• HOME
  • »
  • NEWS
  • »
  • life
  • »
  • Facial Exercises | മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാം; പേശികളെ ശക്തിപെടുത്താം; ഈ നാല് ഫേഷ്യൽ വ്യായാമങ്ങൾ ശീലമാക്കൂ 

Facial Exercises | മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാം; പേശികളെ ശക്തിപെടുത്താം; ഈ നാല് ഫേഷ്യൽ വ്യായാമങ്ങൾ ശീലമാക്കൂ 

ലളിതവും വേഗത്തിലുമുള്ള ചില ഫേഷ്യൽ വ്യായാമങ്ങൾ പരിചയപ്പെടാം.

  • Share this:
    വ്യായാമം ( exercise) ശരീരത്തെ (Body)ആരോഗ്യത്തോടെ (Healthy) ഇരിക്കാൻ സഹായിക്കുന്നു. ഭൂരിഭാഗം ആളുകളും ശരീരത്തിന്റെ ആരോഗ്യത്തിനും ഫിറ്റ്നെസ്സിനും (Fitness)സൗന്ദര്യത്തിനുമായി (Beauty)വ്യായാമം (Exercise) ചെയ്യാറുണ്ട്. ശരീരഭാരം കുറച്ച് (weight loss) ആരോഗ്യത്തോടെ ഇരിക്കാനും ആകാര വടിവുകൾ കാത്തു സൂക്ഷിക്കാനും വ്യായാമം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തെ അതായത് നമ്മുടെ മുഖത്തെ (face) പലപ്പോഴും മറക്കുന്നു. മുഖത്തിനും വ്യായാമമോ എന്ന് അത്ഭുതപ്പെടേണ്ട. ചർമ്മ സൗന്ദര്യ സംരക്ഷണം പോലെ തന്നെ മുഖത്തെ പേശികൾ ആരോഗ്യത്തോടെ ഇരിക്കാൻ വ്യായാമം അത്യാവശ്യമാണ്. കവിളുകളും ഇരട്ടത്താടിയും കുറയ്ക്കാൻ വേണ്ടി മാത്രമുള്ളതല്ല ഇത്തരം വ്യായാമങ്ങൾ ഒപ്പം മുഖ കാന്തിക്കും മുഖത്തു തിളക്കം വർധിപ്പിക്കാനും ഇത്തരം വ്യായാമങ്ങളിലൂടെ സാധിക്കുന്നു. ഫേസ് വ്യായാമങ്ങൾ (facial exercises) മുഖത്തെ രക്തചംക്രമണം ക്രമീകരിക്കാൻ സഹായിക്കുന്നു. ശരീര വ്യായാമത്തോടൊപ്പം തന്നെ മുഖത്തിന് നൽകുന്ന വ്യായാമങ്ങളും പ്രാധാന്യം അർഹിക്കുന്നുണ്ട്. തിരക്കുകൾക്കിടയിൽ ഇവ ചെയ്യാൻ സമയമില്ല എന്നാണെങ്കിൽ ലളിതവും വേഗത്തിലുമുള്ള ചില ഫേഷ്യൽ വ്യായാമങ്ങൾ പരിചയപ്പെടാം.

    കണ്ണുകളുടെ വ്യായാമം

    കണ്ണുകൾക്കും കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങൾക്കും വേണ്ടിയുള്ള വ്യായാമമാണിത്. നിങ്ങളുടെ ചൂണ്ട് വിരലും നടു വിരലും V ആകൃതിയിൽ എന്നപോലെ നിങ്ങളുടെ കണ്ണുകൾക്ക് മുകളിൽ വെക്കുക. തുടർന്ന് പുരികങ്ങളുടെ മധ്യഭാഗത്തും കണ്ണുകളുടെ മൂലയിലും മസ്സാജ് ചെയ്യുക. നടുവിരൽ കൊണ്ട് കണ്ണുകൾക്ക് ചുറ്റും വൃത്താകൃതിയിൽ മസ്സാജ് ചെയ്യുക. പക്ഷേ ചർമ്മം വലിയത്തെ ഇരിക്കാൻ ശ്രദ്ധിക്കണം. കൺകോണിലും ഇത്തരത്തിൽ മസ്സാജ് ചെയ്യുക. ഒന്നോ രണ്ടോ തവണ ചെയ്തതിന് ശേഷം കണ്ണുകളെ വിശ്രമിക്കാൻ അനുവദിക്കുക.

    കവിൾത്തടങ്ങളുടെ വ്യായാമം

    തള്ള വിരൽ കൊണ്ട് തടിയിൽ നിന്നും കണ്ണുകൾ വരെയുള്ള ഭാഗങ്ങളിലേക്ക് ഉഴിയുക. തടികളുടെ വശങ്ങളിലൂടെ കവിളുകൾ മുകളിലേക്ക് മസാജ് ചെയ്യുക. ഇത് നിങ്ങളുടെ കവിളുകൾ തൂങ്ങുന്നതും വലിയ കവിളുകൾക്കും പരിഹാരം കാണുന്നു. കവിളുകളിൽ ഉണ്ടാകാനിടയുള്ള ചുളിവുകൾ നീക്കാനും ഇത്തരത്തിൽ മസാജ് ചെയ്യുന്നതിലൂടെ സാധിക്കുന്നു. വലിയ കവിളുകൾ ഉള്ളവർക്ക് മികച്ച ഒരു വ്യായാമാണിത്. അയഞ്ഞ ചർമ്മത്തിനുമുള്ള ഒരു മികച്ച പരിഹാര മാർഗമാണ് ഈ മസ്സാജ്.

    താടി ഭാഗങ്ങൾക്കായുള്ള വ്യായാമം

    നിങ്ങളുടെ ചുണ്ടുകൾ കൊണ്ട് O എന്ന് പറയുന്ന രീതിയിൽ അല്ലെങ്കിൽ ചുംബിക്കുന്ന രീതിയിൽ ചുണ്ടുകൾ വക്കുക. തുടന്ന് പുഞ്ചിരിക്കുക. തിരികെ വീണ്ടും O എന്ന ആകൃതിയിൽ കൊണ്ടു വരിക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ താടിയെല്ലിലും ചുണ്ടുകളിലും താടിയിലും സമ്മർദ്ദം ചെലുത്താൻ സാധിക്കും.

    നെറ്റിയുടെ വ്യായാമം

    രണ്ടു കൈകളുടെയും മുഷ്ടി ചുരുട്ടി വിപരീത ദിശയിൽ നെറ്റിയിൽ വയ്ക്കുക. രണ്ടു വശങ്ങളിലേക്കും ഉഴിയുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ നെറ്റിയുടെ വലിപ്പം വർദ്ധിപ്പിക്കാൻ സാധിക്കും
    Published by:Sarath Mohanan
    First published: