നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Hebrew Prayer Book | 700 വര്‍ഷം പഴക്കമുള്ള ഹീബ്രു പ്രാര്‍ത്ഥനാ പുസ്തകം; ലേലത്തിലൂടെ നേടിയത് 62 കോടി രൂപ

  Hebrew Prayer Book | 700 വര്‍ഷം പഴക്കമുള്ള ഹീബ്രു പ്രാര്‍ത്ഥനാ പുസ്തകം; ലേലത്തിലൂടെ നേടിയത് 62 കോടി രൂപ

  ഹീബ്രു കയ്യെഴുത്തുപ്രതികളുടെ വിപുലമായ ശേഖരമുള്ള ഒരു അജ്ഞാത അമേരിക്കൻ പൗരനാണ് ലേലത്തിൽ പുസ്തകം സ്വന്തമാക്കിയതെന്നാണ് വിവരം

  ലുസാറ്റോ ഹൈ ഹോളിഡേ മഹ്സോർ

  ലുസാറ്റോ ഹൈ ഹോളിഡേ മഹ്സോർ

  • Share this:
   ഈ ഡിജിറ്റൽ യുഗത്തിൽ (Digital world) പുസ്തകങ്ങളോട് പല ആളുകളും താൽപര്യം പ്രകടിപ്പിക്കാറില്ല. അതുകൊണ്ട് തന്നെയായിരിക്കും പല ചെറുകിട പുസ്തക പ്രസാദക കമ്പനികളും ഇപ്പോൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നതും. എങ്കിലും ഇപ്പോഴും ചില ആളുകൾക്ക് അപൂർവ പുസ്തകങ്ങളോടുള്ള താൽപര്യം കുറയുന്നില്ല.അത്തരം പുസ്തകങ്ങളോട് താൽപര്യമുള്ള നിരവധി പേരുണ്ടെന്ന് തന്നെ പറയാം.അതിനൊരു തെളിവാണ് റെക്കോർഡ് തുക ലഭിച്ച ഒരു ഹീബ്രു പ്രാർത്ഥന പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതിയുടെ ലേലം.

   'ലുസാറ്റോ ഹൈ ഹോളിഡേ മഹ്സോർ' (Luzzatto High Holiday Mahzor) എന്ന ഈ കയ്യെഴുത്തുപ്രതിക്ക് അതിന്റെ മുൻ ഉടമ പറയുന്നത് അനുസരിച്ച് 4 മുതൽ 6 മില്യൺ ഡോളർ വരെയായിരുന്നു ലേല കമ്പനിയായ സോതെബീസ് (Sotheby’s) കണക്കാക്കിയിരുന്ന തുക. എന്നാൽ ന്യൂയോർക്കിലെ ലേലത്തിൽ സോതെബീസിനെ ഞെട്ടിച്ചുക്കൊണ്ട് ഈ ഹീബ്രു പ്രാർത്ഥന പുസ്തകത്തിന് 8.3 മില്യൺ ഡോളർ ലഭിച്ചു. അതായത് ഏകദേശം 62 കോടി രൂപ. മധ്യകാല ഹീബ്രു കയ്യെഴുത്തുപ്രതികളുടെ വിപുലമായ ശേഖരമുള്ള ഒരു അജ്ഞാത അമേരിക്കൻ പൗരനാണ് ലേലത്തിൽ പുസ്തകം സ്വന്തമാക്കിയതെന്നാണ് സോതെബീസ് പറയുന്നത്.

   1870 മുതൽ അലയൻസ് ഇസ്രായേലി യൂണിവേഴ്‌സലിന്റെ (ജർമ്മിയിൽ തുടക്കം കുറിച്ച ഒരു ആഗോള ജൂത സംഘടന) ഉടമസ്ഥതയിൽ തുടരുന്ന 'ലുസാറ്റോ ഹൈ ഹോളിഡേ മഹ്സോർ' ഇതാദ്യമായാണ് ഒരു പൊതു വിപണിയിൽ പ്രത്യക്ഷപ്പെട്ടത്. സോതെബീസ് പറയുന്നതുപോലെ, ഇന്നും നിലനിൽക്കുന്ന കയ്യെഴുത്തിലുള്ള ചുരുക്കം ചില അഷ്‌കെനാസി മഹ്‌സോറുകളിൽ (വിശുദ്ധ ദിവസങ്ങളിലും ഉപയോഗിക്കുന്ന ഒരു ജൂത പ്രാർത്ഥന പുസ്തകം) ഒന്നാണിത്. ഒരുപക്ഷേ സ്വകാര്യ ശേഖരങ്ങളിൽ മാത്രം കാണുന്ന ഒന്ന്.

   ഈ കയ്യെഴുത്തുപ്രതി 13-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 14-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അബ്രഹാം എന്ന എഴുത്തുകാരനാണ് നിർമ്മിച്ചത്. ആ കാലഘട്ടങ്ങളിൽ അഷ്‌കെനാസി സഭകൾ (ജർമ്മനി കേന്ദ്രീകരിച്ച ഒരു ജൂത വിഭാഗങ്ങൾ) അവരുടെ പ്രാർഥനാ ചടങ്ങുകൾ വിവരിക്കുന്ന മഹ്സോറിന്റെ രണ്ട് വലിയ വാല്യങ്ങൾ പകർത്തുന്നതിനായി ഒരു എഴുത്തുകാരനെ നിയമിക്കാൻ പലപ്പോഴും ഭീമമായ തുക ചെലവഴിച്ചിരുന്നു. ഈ വിശുദ്ധ പുസ്തകത്തിൽ ശീതകാലം- വസന്തക്കാലം-വേനൽക്കാല ഉത്സവങ്ങൾ, ഉപവാസ ദിവസങ്ങൾ (ഹനുക്ക മുതൽ തിഷഹ് ബി-അവ് വരെ) എന്നിവ ഉൾപ്പെടുന്നു. കൂടാതെ ശരത്കാല ആഘോഷങ്ങളെ (റോഷ് ഹഷാന മുതൽ സിംഹത് തോറ വരെ) സംബന്ധിച്ചും പുസ്തകത്തിൽ വിവരങ്ങൾ ഉൾപ്പെടുന്നുണ്ട്.

   'ലുസാറ്റോ ഹൈ ഹോളിഡേ മഹ്സോർ' തെക്കൻ ജർമ്മനിയിൽ നിർമ്മിച്ചതാണെങ്കിലും, അൽസാസ്, ലേക് കോൺസ്റ്റൻസ് പ്രദേശം, വടക്കൻ ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ നൂറ്റാണ്ടുകളായി ഉപയോഗത്തിലുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

   ''700 വർഷം പഴക്കമുള്ള ഈ പ്രാർത്ഥനാ പുസ്തകം മധ്യകാലത്തെ ആധുനിക അഷ്‌കെനാസിക് ജൂതരുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കുമുള്ള ജാലകങ്ങൾ തുറക്കുന്നു,'' എന്ന് സോതെബീസ് പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും സീനിയർ കൺസൾട്ടന്റ് ഷാരോൺ ലിബർമാൻ മിന്റ്‌സ് ലേലത്തിന് മുമ്പുള്ള വിശദീകരണത്തിൽ പറഞ്ഞു.
   Published by:user_57
   First published:
   )}