസ്ട്രോള്‍ കുറയുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.
നൂറിലധികം പോസ്റ്റ് ഓഫീസ് ജീവനക്കാരിലാണ് പഠനം നടത്തിയത്.ഇവരില്‍ 10 വര്‍ഷം കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത ഒന്നര ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായി കൂടിയെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
Loading...