• HOME
  • »
  • NEWS
  • »
  • life
  • »
  • Helicopter Parenting | കുട്ടികളുടെ കാര്യത്തിൽ അമിതമായി ഇടപെടുന്നവരാണോ? ഹെലികോപ്റ്റർ പേരന്റിംഗിനെക്കുറിച്ച് അറിയാം

Helicopter Parenting | കുട്ടികളുടെ കാര്യത്തിൽ അമിതമായി ഇടപെടുന്നവരാണോ? ഹെലികോപ്റ്റർ പേരന്റിംഗിനെക്കുറിച്ച് അറിയാം

ഈ രീതിയില്‍, കുട്ടികള്‍ക്ക് സഹായം ആവശ്യമില്ലെങ്കില്‍ പോലും മാതാപിതാക്കള്‍ എല്ലായ്‌പ്പോഴും അവരെ പുറകില്‍ നിന്ന് സഹായിച്ചു കൊണ്ടേയിരിക്കും.

  • Share this:
    മാതാപിതാക്കള്‍ (Parents) കുട്ടികളെ വളര്‍ത്തുന്ന ഒരു പ്രത്യേക രീതിയാണ് ഹെലികോപ്റ്റര്‍ പേരന്റിംഗ് (helicopter parenting). കുട്ടികളുടെ ജീവിതത്തില്‍ അമിതമായി ഇടപെടുകയും അവര്‍ക്ക് വ്യക്തിപരമായ ഇടം നല്‍കാതിരിക്കുകയുമാണ് ഈ രീതിയിലൂടെ രക്ഷിതാക്കള്‍ (parents) ചെയ്യുന്നത്. ഇതിലൂടെ കുട്ടികളെ മാനസികമോ ശാരീരികമോ ആയ ഉപദ്രവങ്ങളില്‍ നിന്ന് കൂടുതൽ സുരക്ഷിതരാക്കാനാണ് മാതാപിതാക്കൾ ശ്രമിക്കുന്നത്. എന്നാൽ ഇതുവഴി കുട്ടികളുടെ ജീവിതം രണ്ടോ അതിലധികമോ ആളുകളിലേക്ക് (enmeshment) മാത്രം ചുരുങ്ങുന്നു. ഈ രീതിയില്‍ മാതാപിതാക്കള്‍ കുട്ടികളെ (kids) വളര്‍ത്തുകയാണെങ്കില്‍ കുട്ടിക്ക് സ്വന്തമായി ഒരു കാര്യവും ചെയ്യാനുള്ള സ്വാതന്ത്രം (freedom) ഇല്ലാതാകും. അവര്‍ക്ക് സഹായം (help) ആവശ്യമില്ലെങ്കില്‍ പോലും മാതാപിതാക്കള്‍ എല്ലായ്‌പ്പോഴും അവരെ പുറകില്‍ നിന്ന് സഹായിച്ചു കൊണ്ടേയിരിക്കും. അത് മാതാപിതാക്കള്‍ക്ക് ആശ്വാസം നല്‍കുമെങ്കിലും കുട്ടികള്‍ക്ക് വലിയ രീതിയില്‍ ദോഷം ചെയ്യും.

    ഹെലികോപ്റ്റര്‍ പാരന്റിംഗിന്റെ ഉദാഹരണങ്ങള്‍:

    കുട്ടിയെ സ്വതന്ത്രമായി ചിന്തിക്കാൻ അനുവദിക്കുന്നില്ല,
    അവരുടെ ഹോംവര്‍ക്കുകള്‍ വളരെയധികം നിരീക്ഷിക്കുന്നു.
    അവർ ചെയ്യേണ്ട കാര്യങ്ങൾ കുട്ടികള്‍ക്കായി നിങ്ങള്‍ ചെയ്ത് കൊടുക്കുന്നു.
    നിങ്ങളുടെ ആഗ്രഹങ്ങള്‍ നിങ്ങളുടെ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നു.

    ഹെലികോപ്റ്റര്‍ പാരന്റിംഗിന്റെ പോരായ്മകള്‍ ഇവയാണ്:

    ആത്മാഭിമാനവും ആത്മവിശ്വാസവും കുറയും

    മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍, സ്വതന്ത്രമായി എന്തെങ്കിലും ശരിയായ രീതിയില്‍ ചെയ്യാന്‍ കുട്ടിക്ക് വിശ്വാസക്കുറവുണ്ടാകും. ഒരു സാഹചര്യത്തിലും മാതാപിതാക്കള്‍ തങ്ങളെ വിശ്വസിക്കുന്നില്ലെന്ന ഭയവും അവരില്‍ ഉണ്ടാകും. ഇത് അവര്‍ക്ക് കഴിവില്ല എന്ന തോന്നല്‍ ഉണ്ടാക്കുകയും അവരില്‍ ആത്മാഭിമാനവും ആത്മവിശ്വാസക്കുറവും ഉണ്ടാക്കുകയും ചെയ്യുന്നു.

    അവകാശബോധം (Sense of entitlement)

    മാതാപിതാക്കള്‍ എപ്പോഴും കുട്ടികളുടെ കൂടെയുണ്ടെങ്കില്‍, അവര്‍ ആഗ്രഹിക്കുന്നത് എല്ലായ്‌പ്പോഴും ലഭിക്കുമെന്ന് അവര്‍ക്ക് തോന്നിയേക്കാം. അത് അവര്‍ക്ക് അര്‍ഹതയുള്ളതായി തോന്നും. അതിനാല്‍ അവര്‍ അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ആവശ്യപ്പെടുകയും തങ്ങളുടെ എല്ലാ ആഗ്രഹങ്ങളും എപ്പോഴും നിറവേറ്റണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

    ബുദ്ധിവികാസം കുറയും (Underdevelopment of brain)

    ഹെലികോപ്റ്റര്‍ പേരന്റിംഗില്‍ കുട്ടികള്‍ക്കായുള്ള എല്ലാ തീരുമാനങ്ങളും എടുക്കുന്നത് മാതാപിതാക്കളാണ്. ഇത് അവരില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും തടസമുണ്ടാക്കുന്നു. എന്നാല്‍ ഹെലികോപ്റ്റര്‍ പാരന്റിംഗിലൂടെ വളര്‍ന്ന കുട്ടികളില്‍ 25-ാം വയസ്സിലും അവരുടെ വളര്‍ച്ച മുരടിച്ചതായി കാണുന്നു.

    മാനസിക ആരോഗ്യം (Mental Health)

    ഹെലികോപ്റ്റര്‍ പാരന്റിംഗിലൂടെ വളര്‍ന്ന കുട്ടികളില്‍ വിഷാദവും ഉത്കണ്ഠയും ഉണ്ടാകാനിടയുണ്ട്. മാതാപിതാക്കള്‍ എല്ലായ്പ്പോഴും അവരെ നിരീക്ഷിക്കുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ തനിച്ചാകുന്ന സാഹചര്യങ്ങളില്‍ അവര്‍ അങ്ങേയറ്റം പരിഭ്രാന്തരാകുന്നു. കുട്ടിക്കാലത്തെ അവരുടെ ജീവിതശൈലി കുട്ടിയില്‍ പരാജയഭീതി സൃഷ്ടിക്കുന്നു. ഇത് ആത്മാഭിമാനം കുറയാനും വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു.
    Published by:Sarath Mohanan
    First published: